ഹൈലൈറ്റ്:
- മുസ്ലീം സ്ത്രീകളെക്കുറിച്ച് അശ്ലീല പരാമർശം
- മൂന്ന് യുവാക്കൾ അറസ്റ്റിൽ
- നടപടിയെടുത്തത് മുംബൈ പോലീസ്
ക്ലബ്ബ് ഹൗസ് ചാറ്റിങ്ങിനിടെ മുസ്ലിം സ്ത്രീകൾക്കെതിരെ അശ്ലീലപരവും അപകീർത്തികരവുമായ പരാമർശം നടത്തിയെന്നാരോപിച്ച് ഒരു സ്ത്രീ നൽകിയ പരാതിയിലാണ് മുംബൈ പോലീസ് നടപടി. മുംബൈ ക്രൈംബ്രാഞ്ച് സൈബർ സെല്ലിനായിരുന്നു യുവതി പരാതി നൽകിയത്. ഐപിസി സെക്ഷൻ 153 (എ), 295 (എ), 354 (എ), 354 (ഡി) എന്നിവയും ഐടി ആക്ടിലെ സെക്ഷൻ 67 പ്രകാരവുമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
Also Read : ‘ആവേശമാണ് യൂത്ത് കോൺഗ്രസിന്റെ സമരങ്ങൾ’; റിജിൽ മാക്കുറ്റിയ്ക്ക് കെപിസിസിയുടെ അഭിവാദ്യങ്ങളെന്ന് സുധാകരൻ
ഹരിയാനയിൽനിന്ന് വ്യാഴാഴ്ച രാത്രിയാണ് ഇവരെ അറസ്റ്റുചെയ്തത്. ഇവരെ ഹരിയാനയിലെ കോടതിയിൽ ഹാജരാക്കിയശേഷം മുംബൈയിലേക്ക് എത്തിക്കും. ആകാശ് (19), ജയ്ഷണവ് കാക്കർ (21), യാഷ് പരശ്വർ (21) എന്നിവരാണ് അറസ്റ്റിലായത്. “ക്ലബ്ബ് ഹൗസിലെ ആശ്ലീല ചർച്ചയ്ക്കെതിരെ ഞങ്ങൾ കേസ് രജിസ്റ്റർ ചെയ്യുകയും ഹരിയാനയിലെ കർണാലിൽ നിന്ന് ഒരാളെ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. ഇയാളെ എസ്ഐടി മൂന്ന് ദിവസത്തേക്ക് റിമാൻഡ് ചെയ്തിരിക്കുകയാണ്. മറ്റ് രണ്ട് പേരെ ഫരീദാബാദിൽ നിന്നാണ് പിടികൂടിയത്. ഇവരെ കൊണ്ടുപോകുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണ്.” പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സ്ത്രീകളെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങൾ നടത്തുകയും ശരീരഭാഗങ്ങൾ ലേലം ചെയ്യുന്നതിനെക്കുറിച്ച് സംസാരിക്കുകയും ചെയ്ത ചർച്ചയിൽ നിരവധിയാളുകൾ പങ്കെടുത്തിരുന്നെന്നും പോലീസ് വ്യക്തമാക്കി. ചർച്ചയുടെ രണ്ട് മിനിട്ട് ദൈർഘ്യമുള്ള ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിച്ചതോടെയാണ് നടപടി. ലൈംഗിക പരമാർശങ്ങളായിരുന്നു ഇവർ ചർച്ചയിൽ നടത്തിയത്.
Also Read : മൂന്നാം തരംഗം: ദുരിതം നേരിടുന്നവരെ സഹായിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും രംഗത്ത് വരണം: സിപിഎം
പരാതിയിൽ അതിവേഗം നടപടിയെടുത്ത മുംബൈ പോലീസിനെ അഭിനന്ദിച്ച് ശിവസേന എംപി പ്രിയങ്കാ ചതുർവേദി രംഗത്തെത്തിയിട്ടുണ്ട്. വിവാദ ചാറ്റ് പ്രചരിച്ചതോടെ ഡൽഹി വനിതാ കമ്മീഷനും വിഷയത്തിൽ നടപടി സ്വീകരിക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിരുന്നു. വിവാദ ചാറ്റിന്റെ സംഘാടകരുടെ വിവരങ്ങൾ ഡൽഹി പോലീസ് ക്ലബ്ബ് ഹൗസ്, ഗൂഗിൾ എന്നീ കമ്പനികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതേ സാഹചര്യത്തിലാണ് മുംബൈ പോലീസ് അറസ്റ്റിലേക്ക് കടന്നത്.
കാത്സ്യം ഗുളികകളിൽ 56 രാജ്യങ്ങളുടെ ദേശീയ പതാകകൾ!
Web Title : mumbai police arrested three youth for controversial remarks in clubhouse chat
Malayalam News from Samayam Malayalam, TIL Network