ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 96 റണ്‍സാണ് ഷഫാലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്
ലണ്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറി പുതിയ ചരിത്രം കുറിച്ച ഷഫാലി വെര്‍മ ക്യാപ്റ്റന്‍ മിതാലി രാജിന് നല്കിയ ആത്മവിശ്വാസം ചെറുതല്ല. വനിത ക്രിക്കറ്റില്‍ പതിറ്റാണ്ടുകളായി ഇന്ത്യയുടെ നട്ടെല്ലായി തുടരുന്ന മിതാലിയുടെ അഭിപ്രായത്തില്‍ ഭാവിയില്‍ ഷഫാലില് ടീമിന്റെ അഭിവാജ്യ ഘടകമാകുമെന്നാണ്.
ഇംഗ്ലണ്ടിനെതിരായ ഏക ടെസ്റ്റില്‍ ആദ്യ ഇന്നിങ്സില്‍ 96 റണ്‍സാണ് ഷഫാലിയുടെ ബാറ്റില്‍ നിന്ന് പിറന്നത്. രണ്ടാം ഇന്നിങ്സിലും പ്രകടനം ആവര്‍ത്തിച്ചു. 17 വയസുകാരി നേടിയത് 63 റണ്‍സ്. കളിയില്‍ താരം നേടിയ 159 റണ്‍സ് ഇന്ത്യയുടെ തോല്‍വി ഒഴിവാക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചു.
“എല്ലാ ഫോര്‍മാറ്റിലും ഷഫാലി ഇന്ത്യന്‍ ബാറ്റിങ് നിരക്ക് പ്രധാനമാണ്. വളരെ മനോഹരമായി തന്നെ ഷഫാലി ടെസ്റ്റിനോട് ഇണങ്ങി. ട്വന്റി 20യിലെ പോലെയൊരു പ്രകടനമായിരുന്നില്ല. സാഹചര്യം മനസിലാക്കിയാണ് ഷഫാലി കളിച്ചത്,” മത്സരം ശേഷം നടന്ന വിഡിയോ കോണ്‍ഫറന്‍സിലാണ് മിതാലി ഇക്കാര്യം പറഞ്ഞത്.
എന്തുകൊണ്ടാണ് ഷഫാലിയെ ടെസ്റ്റ് ടീമില്‍ ഉള്‍പ്പെടുത്തിയത് എന്ന ചോദ്യത്തിനും മിതാലിക്ക് കൃത്യമായ മറുപടിയുണ്ടായിരുന്നു. മികച്ച ഷോട്ടുകള്‍ ഷഫാലിയുടെ പക്കലുണ്ട്. നന്നായി കളിക്കുകയാണെങ്കില്‍ പെട്ടെന്ന് തന്നെ സ്കോറില്‍ വലിയൊരു മുന്നേറ്റമുണ്ടാക്കാന്‍ കഴിയും. കൂടുതല്‍ പേസിന് അനുകൂലമാകില്ല പിച്ചെന്ന് മനസിലാക്കിയതോടെ ഷെഫാലിക്ക് അനുകൂലമായ സാഹചര്യമാണെന്ന് വിലയിരുത്തിയിരുന്നു, മിതാലി വ്യക്തമാക്കി.
ഷഫാലിയുടെ പരിചയസമ്പത്തിന് അധീതമായിരുന്നു ആദ്യ ഇന്നിങ്സിലെ പ്രകടനമെന്നും മിതാലി കൂട്ടിച്ചേര്‍ത്തി. രണ്ടാം ഇന്നിങ്സിലേത് കുറച്ചു കൂടി മികവ് കാട്ടി. മത്സരത്തിന്റെ ഗതിയനുസരിച്ചാണ് ബാറ്റ് വീശിയത്. ഷഫാലിയുടെ കളി വളരെയധികം ആസ്വദിപ്പിക്കുന്ന തരത്തിലാണ്. മികച്ച രീതിയില്‍ മുന്നേറാന്‍ സാധിക്കുമെന്നാണ് തന്റെ പ്രതീക്ഷയെന്നും മിതാലി.
Also Read: WTC Final: ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 120 റൺസ്; മത്സരം വീണ്ടും നിർത്തിവച്ചു