Jibin George | Samayam Malayalam | Updated: 21 Jun 2021, 09:09:00 AM
18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും ഇന്ന് മുതൽ കൊവിഡ് പ്രതിരോധ വാക്സിൻ ലഭ്യമാകും75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുകയും ബാക്കിയുള്ള 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങുകയും ചെയ്യാം
പ്രതീകാത്മക ചിത്രം. Photo: TOI
ഹൈലൈറ്റ്:
- രാജ്യത്ത് ഇന്ന് മുതൽ പുതിയ വാകിസിൻ നയം.
- 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ.
- വാക്സിനുകൾക്ക് വില നിശ്ചിയിച്ച് കേന്ദ്രം.
75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുകയും ബാക്കിയുള്ള 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങുകയും ചെയ്യാം. രോഗ വ്യാപനത്തിൻ്റെ തോത്, ജനസംഖ്യ, കാര്യക്ഷമമായ വാക്സിൻ വിതരണം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിഹിതം നിശ്ചിയിക്കുക. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി ലഭിച്ചിരുന്നത്.
ഡിസംബർ മാസത്തോടെ രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നത്. കൂടുതൽ രാജ്യങ്ങൾ അംഗീകരിക്കുന്ന കൊവിഷീൽഡ് വാക്സിന് 780 രൂപയും കൊവാക്സിന് 1,410 രൂപയും റഷ്യൻ നിർമ്മിത വാക്സിനായ സ്പുട്നിക്കിന് 1,145 രൂപയുമാണ് സ്വകാര്യ ആശുപത്രികള്‍ക്ക് ഈടാക്കാനാകുക. വാക്സിൻ തുകയ്ക്ക് പുറമേ സ്വകാര്യ ആശുപത്രികൾക്ക് 180 രൂപവരെ പരാമാവധി സർവീസ് ചാർജായി ഈടാക്കാം.
വാക്സിൻ വിതരണത്തിൽ അസമത്വം ഉണ്ടെന്ന ആരോപണം ശക്തമായതോടെയാണ് പുതിയ വാകിസിൻ നയത്തിലേക്ക് കേന്ദ്ര സർക്കാരിനെ എത്തിച്ചത്. അതേസമയം, ഇന്ന് ലോകം മുഴുവൻ കൊവിഡ് 19 മഹാമാരിയ്ക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനവുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡിനെതിരെ പോരാടുമ്പോള്‍ യോഗയ്ക്കുള്ള പ്രാധാന്യം വര്‍ധിക്കുകയാണെന്ന് മോദി പറഞ്ഞു. “മഹാമാരി മൂലം കഴിഞ്ഞ രണ്ട് വര്‍ഷമായി ഒരു പൊതുപരിപാടി പോലും സംഘടിപ്പിച്ചിട്ടില്ലെങ്കിലും യോഗയോടുള്ള താത്പര്യത്തിൽ ഒട്ടും കുറവു വന്നിട്ടില്ല. ഇന്ന് ലോകം മുഴുവൻ കൊവിഡ് മഹാമാരിയ്ക്കെതിരെ പോരാടുമ്പോള്‍ യോഗ ഒരു പ്രതീക്ഷയുടെ കിരണമായി മാറിയിരിക്കുകയാണ്. ചികിത്സയ്ക്കു പുറമെ ശാരീരിക സൗഖ്യത്തിനാണ് ഇന്ന് വൈദ്യശാസ്ത്രവും മുൻഗണന കൊടുക്കുന്നതെന്നും യോഗ സൗഖ്യത്തിന് സഹായിക്കും. “സൗഖ്യത്തിനായി യോഗ” എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര യോഗ ദിനത്തിൻ്റെ തീം. ലോകത്തെ എല്ലാ രാജ്യങ്ങളും പ്രദേശങ്ങളും ജനങ്ങളും ആരോഗ്യവാന്മാരായിരിക്കട്ടെയെന്ന് പ്രധാനമന്ത്രി ആശംസിച്ചു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : free covid-19 vaccination policy begins today and latest news
Malayalam News from malayalam.samayam.com, TIL Network