കേന്ദ്രസര്‍ക്കാരിൻ്റെ നിധി റൂള്‍സ് പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളായി കേരളത്തിലെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും സഹകരണ സംഘങ്ങള്‍ ആരംഭിക്കാനാണ് സംഘപരിവാര്‍ പദ്ധതിയെന്നാണ് റിപ്പോര്‍ട്ട്.
പ്രതീകാത്മക ചിത്രം Photo: Agencies/File
ഹൈലൈറ്റ്:
- നൂറോളം കമ്പനികള്‍ രജിസ്റ്റര്‍ ചെയ്തു
- ഹിന്ദുവിൻ്റെ പണം ഹിന്ദുക്കള്‍ക്ക് എന്ന് മുദ്രാവാക്യം
- ആളുകളെ ചേര്‍ക്കാൻ സമൂഹമാധ്യമങ്ങളിൽ ക്യാംപയിൻ
‘ഹിന്ദുവിൻ്റെ പണം ഹിന്ദുക്കള്‍ക്ക്’ എന്ന മുദ്രാവാക്യവുമായാണ് പുതിയ പദ്ധതി തുടങ്ങുന്നതെന്നും സംസ്ഥാനത്തെ എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ഇത്തരത്തിൽ ബാങ്കുകള്‍ തുടങ്ങുമെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഒരു പ്രദേശത്തെ ഹിന്ദുമതത്തിൽപ്പെട്ട കച്ചവടക്കാരെ ഉള്‍പ്പെടുത്തി സ്ഥാപനങ്ങള്‍ തുടങ്ങാനാണ് നീക്കം. ആദ്യഘട്ടത്തിലെ നൂറ് സ്ഥാപനങ്ങള്‍ തുടങ്ങിയിരിക്കുന്നത് ആശ്രമങ്ങളും മഠങ്ങളും ഉള്‍പ്പെടെ കേന്ദ്രീകരിച്ചാണ്. ഒരു വര്‍ഷത്തിനകം വിശ്വാസികളായ 200 പേരെ ചേര്‍ക്കണം.
Also Read: കൊവിഡ് പോരാട്ടത്തിൽ യോഗ പ്രതീക്ഷയുടെ കിരണം; ലോകത്തിന് സുഖാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
സംസ്ഥാനത്തെ സഹകരണമേഖലയിൽ നിലവിൽ സിംഹഭാഗവും കൈകാര്യം ചെയ്യുന്നത് എൽഡിഎഫ്, യുഡിഎഫ് അനുഭാവികളാണ്. ഈ സാഹചര്യത്തിലാണ് സംഘപരിവാര്‍ നിധി ലിമിറ്റഡ് കമ്പനികള്‍ വ്യാപകമാക്കാൻ പദ്ധതിയിടുന്നതെന്നത് ശ്രദ്ധേയമാണ്. ഭാരതീയ ഹിന്ദു പ്രജാസംഘം, ഹിന്ദുസംരക്ഷണ പരിവാര്‍ തുടങ്ങിയ സംഘടനകള്‍ ഉപയോഗിച്ചാണ് സ്ഥാപനങ്ങളിലേയ്ക്ക് ആളുകളെ ചേര്‍ക്കുന്നതെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. ഇതിനായി സമൂഹമാധ്യമങ്ങള്‍ വഴി ക്യാംപയിനും തുടങ്ങി. കൂടാതെ വനിതാ യൂണിറ്റും തുടങ്ങാൻ പദ്ധതിയുണ്ട്.
Also Read: സംസ്ഥാനത്തെ ബാറുകള്‍ ഇന്ന് മുതല്‍ അടച്ചിടും; കനത്ത നഷ്ടമുണ്ടാകുമെന്ന് ഉടമകൾ
സഹകരണസംഘങ്ങളെക്കാള്‍ ഉയര്‍ന്ന സുതാര്യതയാണ് പുതിയ സ്ഥാപനങ്ങളുടെ വാഗ്ദാനമെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു. കൂടാതെ നിക്ഷേപങ്ങള്‍ക്ക് ഉയര്‍ന്ന പലിശയും നല്‍കും. സ്ഥിരനിക്ഷേപങ്ങള്‍ക്ക് 12.5 ശതമാനം പലിശ നല്‍കും. സ്വര്‍ണപ്പണയം, വ്യാവസായിക വായ്പ, പ്രതിദിന കളക്ഷൻ വായ്പ തുടങ്ങിയ സേവനങ്ങളും ലഭിക്കും.
എന്താണ് നിധി ലിമിറ്റഡ് കമ്പനികള്‍?
കേന്ദ്രസര്‍ക്കാരിൻ്റെ നിധി റൂള്‍സ് 2014 പ്രകാരം പ്രവര്‍ത്തിക്കുന്ന സഹകരണസംഘങ്ങളാണ് നിധി ലിമിറ്റഡ് കമ്പനികള്‍. പബ്ലിക് ലിമിറ്റഡ് ഫിനാൻസ് കമ്പനികളായ ഈ സ്ഥാപനങ്ങള്‍ വഴി സാധാരണ ബാങ്കുകളെപ്പോലെ സേവിങ്സ്, ഫിക്സഡ്, റിക്കറിങ് നിക്ഷേപങ്ങള്‍ നടത്തുകയും വായ്പകള്‍ എടുക്കുകയും ചെയ്യാം. അര്‍ധ ബാങ്കിങ് സ്ഥാപനമെന്ന നിലയിൽ റിസര്‍വ് ബാങ്കിൻ്റെ നിയന്ത്രണങ്ങളും ഇവയ്ക്ക് ബാധകമാണ്. അംഗങ്ങളുടെ നിക്ഷേപം സ്വീകരിക്കുകയും അവര്‍ക്ക് വായ്പ കൊടുക്കുകയും ചെയ്യുന്നതാണ് ഈ സ്ഥാപനങ്ങളുടെ പ്രത്യേകത.
കമ്പനി സ്ഥാപിച്ച് ഒരു വര്‍ഷത്തിനകം 200 അംഗങ്ങളെങ്കിലും വേണമെന്നതും കമ്പനിയുടെ പേരിനൊപ്പം നിധി ലിമിറ്റഡ് എന്നു വേണമെന്നും നിബന്ധനയുണ്ട്. ചിട്ടി, ഇൻഷുറൻസ് ഇടപാടുകള്‍, സെക്യൂരിറ്റി വാങ്ങൽ, ലീസിങ് തുടങ്ങിയ ഇടപാടുകള്‍ക്കൊന്നും അനുമതിയുണ്ടാകില്ല. നിക്ഷേപങ്ങള്‍ സ്വീകരിക്കാൻ പരസ്യം ചെയ്യരുതെന്നും ഓഹരികള്‍ വിൽക്കുമ്പോള് സര്‍വീസ് ചാര്‍ജ് വാങ്ങരുതന്നും നിബന്ധനയുണ്ട്.
അഞ്ച് ലക്ഷം രൂപയാണ് ചുരുങ്ങിയ ഓഹരി മൂലധനം. അറ്റ ആസ്തി കുറഞ്ഞത് 10 ലക്ഷം രൂപയായിരിക്കണം. അറ്റ ആസ്തിയുടെ 20 ഇരട്ടിയിൽ കൂടുതൽ നിക്ഷേപം സ്വീകരിക്കാൻ അനുമതിയുണ്ടാകില്ല.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : sangh parivar reportedly start hindu banks in the form of nidhi limited companies across kerala
Malayalam News from malayalam.samayam.com, TIL Network