മറ്റൊരു മത്സരത്തില്‍ കൊളംബിയയെ പെറുവിനെ കീഴടക്കി
Copa America 2021: കോപ്പ അമേരിക്ക ഗ്രൂപ്പ് എ പോരാട്ടത്തില്‍ ഇക്വഡോറിനെതിടെ വെനസ്വേലയ്ക്ക് ആവേശ സമനില. ഇന്‍ജുറി ടൈമില്‍ റൊണാള്‍ഡ് ഹൈര്ണാണ്ടസാണ് വെനസ്വേലയെ തോല്‍വിയില്‍ നിന്ന് രക്ഷിച്ചത്. ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടി.
മത്സരത്തിലുടനീളം ആധിപത്യം സ്ഥാപിക്കാന്‍ ഇക്വഡോറിനായി. 39-ാം മിനുറ്റില്‍ ആദ്യ ഗോള്‍. പെഡ്രിയാഡോയാണ് ഇക്വഡോറിനെ മുന്നിലെത്തിച്ചത്. അര്ബൊലെഡയാണ് ഗോളിന് വഴിയൊരുക്കിയത്. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അഞ്ച് മിനുറ്റ് പിന്നിട്ടപ്പോള്‍ എഡണ് കാസ്റ്റിലോ വെനസ്വേലയെ ഒപ്പമെത്തിച്ചു.
എന്നാല്‍ 71-ാം മിനുറ്റില്‍ വീണ്ടും ഇക്വഡോര്‍ ലീഡ് നേടി. ഗോണ്‍സാലോ പ്ലാറ്റയുടെ ഒറ്റയാള്‍ കൗണ്ടര്‍ അറ്റാക്കാണ് ഗോളില്‍ കലാശിച്ചത്. വിജയം ഉറപ്പിച്ച ഇക്വഡോറിന് ഇന്‍ജുറി ടൈമില്‍ അടി തെറ്റി. മൈതാനത്തിന്റെ പകുതിയില്‍ നിന്ന് കാസ്റ്റിലോയുടെ ലോങ് പാസ്. ബോക്സിനുള്ളിലെത്തിയ ഹെര്‍ണാണ്ടസ് അനായാസം ഹെഡ് ചെയ്ത് ഗോള്‍ നേടി.
ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ കൊളംബിയയെ പെറുവിനെ കീഴടക്കി. ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കായിരുന്നു ജയം. സെര്‍ജിയൊ പെനയാണ് പെറുവിന്റെ സ്കോറര്‍. കൊളംബിയന്‍ താരം യെറി മിനയുടെ ഓണ്‍ഗോളാണ് വിജയം സമ്മാനിച്ചത്. മിഗുവേല്‍ ബോറയാണ് കൊളംബിയയുടെ ഏക ഗോള്‍ നേടിയത്.
തോല്‍വി വഴങ്ങിയെങ്കിലും കൊളംബിയ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തി. പെറുവാണ് മുന്നാമത്. വെന്സ്വേല നാലാമതും. കളിച്ച രണ്ട് മത്സരങ്ങളും വിജയിച്ച ബ്രസീലാണ് ഗ്രൂപ്പില്‍ മുന്നേറുന്നത്.
Also Read: Copa America 2021: ഉറുഗ്വായെ കീഴടക്കി അർജന്റീന; ആദ്യ ജയം