കാസര്‍കോട് പെരിയയിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാരെ, ജില്ലാ ആശുപത്രിയില്‍ താത്കാലിക ജീവനക്കാരായി നിയമിച്ചതില്‍ വിമര്‍ശനവുമായി മുന്‍ എം.എല്‍.എ. വി.ടി. ബല്‍റാം. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് ബല്‍റാമിന്റെ പ്രതികരണം.
450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റര്‍വ്യൂവിനൊടുവില്‍ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങള്‍!- ബല്‍റാം ഫെയ്സ്ബുക്ക് കുറിപ്പില്‍ പരിഹസിച്ചു.
വി.ടി. ബല്‍റാമിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം
പൊതു പണമുപയോഗിച്ച് കൊലക്കേസ് പ്രതികളുടെ കുടുംബങ്ങളെ സംരക്ഷിക്കുന്ന സിപിഎമ്മിന്റെ ഈ ‘പ്രത്യേക തരം ഏക്ഷനെ’ക്കുറിച്ചു കൂടി കേരളം ചര്‍ച്ച ചെയ്യേണ്ടതുണ്ട്. 450 പാവപ്പെട്ട അപേക്ഷകരെ പറഞ്ഞു പറ്റിച്ചു നടത്തിയ ഈ പ്രഹസന ഇന്റര്‍വ്യൂവിനൊടുവില്‍ പെരിയ ഇരട്ട കൊലപാതകക്കേസിലെ ഒന്നാം പ്രതിയുടെ ഭാര്യക്ക് ഒന്നാം റാങ്ക്, രണ്ടാം പ്രതിയുടെ ഭാര്യക്ക് രണ്ടാം റാങ്ക്, മൂന്നാം പ്രതിയുടെ ഭാര്യക്ക് മൂന്നാം റാങ്ക്. നോക്കൂ, എന്ത് കിറുകൃത്യമാണ് കാര്യങ്ങള്‍!
contentb highlights: vt balram criticises move to appoint periya murder case accused wives as contract labours