അന്താരാഷ്ട്ര യോഗ ദിനം 2021: ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി ആചരിക്കുന്നു. യോഗ ദിവസത്തിന് മുമ്പായി, യോഗയുടെ അടിസ്ഥാന കാര്യങ്ങളുണ്ട്. അവയെ കുറിച്ച് അറിഞ്ഞിരിക്കാം.
യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കാനുണ്ട് ചില കാര്യങ്ങൾ
ഹൈലൈറ്റ്:
- ശരീരത്തിന്റെയും മനസിന്റെയും ആരോഗ്യത്തിന് യോഗ
- ഏത് പ്രായക്കാർക്കും എവിടെ ഇരുന്നും യോഗ ശീലിക്കാം
- യോഗ ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതാ
2014 ലെ യുഎൻ പൊതുസഭ ഒരു കരട് പ്രമേയം അംഗീകരിച്ചു. അതിലൂടെ, ജൂൺ 21 അന്താരാഷ്ട്ര യോഗ ദിനമായി പ്രഖ്യാപിച്ചു. 177 രാജ്യങ്ങൾ ഈ പ്രമേയത്തെ പിന്തുണച്ചു. ലോകത്തിന്റെ എല്ലാ കോണുകളിലും ഇന്ന് യോഗ പ്രേമികളുണ്ട്.
എന്നാൽ യോഗ ശീലിക്കുമ്പോൾ നാം അറിഞ്ഞിരിക്കേണ്ടതും പിന്തുടരേണ്ടതുമായ ചില അടിസ്ഥാന നിയമങ്ങൾ ഉണ്ട്. അത്തരം കാര്യങ്ങൾ മനസിലാക്കാം.
1. യോഗ വെറും വയറ്റിൽ ചെയ്യണം. യോഗ പരിശീലിക്കുന്നതിനു മുമ്പ് ഒരാൾ ഭക്ഷണം കഴിച്ച് കുറഞ്ഞത് മൂന്ന് മണിക്കൂറെങ്കിലും കാത്തിരിക്കേണ്ടതുണ്ടെന്ന് വിദഗ്ദ്ധർ പറയുന്നു. യോഗ പരിശീലിക്കുമ്പോൾ ചായയോ കാപ്പിയോ കുടിക്കുന്നത് ഒഴിവാക്കുക
2. ഒരു എളുപ്പമുള്ള യോഗാസനം ചെയ്തുകൊണ്ട് ആരംഭിച്ച് കഠിനമായവയിലേക്ക് നീങ്ങണം.
3. ഓരോ യോഗ വ്യായാമത്തിനും ശേഷം കുറഞ്ഞത് 10 സെക്കൻഡ് വിശ്രമിക്കുക.
4. യോഗ പരിശീലിക്കുന്നതിന് സുഖപ്രദമായ വസ്ത്രങ്ങൾ അത്യാവശ്യമാണ്.
5. യോഗ വെറും നിലത്ത് ചെയ്യരുത്. യോഗ ചെയ്യുവാനായി പായകളോ കട്ടിയുള്ള ബെഡ് ഷീറ്റോ നിലത്ത് വിരിച്ച് ഉപയോഗിക്കാൻ വിദഗ്ദ്ധർ ഉപദേശിക്കുന്നു.
6. യോഗ പരിശീലിക്കുന്നതിനുള്ള ഏറ്റവും നല്ല സമയമാണ് പ്രഭാതമെന്ന് പറയപ്പെടുന്നു
7. യോഗ പരിശീലിച്ച് ഒരു മണിക്കൂറിന് ശേഷം ഭക്ഷണം കഴിക്കാം.
8. ധാരാളം ശുദ്ധമായ വായു ഉള്ളിടത്ത് യോഗ പരിശീലിക്കുന്നത് എല്ലായ്പ്പോഴും നല്ലതാണ്.
9. യോഗ പരിശീലിച്ചതിന് ശേഷം കുളിക്കുന്നതാണ് നല്ലത്.
10. ഒരാൾ യോഗ പരിശീലനത്തിൽ അച്ചടക്കം പാലിക്കുകയും യോഗ പതിവായി പരിശീലിക്കുകയും ചെയ്യുമ്പോൾ മാത്രമേ യോഗയുടെ ഗുണങ്ങൾ ആസ്വദിക്കാൻ കഴിയൂ.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : basic rules to follow while doing yoga
Malayalam News from malayalam.samayam.com, TIL Network