ഹൈലൈറ്റ്:
- 800 കിലോ ചാണകം മോഷണം പോയി
- സംഭവം ഛത്തീസ്ഗഡിലെ കോർബയിൽ
- അന്വേഷണം ആരംഭിച്ച് പോലീസ്
കോർബയിലെ ദിപ്ക പൊലീസ് സ്റ്റേഷനിൽ പരിധിയിൽ വരുന്ന ധുരേനയിലാണ് സംഭവം. 1600 രൂപയോളം വില വരുന്ന എണ്ണൂറ് കിലോ ചാണകം മോഷണം പോയെന്നാണ് പരാതി. മോഷണ വാർത്ത എഎസ്ഐ സുരേഷ് കുമാർ സ്ഥിരീകരിച്ചതായി വാർത്താ ഏജൻസിയായ എഎൻഐയാണ് റിപ്പോർട്ട് ചെയ്തത്.
കൊവിഡ് പോരാട്ടത്തിൽ യോഗ പ്രതീക്ഷയുടെ കിരണം; ലോകത്തിന് സുഖാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
സംഭവത്തിൽ ഔദ്യോഗികമായി പരാതി ലഭിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു. ‘ഗോദാൻ സമിതിയുടെ തലവനായ കംഹാൻ സിംഗ് കവാർ എന്നയാളാണ് ഇക്കഴിഞ്ഞ ജൂൺ 15ന് പരാതി നൽകിയത്’ ദിപ്ക എസ്എച്ച്ഒ ഹരീഷ് ടണ്ടേക്കർ മാധ്യമങ്ങളോട് പറഞ്ഞു.
Also Read : രാജ്യത്ത് പ്രതിദിന കൊവിഡ് ബാധ കുറഞ്ഞുതന്നെ; 24 മണിക്കൂറിനിടെ 53,256 കേസുകൾ
‘ഗോദാൻ ന്യായ് യോജന’ പദ്ധതിയുടെ ഭാഗമായി കമ്പോസ്റ്റ് നിർമ്മാണത്തിനായി സംസ്ഥാന സർക്കാർ രണ്ട് രൂപ നിരക്കിൽ ചാണകം ആളുകളിൽ നിന്നും വാങ്ങുന്നുണ്ട്. ഗ്രാമത്തില്‍ ഇതിനായി കന്നുകാലികളെ പ്രത്യേകമായി പാർപ്പിക്കുന്ന ഇടങ്ങൾ തന്നെയുണ്ട്.
ജൂൺ എട്ടിനും ഒന്‍പതിനും ഇടയ്ക്കാണ് മോഷണം നടതെന്നാണ് സൂചന. പരാതിയുടെ അടിസ്ഥാനത്തിൽ അജ്ഞാതർക്കെതിരെ കേസ് രജിസ്റ്റർ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.
നൈറ്റ് ഡ്യൂട്ടിക്ക് ‘മണിയന്’ ഹാജരുണ്ട്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 800 kg cow dung stolen from chhattisgarh village
Malayalam News from malayalam.samayam.com, TIL Network