Lijin K | Samayam Malayalam | Updated: 21 Jun 2021, 11:35:00 AM
ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കണമെന്ന് ബിജെപി പ്രവർത്തകനും താരവുമായ കൃഷ്ണകുമാർ
കൃഷ്ണകുമാർ. PHOTO: Facebook
ഹൈലൈറ്റ്:
- സംസ്ഥാന സർക്കാരിനെതിരെ കൃഷ്ണകുമാർ
- കേന്ദ്രപദ്ധതികളിൽ സംസ്ഥാനത്തിന്റെ ‘സ്റ്റിക്കർ’
- “സ്റ്റിക്കർ ഗവണ്മെന്റ്” മാത്രമാണിവിടെ ഉള്ളത്
ദരിദ്ര വിഭാഗങ്ങൾക്ക് നൽകാൻ കേന്ദ്രം അനുവദിച്ച കടലയിൽ വിതരണം ചെയ്യാതെ പുഴുവരിച്ച് ഉപയോഗ ശൂന്യമായ 596.65 ടൺ കടല നശിപ്പിക്കുന്നു എന്ന മലയാള മനോരമ വാർത്ത പങ്കുവെച്ചുകൊണ്ടാണ് കൃഷ്ണകുമാറിന്റെ വിമർശനം. ഇന്നത്തെ മനോരമയിലെ ഈ വാർത്ത വായിച്ചപ്പോൾ ഇങ്ങനെ ഒരു പോസ്റ്റ് എഴുത്തണമെന്ന് തോന്നി. നമ്മുടെ രാജ്യത്തു ഒന്നിനും കുറവില്ല. എല്ലാം ധാരാളമാണ്, എന്നാൽ രാഷ്ട്രീയ ലക്ഷ്യങ്ങൾക്കായി കൃത്രിമ ക്ഷാമങ്ങൾ ഉണ്ടാക്കി ജനങ്ങളിൽ തെറ്റിദ്ധാരണ സൃഷ്ടിക്കുക എന്നത് ഒരു പതിവായിരിക്കുന്നെന്ന് അദ്ദേഹം പറഞ്ഞു.
Also Read : 800 കിലോ ചാണകം മോഷണം പോയി; കേസെടുത്ത് പോലീസ്
കേന്ദ്രത്തിന്റെ പദ്ധതികൾ റീപ്പാക്ക് ചെയ്തു സംസ്ഥാനത്തിന്റെ ഒരു സ്റ്റിക്കർ ഒട്ടിച്ചിറക്കുന്ന ഒരു “സ്റ്റിക്കർ ഗവണ്മെന്റ്” മാത്രമാണിവിടെ ഉള്ളത്. ഇങ്ങനെ ഒക്കെ ആണെങ്കിലും കഴിഞ്ഞ ഓഗസ്റ്റിൽ ലഭിച്ച ഈ 6 ലക്ഷം കിലോയോളം വരുന്ന ധാന്യങ്ങൾ ജനങ്ങളിൽ എത്തിയിരുന്നെങ്കിൽ ഇത്രയും വിഷമം തോന്നില്ലെന്ന് കൃഷ്ണകുമാർ പറയുന്നു.
‘ഈ മഹാമാരിയുടെ കാലത്തു ജനങ്ങൾ വളരെ ബുദ്ധിമുട്ടുന്ന ഈ നേരെത്തെങ്കിലും ഇത്തരം വിലകുറഞ്ഞ രാഷ്ട്രീയം ഒഴിവാക്കി ജനങ്ങളുടെ നന്മക്കായി പ്രവർത്തിക്കണമെന്ന് വിനീതമായി അഭ്യർഥിക്കുന്നു’ എന്ന് പറഞ്ഞാണ് കുറിപ്പ് അവസാനിപ്പിക്കുന്നത്.
നൈറ്റ് ഡ്യൂട്ടിക്ക് ‘മണിയന്’ ഹാജരുണ്ട്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : bjp leader and actor krishna kumar against kerala government
Malayalam News from malayalam.samayam.com, TIL Network