കൊച്ചി> ഉന്നത നിലവാരമുള്ള ടെലികോം ഉപകരണങ്ങളുടേയും ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകളുടേയും നിര്‍മാതാക്കളും ടെലികോം സേവന ദാതാക്കള്‍ക്കുള്ള ശൃംഖലാ നിര്‍മാതാക്കളുമായ എച്ച്എഫ്സിഎല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ 246.24 കോടി രൂപ അറ്റാദായം കൈവരിച്ചു.
മുന്‍ വര്‍ഷത്തെ 237.33 കോടി രൂപയെ അപേക്ഷിച്ച് 3.8 ശതമാനം വര്‍ധനവാണിത്. 15.2 ശതമാനം വര്‍ധനവോടെ 4422.96 കോടി രൂപയുടെ വരുമാനവും കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കൈവരിച്ചു.കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തേക്ക് 15 ശതമാനം ലാഭവിഹിതം നല്കാന് ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.
കോവിഡ് കാല വെല്ലുവിളികള്‍ക്കിടയിലും നേട്ടമുണ്ടാക്കാന്‍ തങ്ങളുടെ ഗവേഷണ, വികസന പ്രവര്‍ത്തനങ്ങള്‍ സഹായിച്ചിട്ടുണ്ടെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ മാനേജിങ് ഡയറക്ടര്‍ മഹേന്ദ്ര നഹാത ചൂണ്ടിക്കാട്ടി.
റെയില്‍വേ, പ്രതിരോധ മേഖല എന്നിവയ്ക്കും എച്ച്എഫ്സിഎല്‍ ടെലികോം ശൃംഖലാ സേവനങ്ങള്‍ നല്‍കുന്നുണ്ട്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..