ഭക്ഷണത്തില്‍ വ്യത്യസ്തത ആഗ്രഹിക്കാത്തവര്‍ ആരുമുണ്ടാവില്ല. ആന്ധ്രപ്രേദേശിലെ പ്രസിദ്ധ പലഹാരമായ പുനുഗുളു തയ്യാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം. നല്ല എരിവും പുളിയുമുള്ള തക്കാളി ചട്നിയാണ് ഇതിന് പറ്റിയ കോംമ്പിനേഷന്‍
ആവശ്യമായവ :
- ദോശമാവ് /ഇഡ്ലി മാവ് -2 കപ്പ്
- അരിപ്പൊടി – 1 ടേബിള്‍സ്പൂണ്‍
- മൈദ – 1 ടേബിള്‍സ്പൂണ്‍
- ബേക്കിംഗ് സോഡ – 1/4 ടീസ്പൂണ്‍
- സവാള ചെറുതായി അരിഞ്ഞത് -1 കപ്പ്
- പച്ചമുളക് – 2 എണ്ണം
- കറി വേപ്പില -2 തണ്ട്
- ഉപ്പ് – ആവശ്യത്തിന്
- എണ്ണ – ഫ്രൈ ചെയ്യുന്നതിനായി
തയ്യാറാക്കുന്ന വിധം :
2 കപ്പ് മാവിലേക്കു അരിപ്പൊടി , മൈദ , സവാള , ചെറുതായി അരിഞ്ഞ പച്ചമുളക് കറിവേപ്പില , ബേക്കിങ് സോഡാ , ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു 15 മിനുറ്റ് മാറ്റി വയ്ക്കുക .
ഒരു പാനില്‍ എണ്ണയൊഴിച്ചു ചൂടാകുമ്പോള്‍, ഈ മിശ്രിതത്തെ ഒരു സ്പൂണില്‍ കുറേശ്ശേ എടുത്തു എണ്ണയില്‍ ഒഴിച്ചു വറക്കുക. ഗോള്‍ഡന്‍ കളര്‍ ആയി വരുമ്പോള്‍ കോരി മാറ്റാം .
ഇത് തേങ്ങാ ചട്ണിയോ തക്കാളി ചട്ണിയോ കൂട്ടി കഴിക്കാം
Content Highlights: punugulu recipe