ഹൈലൈറ്റ്:
- ലഷ്കര്‍ കമാൻഡര്‍ കൊല്ലപ്പെട്ടു
- സാധാരണക്കാര്‍ക്ക് ഉള്‍പ്പെടെ പരിക്ക്
- ഏറ്റുമുട്ടൽ തുടങ്ങിയത് ഞായറാഴ്ച രാത്രി
മൂന്ന് പോലീസുകാരടക്കം ഏഴു പേരെ കൊലപ്പെടുത്തി കേസിലെ പ്രതിയായ മുദാസിര്‍ പണ്ഡിറ്റ് അടക്കമുള്ളവരാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. അടുത്തിടെ ഇയാളുടെ ആക്രമണത്തിൽ രണ്ട് കൗൺസിലര്‍മാരും രണ്ട് സാധാരണക്കാരും കൊല്ലപ്പെട്ടിരുന്നു. മൊത്തം മൂന്ന് ലഷ്കര്‍ ഭീകരര്‍ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി പോലീസ് വാര്‍ത്താ ഏജൻസിയായ എഎൻഐയെ അറിയിച്ചു.
Also Read: അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി; കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്
ജൂൺ 12ന് പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടുള്ള ലഷ്കര്‍ ആക്രമണം സേനയ്ക്കുള്ളിൽ വലിയ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ഇതേത്തുടര്‍ന്ന് വടക്കൻ കശ്മീരിലെ സോപൂര്‍ മേഖലയിൽ സൈന്യം നിരവധി ഓപ്പറേഷനുകള്‍ നടത്തുകയും ചെയ്തിരുന്നു.
സോപൂര്‍ ടൗണിൽ സബ് ഇൻസ്പെക്ടര്‍ മുകേഷ് കുമാറിൻ്റെ നേതൃത്വത്തിലുള്ള സംഘം കൊവിഡ് 19 നിയന്ത്രണങ്ങള്‍ ഉറപ്പാക്കാൻ എത്തിയപ്പോഴായിരുന്നു ആക്രമണം നടന്നത്. ലഷ്കര്‍ ഭീകരരുടെ ആക്രമണത്തിൽ വസീം, ഷൗക്കത്ത് എന്നീ കോൺസ്റ്റബിള്‍മാര്‍ മരിച്ചതായും പോലീസ് അറിയിച്ചു.
Also Read: നവജാത ശിശുക്കളെ പോലും വിടാതെ ‘ഡെൽറ്റ’; 80 വയസിന് മുകളിലുള്ളവരിലും രോഗബാധ
സോപൂരിൽ സുരക്ഷാസൈനികരെയും സാധാരണക്കാരെയും ലക്ഷ്യമിട്ടു നടത്തിയ ആക്രമണത്തെ അപലപിക്കുന്നതായി ലഫ്റ്റനൻ്റ് ഗവര്‍ണര്‍ മനോജ് സിൻഹ അറിയിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി.
നൈറ്റ് ഡ്യൂട്ടിക്ക് ‘മണിയന്’ ഹാജരുണ്ട്!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : security forces encounter with terrorists and three including let commander died
Malayalam News from malayalam.samayam.com, TIL Network