ഹൈലൈറ്റ്:
- ലൈംഗികാതിക്രമത്തിന് കാരണം വസ്ത്രധാരണം
- വിവാദ പരാമർശവുമായി പാക് പ്രധാനമന്ത്രി
- ഇമ്രാൻ ഖാനെതിരെ പ്രതിഷേധം
‘സ്ത്രീകൾ കുറച്ച് വസ്ത്രം മാത്രമാണ് ധരിച്ചിരിക്കുന്നതെങ്കിൽ, അത് പുരുഷൻമാരിൽ സ്വാധീനം ചെലുത്തും. അല്ലെങ്കിൽ അവർ റോബോട്ട് ആയിരിക്കണം. ഇത് സാമാന്യ ബുദ്ധി മാത്രമാണ്’ എന്നായിരുന്നു ഇമ്രാൻ ഖാൻ അഭിമുഖത്തിനിടെ പറഞ്ഞതെന്നാണ് ഇന്ത്യാ ടുഡേ റിപ്പോർട്ട് ചെയ്യുന്നത്. പ്രതികരണത്തിന് പിന്നാലെ പ്രതിപക്ഷ നേതാക്കളും മാധ്യമപ്രവർത്തകരും പ്രധാനമന്ത്രിക്കെതിരെ രംഗത്തെത്തുകയായിരുന്നു.
അമ്മ മകനെ പീഡിപ്പിച്ചെന്ന പരാതി; കടയ്ക്കാവൂർ പോക്സോ കേസിൽ വഴിത്തിരിവ്
രാജ്യത്ത് നടക്കുന്ന ലൈംഗികാതിക്രമ കേസുകളിലെ ഇരകളെ അധിക്ഷേപിക്കുന്നത് പ്രധാനമന്ത്രി തുടരുന്നത് നിരാശപ്പെടുത്തുകയാണെന്നാണ് പ്രധാന വിമർശനം. നേരത്തെയും സമാനമായ പ്രസ്താവനയിലൂടെ വിവാദത്തിൽ അകപ്പെട്ട വ്യക്തിയാണ് ഇമ്രാൻ ഖാൻ. അന്നും സമാനാമായ പ്രതിഷേധം ഇമ്രാൻ ഖാനെതിരെ സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു.
പാകിസ്ഥാനിലെ ലൈംഗികാതിക്രമങ്ങൾക്ക് കാരണം അശ്ലീലതയാണെന്നായിരുന്നു ഇമ്രാൻ ഖാൻ അന്ന് പറഞ്ഞിരുന്നത്. ‘പ്രലോഭനം ഒഴിവാക്കുകയെന്നതാണ് പർദയുടെ ആശയം. എന്നാൽ ഇതൊഴിവാക്കാനുള്ള ഇച്ഛാശക്തി എല്ലാവർക്കും ഇല്ല’ എന്നായിരുന്നു വാക്കുകൾ. ഇതിനെതിരെയും വൻ പ്രതിഷേധമായിരുന്നു രാജ്യത്ത് ഉയർന്നത്.
സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ബുധനാഴ്ച വരെ ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
അതേസമയം അഭിമുഖത്തിലെ പ്രധാനമന്ത്രിയുടെ വാക്കുകൾ വളച്ചൊടിക്കപ്പെട്ടെന്നാണ് ഇമ്രാൻ ഖാന്റെ ഓഫീസിന്റെ പ്രതികരണം. പ്രസ്താവനയുടെ ചില ഭാഗങ്ങൾ മാത്രം എടുത്ത് വളച്ചൊടിക്കുകയായിരുന്നെന്നും അവർ പറയുന്നു.
ഒരുമ്പെട്ടിറങ്ങി സുധാകരന്; വീണ്ടും കലുഷിതമാകുന്നു കണ്ണൂര്‍ രാഷ്ട്രീയം!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : pak pm imran khan again blames women’s clothing led to an outrage on social media
Malayalam News from malayalam.samayam.com, TIL Network