നേരിട്ടുള്ള ക്ലാസ്സുകള്‍ സെപ്തംബര്‍ മുതല്‍
2021-2022 അധ്യയന വര്‍ഷം ആരംഭത്തില്‍ തന്നെ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കാനുള്ള പദ്ധതികള്‍ തയ്യാറായി വരുന്നതായി കുവൈറ്റ് വിദ്യാഭ്യാസ മന്ത്രാലയവും അറിയിച്ചു. ഇതിന്റെ ഭാഗമായാണ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്സിനേഷന് ക്യാംപയിന് ശക്തമാക്കാനുള്ള അധികൃതരുടെ നടപടി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകര്‍ ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് വാക്സിന് വിതരണം നേരത്തേ ആരംഭിച്ചിരുന്നു. സ്കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങാന്‍ കൊവിഡ് ഭീഷണി നിയന്ത്രണ വിധേയമാവുന്നത് വരെ കാത്തുനില്‍ക്കേണ്ടതില്ലെന്ന നിലപാടിലാണ് വിദ്യാഭ്യാസ മന്ത്രാലയം. വിദ്യാര്‍ഥികളുടെ ആരോഗ്യ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടുള്ള ക്രമീകരണങ്ങള്‍ ഇതിനായി ഒരുക്കും. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ താമസിയാതെ പ്രഖ്യാപിക്കുമെന്നും അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തു.
അവധിക്കാലത്ത് വിദ്യാര്‍ഥികള്‍ക്ക് വാക്സിന് നല്‍കും
ഇത്തവണത്തെ അവധിക്കാലം അവസാനിക്കുന്നതിനു മുമ്പ് വിദ്യാര്‍ഥികള്‍ക്കിടയില്‍ വാക്സിന് വിതരണം പൂര്‍ത്തിയാക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. സാമൂഹ്യ അകലം പാലിച്ച് ക്ലാസ്സുകള്‍ ക്രമീകരിക്കുന്നതിന്റെ ഭാഗമായി രണ്ട് ഷിഫ്റ്റുകളായിട്ടാവും ക്ലാസ്സുകള്‍ നടത്തുക. ഓണ്‍ലൈന്‍- ഓഫ്ലൈന് ക്ലാസ്സുകള്‍ സമന്വയിപ്പിയിപ്പിച്ചു കൊണ്ടുള്ള പഠന രീതികള്‍ അവലംബിക്കുമെന്നും വിദ്യാഭ്യാസ മന്ത്രാലയം അധികൃതര്‍ അറിയിച്ചു. ഒരാഴ്ച വീട്ടില്‍ വച്ചും ഒരാഴ്ച സ്കൂളില്‍ വച്ചും പഠിക്കുന്ന രീതിയും പരീക്ഷിക്കും.
അധ്യാപകര്‍ ആഗസ്തോടെ തിരികെയെത്തും
സെപ്തംബറില്‍ നേരിട്ടുള്ള ക്ലാസ്സുകള്‍ ആരംഭിക്കുന്നതിന്റെ മുന്നോടിയായി ആഗസ്ത് മുതല്‍ അധ്യാപകരെ തിരികെ കുവൈത്തിലെത്തിക്കാന്‍ നേരത്തേ പദ്ധതി ആവിഷ്ക്കരിച്ചിരുന്നു. പൂര്‍ണമായി വാക്സിന് കുത്തിവയ്പ്പെടുത്ത അധ്യാപകരെ ആഗസ്ത് ആദ്യം മുതല്‍ തന്നെ രാജ്യത്ത് തിരികെയെത്തിക്കാനാണ് വിദ്യാഭ്യാസ മന്ത്രാലയം പദ്ധതിയിട്ടിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട നിടപടികള്‍ ആഭ്യന്തര മന്ത്രാലയവുമായി സഹകരിച്ച് വിദ്യാഭ്യാസ മന്ത്രാലയം നേരത്തേ ആരംഭിച്ചിരുന്നു. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ വന്ന യാത്രാവിലക്കിനെ തുടര്‍ന്ന് നാടുകളില്‍ കുടുങ്ങിപ്പോയ ആയിരക്കണക്കിന് അധ്യാപകരാണ് ആഗസ്തോടെ രാജ്യത്ത് തിരിച്ചെത്തുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : vaccine registration for children begins in kuwait
Malayalam News from malayalam.samayam.com, TIL Network