കോളേജിലെ തന്നെ വിദ്യാര്‍ഥിയായ യുവതിയെയാണ് സഹപാഠിയായ യുവാവ് ട്രോളി ബാഗിലാക്കി കടത്താൻ ശ്രമിച്ചത്.
പ്രതീകാത്മക ചിത്രം Photo: Pexels.com
ഹൈലൈറ്റ്:
- സംഭവം കര്‍ണാടകയിൽ
- രണ്ട് വിദ്യാര്‍ഥികളെ സസ്പെൻഡ് ചെയ്തു
- സംഭവം വിവരിച്ച് വിദ്യാര്‍ഥികള്‍
മണിപ്പാലിൽ ഒരു എൻജിനീയറിങ് കോളേജിൻ്റെ ഹോസ്റ്റലിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നതെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട്. സംഭവത്തിൽ ഉള്‍പ്പെട്ട യുവാവും യുവതിയും തമ്മിൽ പ്രണയത്തിലായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. യുവതിയെ ട്രോളി ബാഗിനുള്ളിലാക്കി ആൺകുട്ടികള്‍ക്കുള്ള ഹോസ്റ്റലിനുള്ളിലെ തൻറെ മുറിയിലെത്തിക്കാനായിരുന്നു യുവാവ് പദ്ധതിയിട്ടത്.
വലിയ ട്രോളി ബാഗും വലിച്ചു കൊണ്ട് രാത്രിയിൽ യുവാവ് ഹോസ്റ്റലിനുള്ളിലേയ്ക്ക് എത്തുകയായിരുന്നു എന്നാണ് സംഭവം കണ്ട വിദ്യാര്‍ഥികള്‍ പറയുന്നത്. എന്നാൽ അസാധാരണ വലുപ്പമുള്ള ട്രോളി ബാഗുമായി എത്തിയ വിദ്യാര്‍ഥിയെ കണ്ട് സംശയം തോന്നിയ കെയര്‍ടേക്കര്‍ കാര്യം തിരക്കുകയായിരുന്നു. ഇത്ര വലിയ ബാഗുമായി എന്താണ് വരുന്നതെന്നും ബാഗിനുള്ളിൽ എന്താണെന്നും ഇയാള്‍ യുവാവിനോടു ചോദിച്ചു.
എന്നാൽ അപ്രതീക്ഷിതമായി എത്തിയ ചോദ്യത്തിനു മുന്നിൽ യുവാവ് പകച്ചു. താൻ ഓൺലൈനിൽ ഓര്‍ഡര്‍ ചെയ്ത സാധനങ്ങളാണെന്നായിരുന്നു യുവാവിൻ്റെ മറുപടി. ഇതോടെ കെയര്‍ടേക്കറുടെ സംശയം വര്‍ധിച്ചു. ഇതോടെ ബാഗ് തുറക്കണമെന്നും ഉള്ളിൽ എന്താണ് ഉള്ളതെന്നു കാണണമെന്നും ഇയാള്‍ കുട്ടിയോടു ആവശ്യപ്പെട്ടു. എന്നാൽ തുറക്കാൻ കഴിയില്ലെന്നും പെട്ടെന്നു പൊട്ടിപ്പോകുന്ന സാധനങ്ങളാണ് ബാഗിലുള്ളതെന്നുമായിരുന്നു മറുപടി. എന്നാൽ ഈ വിശദീകരണം കൊണ്ട് കെയര്‍ടേക്കര്‍ തൃപ്തനായില്ല. ബാഗ് തുറക്കണമെന്ന് നിര്‍ബന്ധിച്ചതോടെ വിദ്യാര്‍ഥിയ്ക്ക് പിടിച്ചു നിൽക്കാനായില്ല.
ബാഗിൻ്റെ സിപ്പ തുറന്നതോടെ ഉള്ളിൽ ഒളിച്ചിരുന്ന പെൺകുട്ടി പുറത്തു കടന്നു. സ്യൂട്ട്കേസിനുള്ളിൽ പെൺകുട്ടി വളഞ്ഞു കൂടി ഇരിക്കുകയായിരുന്നുവെന്നാണ് കണ്ടുനിന്ന വിദ്യാര്‍ഥി പറഞ്ഞത്. ഈ പെൺകുട്ടിയും ഇതേ കോളേജിലെ വിദ്യാര്‍ഥിയാണ്. പെൺകുട്ടി ഒരു നര്‍ത്തകിയാണെന്നും ഇങ്ങനെ ലഭിച്ച മെയ്വഴക്കം മൂലമാകാം ബാഗിനുള്ളിൽ പതുങ്ങിയിരിക്കാൻ സഹായിച്ചത് എന്നുമാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സംഭവത്തെ തുടര്‍ന്ന് രണ്ട് വിദ്യാര്‍ഥികളെയും അവരവരുടെ ഹോസ്റ്റലുകളിൽ നിന്ന് സസ്പെൻഡ് ചെയ്തിട്ടുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. ഇരുവരും വീടുകളിലേയ്ക്ക് മടങ്ങിയതായും ഹോസ്റ്റൽ വൃത്തങ്ങള്‍ അറിയിച്ചു.
Also Read: കൊവിഡ് ലക്ഷണമുണ്ടെങ്കിൽ മാത്രം പ്രവാസികളും യാത്രക്കാരും പരിശോധന നടത്തിയാൽ മതി; നിർദേശവുമായി സർക്കാർ
അതേസമയം, സംഭവത്തിൻ്റെ ദൃശ്യം എന്ന പേരിൽ ഒരു വീഡിയോയും സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നുണ്ട്. എന്നാൽ ഇത് പഴയൊരു സംഭവത്തിൻ്റെ വീഡിയോയാണെന്നും ഈ സംഭവവുമായി വീഡിയോയ്ക്ക് ബന്ധമില്ലെന്നുമാണ് വിദ്യാര്‍ഥികള്‍ പറയുന്നത്.
ലോക്ക് ഡൗൺ കാലത്തും സമാനമായൊരു സംഭവം കര്‍ണാടകയിൽ ഉണ്ടായിരുന്നു. 17 വയസുള്ള കുട്ടിയാണ് തന്റെ സുഹൃത്തിനെ മംഗളൂരുവിലെ ഫ്ലാറ്റിലേയ്ക്ക് സ്യൂട്ട്കേസിൽ ഒളിപ്പിച്ചു കടത്തിയത്. ഈ സംഭവവും വെളിച്ചത്തായതോടെ മാധ്യമങ്ങളിൽ വാര്‍ത്തയായിരുന്നു.
പാമ്പുകളെ ഭയമില്ല റീൽസ് ചെയ്യാൻ ഇഷ്ടമാണ് ബി എഫ് ഓ റോഷ്നി സംസാരിക്കുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : manipal college students suspended after boy attempted to sneak girlfriend to hostel in trolley bag
Malayalam News from Samayam Malayalam, TIL Network