വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. അതുകൊണ്ട് തന്നെ ഇത് കുറയ്ക്കേണ്ടത് ആവശ്യമാണ്. ഹൃദ്രോഗം, സ്ട്രോക് തുടങ്ങിയ ഗുരുതര പ്രശ്നങ്ങൾക്ക് ഇത് കാരണമാകും.
വയറിലെ കൊഴുപ്പ് കുറയ്ക്കാൻ ഈ ടിപ്സ് സഹായിക്കും
ഹൈലൈറ്റ്:
- വിസറൽ ഫാറ്റ് പ്രമേഹം, ഹൃദയ സംബന്ധമായ അസുഖങ്ങൾ, ക്യാൻസർ തുടങ്ങിയവ ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു
- അമിതമായ മദ്യപാനം, അനാരോഗ്യകരമായ ഭക്ഷണക്രമം, മോശം ഉറക്കശീലം തുടങ്ങിയ കാര്യങ്ങൾ വയറിൽ കൊഴുപ്പ് ഉണ്ടാകാൻ കാരണമാകുന്നു.
വയറിലെ കൊഴുപ്പ് അഥവാ വിസറൽ ഫാറ്റ് ഇല്ലാതാക്കാൻ സഹായിക്കുന്ന ഫലപ്രദമായ വഴികൾ ഇതാ:
1. വ്യയാമം മുടക്കാതിരിക്കുക: വിസറൽ കൊഴുപ്പ് കുറയ്ക്കുന്നതിനുള്ള ഫലപ്രദമായ മാർഗ്ഗമായി വ്യായാമം ശീലം വികസിപ്പിച്ചെടുക്കേണ്ടതുണ്ട്. വയർ ഭാഗത്തിന് ഊന്നൽ നൽകുന്ന വ്യായാമങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാം. വയറിൽ അടിയുന്ന കൊഴുപ്പ് കുറയ്ക്കാൻ മാത്രമല്ല, മൊത്തത്തിലുള്ള ആരോഗ്യത്തിനും വ്യായാമം അനിവാര്യമാണ്.
2. ഭക്ഷണ ശീലം: ശരീരഭാരം കുറയ്ക്കാൻ മിക്ക ആളുകളും ആദ്യം തേടുന്നത് ഇതിന് സഹായിക്കുന്ന മികച്ച ഡയറ്റ് ഏതാണ് എന്നാണ്. എന്നാൽ ആരോഗ്യകരമായി കഴിക്കുക എന്നതാണ് പ്രധാനം. ശരിയായ ഭക്ഷണങ്ങൾ തിരഞ്ഞെടുക്കുന്നത് കൊഴുപ്പ് അടിയാതിരിക്കാൻ സഹായകരമാകും. സമീകൃതവും ആരോഗ്യകരവുമായ ഭക്ഷണക്രമം പിന്തുടരുക.
തേൻ ഉണ്ടോ? ആരോഗ്യം പരിപാലിക്കാൻ ഇത് മതി
3. കാർബോഹൈഡ്രേറ്റ്: വിസറൽ കൊഴുപ്പ് കുറയ്ക്കാൻ ശ്രമിക്കുമ്പോൾ ആളുകൾ ചെയ്യുന്ന ഒരു സാധാരണ തെറ്റ് ഭക്ഷണത്തിൽ നിന്ന് കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങൾ ഒഴിവാക്കുക എന്നതാണ്. ശരീരഭാരം കുറയ്ക്കുവാൻ അനാരോഗ്യകരമായ കൊഴുപ്പുകളുടെ ഉപഭോഗത്തിന് നിയന്ത്രണം ആവശ്യമാണെന്നത് ശരിയാണെങ്കിലും, എല്ലാ കൊഴുപ്പുകളും അനാരോഗ്യകരമല്ല. മൊത്തത്തിലുള്ള ആരോഗ്യത്തിൽ അവ നിർണായക പങ്ക് വഹിക്കുന്നു എന്നതും സത്യമാണ്. അതിനാൽ, നിങ്ങളുടെ വയറിലെ അനാവശ്യ കൊഴുപ്പ് നീക്കം ചെയ്യാൻ, നിങ്ങളുടെ കാർബോഹൈഡ്രേറ്റ് ഉപഭോഗം പരിമിതപ്പെടുത്തുകയും ആരോഗ്യകരമായ രീതിയിൽ കൊഴുപ്പ് അടങ്ങിയ ഭക്ഷണം കഴിക്കുകയും വേണം.
4. മദ്യപാനം വേണ്ട: രാവിലെ ഒരു കപ്പ് കാപ്പിയിൽ തുടങ്ങി ഒരു കപ്പ് ചൂടുള്ള പാലിൽ ദിവസം അവസാനിപ്പിക്കുന്നത് വരെ നമ്മുടെ ഭക്ഷണക്രമത്തിൽ നിന്ന് പാനീയങ്ങൾ ഒഴിവാക്കാനാവില്ല. വിസറൽ കൊഴുപ്പ് കുറയ്ക്കാൻ നിങ്ങൾ കുടിക്കുന്ന പാനീയങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. വിസറൽ കൊഴുപ്പ് വർദ്ധിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് മദ്യപാനം. നിങ്ങളുടെ മദ്യപാനം പരമാവധി ഒഴിവാക്കുകയോ പരിമിതപ്പെടുത്തുകയോ ചെയ്യുക. കൂടാതെ, അമിതമായ പഞ്ചസാര അടങ്ങിയേക്കാവുന്ന സോഡകൾ, എനർജി ഡ്രിങ്കുകൾ, ജ്യൂസുകൾ, മറ്റ് പാനീയങ്ങൾ എന്നിവ കുടിക്കുന്നത് ഒഴിവാക്കുക.
പ്രമേഹം, കൊളസ്ട്രോൾ എന്നിവയ്ക്ക് നെല്ലിക്കാ ജ്യൂസ്
ശ്രദ്ധിക്കുക: ഈ ലേഖനത്തിൽ പരാമർശിച്ചിരിക്കുന്ന നുറുങ്ങുകളും നിർദ്ദേശങ്ങളും പൊതുവായ വിവര ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്, അവ ഒരു വിദഗ്ദ്ധ ഡോക്ടറുടെ ഉപദേശത്തിന് പകരമായി കണക്കാക്കരുത്. ഏതെങ്കിലും ഫിറ്റ്നസ് പ്രോഗ്രാം ആരംഭിക്കുന്നതിന് മുമ്പ് അല്ലെങ്കിൽ നിങ്ങളുടെ ഭക്ഷണക്രമത്തിൽ എന്തെങ്കിലും മാറ്റങ്ങൾ വരുത്തുന്നതിന് മുമ്പ് എല്ലായ്പ്പോഴും നിങ്ങളുടെ ഡോക്ടറെയോ ഡയറ്റീഷ്യനെയോ സമീപിക്കുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : how to lose visceral fat in a healthy way
Malayalam News from Samayam Malayalam, TIL Network