‘യുപിയിൽ ബിജെപിക്ക് കൂറ്റൻ വിജയമുണ്ടാകും’, 300 സീറ്റുകൾ നേടുമെന്ന് അമിത് ഷാ; യോഗി ആദിത്യനാഥ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചു
‘ഹിന്ദു വിരുദ്ധ’ പരാമർശങ്ങളിലും രാമജന്മ ഭൂമിയേക്കുറിച്ചും ഒവൈസി നടത്തിയ പരാമർശങ്ങളുടെ പേരിൽ രണ്ട് പ്രതികളും അസ്വസ്ഥരായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുതിർത്തതെന്നും യുപി എഡിജി (ലോ ആൻഡ് ഓർഡർ) പ്രശാന്ത കുമാർ പറഞ്ഞു. ചോദ്യം ചെയ്യലിൽ പ്രതികൾ പരസ്പരം പരിചയമുള്ളതായി വ്യക്തമായി. പ്രാഥമിക അന്വേഷണമാണ് ഇപ്പോൾ നടക്കുന്നതെന്നും പോലീസ് പറഞ്ഞു.
വെടിവെക്കാൻ ഉപയോഗിച്ച 9 എംഎം പിസ്റ്റൾ പ്രതികളിൽ നിന്ന് കണ്ടെത്തിയതായി പോലീസ് വ്യക്തമാക്കി. അഞ്ചംഗ സംഘമാണ് കേസ് അന്വേഷിക്കുന്നതെന്നും പോലീസ് അറിയിച്ചു. വെടിവെപ്പിൻ്റെ പശ്ചാത്തലത്തിൽ ഒവൈസിക്ക് ഇസഡ് കാറ്റഗറി സുരക്ഷ ഏർപ്പെടുത്തി. മീററ്റിലെ തെരഞ്ഞെടുപ്പ് പ്രചാരണം കഴിഞ്ഞ് വ്യാഴാഴ്ച വൈകിട്ട് ഡൽഹിയിലേക്ക് മടങ്ങുന്നതിനിടെയാണ് പ്രതികൾ ഒവൈസിയുടെ വാഹനത്തിന് നേരെ വെടിയുർതിർത്തത്. രണ്ട് ബുള്ളറ്റുകൾ വാഹനത്തിൽ പതിച്ചു. നാല് പേരുള്ള സംഘമാണ് വെടിയുതിർത്തതെന്നും നാല് റൗണ്ട് വെടിയുതിർത്തതെന്നും ഒവൈസി പറഞ്ഞിരുന്നു.
പഞ്ചാബ് മുഖ്യമന്ത്രി ഛന്നിയുടെ അനന്തിരവൻ അറസ്റ്റിൽ; 8 കോടി രൂപ പിടിച്ചെടുത്തു, റെയ്ഡ് ശക്തമാക്കി ഇ.ഡി
വാഹനത്തിൽ രണ്ട് വെടിയുണ്ട തറച്ചതിന്റെ പാടുകൾ വ്യക്തമാകുന്ന ചിത്രം ഒവൈസി ട്വീറ്റ് ചെയ്തിട്ടുണ്ട്. മൂന്നാമത്തെ വെടിയുണ്ട ടയറിൽ തറച്ചെന്നാണ് ആരോപണം. ഉത്തർപ്രദേശിൽ ഫെബ്രുവരി 10, 14, 20, 23, 27, മാർച്ച് 3, 7 തീയതികളിൽ ഏഴ് ഘട്ടങ്ങളിലായാണ് വോട്ടെടുപ്പ് നടക്കുന്നത്. വോട്ടെണ്ണൽ മാർച്ച് 10ന് നടക്കും. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 312 നിയമസഭാ സീറ്റുകൾ നേടിയാണ് ബിജെപി വൻ വിജയം നേടിയത്.
ഇവിടെ മുങ്ങിക്കുളിച്ചാല്‍ ത്വക്ക് രോഗങ്ങള്‍ ഇല്ലാതാകും: ചക്രപാണി ക്ഷേത്രക്കുളത്തിന്റെ ഇന്നത്തെ അവസ്ഥ
Web Title : centre provides aimim chief asaduddin owaisi with z category security
Malayalam News from Samayam Malayalam, TIL Network