കൊവിഡ് 19 മൂന്നാം തരംഗത്തിൻ്റെ ശക്തി കുറഞ്ഞു വരുന്ന സാഹചര്യത്തിലാണ് പുതിയ കണക്കുകള്‍ ആരോഗ്യമന്ത്രി പുറത്തു വിടുന്നത്.
പ്രതീകാത്മക ചിത്രം Photo: TNN
ഹൈലൈറ്റ്:
- നിയന്ത്രണങ്ങളിൽ ഇളവ്
- സ്കൂളുകള്‍ തുറക്കാൻ തീരുമാനം
- ആരാധനാലയങ്ങള്‍ക്കും നിയന്ത്രണങ്ങളോടെ ഇളവ്
എറണാകുളം ജില്ലയിൽ ഇന്ന് 6398 പേര്‍ക്കും തിരുവനന്തപുരത്ത് ഇന്ന് 5002 പേര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് നിലവിൽ 5,12,986 പേര് നിരീക്ഷണത്തിലുണ്ടെന്നും ഇവരിൽ 10,793 പേരാണ് ആശുപത്രികളിലുള്ളതെന്നും ആരോഗ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചു. രോഗം ബാധിക്കുന്നവരിൽ 2.9 ശതമാനം പേര്‍ക്ക് മാത്രമാണ് ആശുപത്രി വാസം ആവശ്യമായി വരുന്നതെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് സ്ഥിരീകരിച്ച 28 മരണങ്ങള്‍ക്ക് മപുറമെ മുൻ ദിവസങ്ങളിലുണ്ടായ മരണങ്ങളിൽ രേഖകള്‍ വൈകി ലഭിച്ചതു മൂലം 197 മരണങ്ങള് കൂടി കൊവിഡ് മരണങ്ങളാക്കി പട്ടികയിൽ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടാതെ സുപ്രീം കോടതി ഉത്തരവ് പ്രകാരം പുതിയ കേന്ദ്രനിര്‍ദേശം അനുസരിച്ച് അപ്പീൽ നല്കിയതു പ്രകാരം 3370 മരണങ്ങള് കൂടി രേഖപ്പെടുത്തി. ഇതോടെ മൊത്തം മരണസംഖ്യ 57,878 ആയി ഉയര്‍ന്നു.
സംസ്ഥാനത്ത് 100 ശതമാനം പേര്‍ക്കും ആദ്യ ഡോസ് വാക്സിൻ ലഭിച്ചെന്നും 85 ശതമാനം പേര്‍ക്ക് രണ്ടാം ഡോസ് വാക്സിൻ നല്‍കിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 15 വയസിനു മുകളിൽ പ്രായമുള്ള 75 ശതമാനം കുട്ടികള്‍ക്കും വാക്സിൻ ലഭിച്ചു. വാക്സിനേഷൻ കണക്കിൽ രാജ്യത്ത് ഏറ്റവും മുന്നിലാണ് കേരളം.
സംസ്ഥാനത്ത് കൊവിഡ് 19 മൂന്നാം തരംഗത്തിൻ്റെ ശക്തി കുറയുന്ന സാഹചര്യത്തിൽ സംസ്ഥാന സര്‍ക്കാര്‍ വിവിധ ജില്ലകളിൽ ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തിൽ അടച്ചിട്ട സ്കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കാനാണ് സംസ്ഥാന സര്‍ക്കാരിൻ്റെ തീരുമാനം. ഒന്നു മുതൽ ഒൻപതു വരെ ക്ലാസുകള്‍ ഈ മാസം 14 മുതൽ തുറന്നു പ്രവര്‍ത്തിക്കാനാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ചേര്‍ന്ന കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചത്. കോളേജുകള്‍ ഏഴാം തീയതിയും തുറക്കും. ക്രഷുകള്‍ കിൻഡര്ടാര്ട്ടനുകള് തുടങ്ങിയവയും ഫെബ്രുവരി 14 മുതലായിരിക്കും തുറക്കുക. ഇതോടെ പരീക്ഷകളും മുടക്കമില്ലാതെ നടക്കും. ശേഷിക്കുന്ന പാഠഭാഗങ്ങള്‍ പരീക്ഷയ്ക്ക് മുൻപു തീര്‍ക്കാനായി പത്താം ക്ലാസ വിദ്യാര്‍ത്ഥികളുടെയും ഹയര്‍ സെക്കണ്ടറി വിഭാഗത്തിൻ്റെയും അധ്യയനം വൈകിട്ടു വരെയാക്കാനും തീരുമാനിച്ചിട്ടുണ്ട്.
Also Read: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധി: മുഴുവൻ രേഖകളും ഹാജരാക്കാൻ ലോകായുക്ത നിർദേശം
ആരാധനാലയങ്ങള്‍ക്ക് ഞായറാഴ്ച തുറക്കാമെങ്കിലും 20 പേര്‍ക്ക് മാത്രമാണ് അനുമതി. എല്ലാ ആരാധനാലയങ്ങളിലും ആളുകളുടെ എണ്ണത്തിൽ നിയന്ത്രണമുണ്ടാകുമെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ആറ്റുകാൽ പൊങ്കാല ദിവസം ക്ഷേത്രപരിസരത്ത് 200 പേരെ മാത്രം അനുവദിക്കാനാണ് തീരുമാനം. പൊങ്കാല ഇടുന്നത് വീട്ടുപരിസരത്തു മാത്രമായി നിയന്ത്രിക്കണമെന്നും കൊവിഡ് അവലോകന യോഗത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Also Read: കൊവിഡ് ലക്ഷണമുണ്ടെങ്കിൽ മാത്രം പ്രവാസികളും യാത്രക്കാരും പരിശോധന നടത്തിയാൽ മതി; നിർദേശവുമായി സർക്കാർ
വിവിധ ജില്ലകളിൽ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങളും വെട്ടിക്കുറച്ചു. നിലവിൽ കൊല്ലം ജില്ല മാത്രമാണ് സി കാറ്റഗറിയിലുള്ളത്. കാസര്‍കോട് ജില്ല ഒരു കാറ്റഗറിയിലുമില്ല. മലപ്പുറം കോഴിക്കോട് ജില്ലകള്‍ എ കാറ്റഗറിയിലും മറ്റു ജില്ലകള്‍ ബി കാറ്റഗറിയിലുമാണ്.
പാമ്പുകളെ ഭയമില്ല റീൽസ് ചെയ്യാൻ ഇഷ്ടമാണ് ബി എഫ് ഓ റോഷ്നി സംസാരിക്കുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : covid 19 cases in kerala daily statistics 4th february 2022 veena george facebook post
Malayalam News from Samayam Malayalam, TIL Network