തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനെ വാ പോയ കോടലി എന്ന് വിശേഷിപ്പിച്ച് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കേരള രാഷ്ട്രീയത്തിലെ വാ പോയ കോടാലിയായ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് കെ റെയിലിന് വേണ്ടി തന്റെ ചെലവില്‍ സിപിഎമ്മിന് കുഴലൂതേണ്ടെന്ന് സുധാകരന് പറഞ്ഞു.
കെ റെയിലിനെതിരേ ആദ്യന്തം രംഗത്തുണ്ടായിരുന്നത് കോണ്‍ഗ്രസാണ്. ഇക്കാര്യം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും സുരേന്ദ്രന് മാത്രം മനസ്സിലാവുന്നില്ല. അത് സുരേന്ദ്രന് സിപിഎമ്മിന്റെ അടിമക്കണ്ണായതുകൊണ്ടാണ്. കെ റെയില്‍ പദ്ധതിയില്‍ കോടാനുകോടി കമ്മീഷന് വീഴുമ്പോള്‍ അതില്‍ കെ സുരേന്ദ്രന്റെ കണ്ണുടക്കിയതുകൊണ്ടാവാം ഈ നിലപാട് മാറ്റമെന്നും കെ സുധാകരന് ആരോപിച്ചു.
കെ.റെയിലുമായി ബന്ധപ്പെട്ട പ്രതിഷേധത്തില്‍ മുഖ്യധാരയില്‍ വരാതെ ഒളിപ്പോര് നടത്തുന്നവരാണ് ബിജെപി. കെ.റെയിലിനെതിരായ ജനം നടുത്തെരുവില്‍ ഇറങ്ങി പ്രതിഷേധിക്കുമ്പോള്‍ ജനങ്ങള്‍ക്കെപ്പം നില്‍ക്കാനുള്ള ആര്‍ജ്ജവവും തന്റേടവും ബിജെപി കാണിച്ചിട്ടില്ല. സിപിഎമ്മും ബിജെപിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണിത്. ഇതു സംബന്ധിച്ച് ബിജെപി സംഘം കേന്ദ്രമന്ത്രിയെ കാണുന്നത് ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ്. കെ.റെയില്‍ പദ്ധതിക്ക് കേന്ദ്ര സര്‍ക്കാര്‍ തത്വത്തില്‍ അനുമതി നല്‍കിയെന്ന് സിപിഎം സര്‍ക്കാര്‍ വാദിക്കുന്നത് എന്ത് രസഹ്യധാരണയുടെ അടിസ്ഥാനത്തിലാണെന്നു സുധാകരന് ചോദിച്ചു.