ക്രിസ്റ്റഫര്‍ എള്ബാഷര് എന്ന യുവാവാണ് കേസിലെ പ്രതി. സുഹൃത്തായ കാലിബ് സോള്‍ബെര്‍ഗ് (30) എന്നയാളെ 2020 ഡിസംബര്‍ 17ന് തന്റെ പിക്കപ്പ് വാഹനമിടിച്ചു കൊലപ്പെടുത്തുകയായിരുന്നു എന്നാണ് കേസ്. അയോവയിലെ ചെറുപട്ടണമായ പിസ്ഗയിലായിരുന്നു സംഭവമെന്ന് പ്രാദേശികമാധ്യമമായ ഡെ മോയിനെ രജിസ്റ്റര്‍ റിപ്പോര്‍ട്ട് ചെയ്തു. ഒരു തവണ വാഹനിടിച്ചു താഴെയിട്ട ശേഷം ഏള്‍ബാഷര്‍ മടങ്ങിയെങ്കിലും തുടര്‍ന്ന് തിരിച്ചെത്തി കാലിബിൻ്റെ ദേഹത്ത് രണ്ട് തവണ കൂടി വാഹനം കയറ്റിയിറക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
Also Read: കൊവിഡ് ലക്ഷണമുണ്ടെങ്കിൽ മാത്രം പ്രവാസികളും യാത്രക്കാരും പരിശോധന നടത്തിയാൽ മതി; നിർദേശവുമായി സർക്കാർ
സംഭവദിവസം ഇരുവരും ചേര്‍ന്ന് ഒരു നൈറ്റ് ക്ലബിൽ വെച്ച് മദ്യപിച്ചിരുന്നു. ഇവരുടെ മറ്റൊരു സുഹൃത്തും ഒപ്പമുണ്ടായിരുന്നു. എന്നാൽ സോള്‍ബെര്‍ഗിനോടു ചോദിക്കാതെ ഏള്‍ബാഷര്‍ ഇയാളുടെ പാത്രത്തിലിരുന്ന ഭക്ഷണത്തിൽ മയോണൈസ് ഒഴിച്ചതോടെയാണ് പ്രശ്നം തുടങ്ങിയത്. ഇതിനെ സോള്‍ബെര്‍ഗ് ചോദ്യം ചെയ്യുകയായിരുന്നു. ഇതോടെ നൈറ്റ് ക്ലബിൽ ബഹളമായി. ബഹളം തുടര്‍ന്ന് കയ്യാങ്കളിയിലുമെത്തി. സോള്‍ബെര്‍ഗിനൊപ്പമുണ്ടായിരുന്ന ഇയാളുടെ അര്‍ധസഹോദരൻ ക്രെയ്ഗ് പ്രയറോട് ഏള്‍ബാഷര്‍ ഇവരുടെ വീട് തീയിടുമെന്നും ഭീഷണിപ്പെടുത്തി. സോള്‍ബാഷറെ വെടിവെച്ചു കൊല്ലുമെന്നും ഇയാള്‍ ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും തമ്മിൽ ഏറ്റുമുട്ടൽ നടക്കുകയും ചെയ്തു. ഇതിനു പിന്നാലെയായിരുന്നു കൊലപാതകം.
Also Read: രുദ്രാക്ഷമാല, റിവോൾവർ, സ്വർണ ചെയിൻ; 1.54 കോടിയുടെ സ്വത്തുണ്ടെന്ന് യോഗി ആദിത്യനാഥ്
കയ്യാങ്കളിയ്ക്കൊടുവിൽ ഏള്‍ബാഷര്‍ തന്റെ വാഹനം ഉപയോഗിച്ച് സോള്‍ബെര്‍ഗിനെ ഇടിച്ചിടുകയായിരുന്നു. എന്നാൽ സോള്‍ബെര്‍ഗിൻ്റെ നിലവിളി കേട്ടതോടെ ഇയാള്‍ മരിച്ചിട്ടില്ലെന്നു കണ്ട ഏള്‍ബാഷര്‍ വീണ്ടും രണ്ട് വട്ടം ഇയാളുടെ ദേഹത്ത് വാഹനം കയറ്റി മരണം ഉറപ്പാക്കുകയായിരുന്നു. സ്ഥലത്തു നിന്ന് തന്റെ പിക്കപ്പുമായി പ്രതി നീങ്ങിയെങ്കിലും അൽപ്പസമയത്തിനു ശേഷം വാഹനം കേടായി. ഈ സമയത്ത് ഫോണിൽ നിന്ന് ഇയാള്‍ കൊലപാതക വിവരം മൂന്നാമനെ വിളിച്ചറിയിക്കുകയും ചെയ്തുവെന്ന് കോടതി വിധിയിൽ പറയുന്നു.
കഴിഞ്ഞ വര്‍ഷം ഡിസംബറിലാണ് പ്രതി കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്രതിയ്ക്ക് കോടതി ജീവപര്യന്തം ശിക്ഷ വിധിച്ചത്.
ഭിത്തി പൊളിച്ച് സൂപ്പർമാർക്കറ്റിൽ കയറി കള്ളന്മാർ! ഹോർലിക്സ് അടക്കം മോഷ്ടിച്ചു
Web Title : iowa man gets life term after friend dies in clash over mayo
Malayalam News from Samayam Malayalam, TIL Network