കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണ് കാസർകോട്ടേതെന്ന് പ്രതിപക്ഷ നേതാവ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണമെന്നും ആവശ്യം
ഹൈലൈറ്റ്:
- കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടി
- അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നു
- ജില്ലാ ആശുപത്രി നിയമന വിവാദത്തിൽ വിഡി സതീശൻ
സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുമാണ്. അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങളെന്നും, സിപിഎമ്മിനു വേണ്ടി കൊല നടത്തിയാൽ പ്രതികളെയും,അവരുടെ കുടുംബത്തെയും, പാർട്ടിയും സർക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാർട്ടി നൽകുന്നതെന്നും വിഡി സതീശൻ ആരോപിച്ചു.
മുൻ സഹപ്രവർത്തകയെ പിആർഒ ആക്കാനുള്ള വീണാ ജോർജ്ജിന്റെ ശ്രമം തടഞ്ഞ് പാർട്ടി
വിഡി സതീശന്റെ ഫേസ്ബുക്ക് പോസ്റ്റ്
പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാർക്ക് കാസർകോട് ജില്ലാ ആശുപത്രിയിൽ വഴിവിട്ട നിയമനം നൽകിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണം. 450 അപേക്ഷകരിൽ നിന്നും സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാർത്ഥികളെ കബളിപ്പിച്ചുമാണ്.
സംസ്ഥാനത്ത് സർക്കാർ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളിൽ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനം. അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങൾ.
‘കറി മൂക്കിൽ കയറി ശ്വാസമെടുക്കാൻ പിടഞ്ഞു’: രക്ഷിച്ചത് ഇന്ത്യക്കാരൻ വെയിറ്റർ, ദൃശ്യങ്ങൾ വൈറൽ
സിപിഎമ്മിനു വേണ്ടി കൊല നടത്തിയാൽ പ്രതികളെയും,അവരുടെ കുടുംബത്തെയും, പാർട്ടിയും സർക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാർട്ടി നൽകുന്നത്. ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നൽകുന്ന നടപടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങൾ റദ്ദാക്കണം.
ഒരുമ്പെട്ടിറങ്ങി സുധാകരന്; വീണ്ടും കലുഷിതമാകുന്നു കണ്ണൂര്‍ രാഷ്ട്രീയം!!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : detailed investigation needed in kasaragod district hospital appointment says vd satheesan
Malayalam News from malayalam.samayam.com, TIL Network