ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മൂന്ന് നിരക്കുകളിലാണ് ടിക്കറ്റുകൾ നൽകുന്നത്.
സതാംപ്ടൺ: ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന്റെ റിസർവ് ദിന ടിക്കറ്റുകൾ വില കുറച്ചു വിൽക്കാൻ ഒരുങ്ങി ഐസിസി. ഇന്ത്യയും ന്യൂസിലൻഡും തമ്മിൽ ഇംഗ്ലണ്ടിലെ സതാംപ്ടണിൽ നടക്കുന്ന മത്സരത്തെ പ്രതികൂല കാലാവസ്ഥ സാരമായി ബാധിച്ച അവസരത്തിലാണ് ഐസിസിയുടെ തീരുമാനം.
മത്സരത്തിന്റെ ആദ്യദിനം മഴമൂലം പൂർണമായി നഷ്ടമായിരുന്നു. വെളിച്ച കുറവ് ബാധിച്ച രണ്ടാം ടി=ദിനത്തിൽ 64.4 ഓവറുകളും മൂന്നാം ദിനത്തിൽ 76.3 ഓവറുമാണ് മത്സരം നടന്നത്. നാലാം ദിനമായ ഇന്നും മഴ മൂലം മത്സരം ആരംഭിക്കാൻ സാധിക്കാത്ത ഘട്ടത്തിൽ ഐസിസി റിസർവ് ദിനമായി കണ്ട ആറാം ദിവസം മത്സരം നടക്കാൻ സാധ്യതയുണ്ട്.
“അതെ, ആറാം ദിവസത്തെ ടിക്കറ്റ് വില കുറച്ചു നൽകും. യുകെയിൽ നടക്കുന്ന ടെസ്റ്റ് മാച്ചുകളിൽ കണ്ടു വരുന്ന സാധാരണ രീതിയാണിത്. നിലവിൽ ഇവിടെ താമസിക്കുന്നവർക്ക് മാത്രം പ്രവേശിക്കാൻ കഴിയുകയുള്ളു എന്ന സാഹചര്യത്തിൽ, ഐസിസിയും അതേ മാനദണ്ഡമാണ് പിന്തുടരുന്നത്” ഐസിസി വക്താവ് പിടിഐയോട് തിങ്കളാഴ്ച പറഞ്ഞു.
ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിന് മൂന്ന് നിരക്കുകളിലാണ് ടിക്കറ്റുകൾ നൽകുന്നത്. 150 പൗണ്ട് (15,444), രൂപ, 100 പൗണ്ട് (10,296 രൂപ), 75 പൗണ്ട് (7722 രൂപ) എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. പുതിയ നിരക്കുകൾ 100 പൗണ്ട് (10,296 രൂപ), 75 പൗണ്ട് (7722 രൂപ), 50 പൗണ്ട് (5148 രൂപ) എന്നിങ്ങനെയാണ് നിശ്ചയിച്ചിരിക്കുന്നത്.
Read Also: WTC Final: നാലാം ദിനം കളി പിടിക്കാൻ ഇന്ത്യ; വില്ലനായി മഴ തുടരുന്നു