മനാമ > ഇന്ത്യന്‍ സ്‌കൂള്‍ ഏഴാമത് അന്താരാഷ്ട്ര യോഗ ദിനം ആഘോഷിച്ചു. കുട്ടികള്‍ ഓണ്‍ലൈനില്‍ യോഗ പ്രദര്‍ശിപ്പിച്ചു. കൊറോണ സംബന്ധമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈനായി വിവിധ യോഗ മുറകള്‍ പരിശീലിച്ചു. യോഗാസനം, പ്രാണായാമം, ധ്യാനം എന്നിവ കുട്ടികള്‍ക്ക് പരിചയപ്പെടുത്തി.
‘ആരോഗ്യത്തിനായുള്ള യോഗ’ എന്നതിലായിരുന്നു ഈ വര്‍ഷത്തെ അന്താരാഷ്ട്ര യോഗ ദിനാഘോഷം. ഇന്ത്യന്‍ സ്‌കൂള്‍ ചെയര്‍മാന്‍ ചെയര്‍മാന്‍ പ്രിന്‍സ് എസ് നടരാജന്‍ സന്ദേശം നല്‍കി. യോഗയുടെ ലക്ഷ്യം ഓരോ വ്യക്തിയുടെയും സമഗ്ര ആരോഗ്യത്തെ എങ്ങനെ പ്രോത്സാഹിപ്പിക്കാം എന്നതിനെക്കുറിച്ച് അവബോധം സൃഷ്ടിക്കലാണെന്ന് അദ്ദേഹം പറഞ്ഞു.
ആത്യന്തിക സന്തോഷവും സമതുലിതമായ ജീവിതവും കൈവരിക്കുന്നതിന് യോഗ പരിശീലനം സഹായിക്കുമെന്ന് സ്‌കൂള്‍ സെക്രട്ടറി സജി ആന്റണി പറഞ്ഞു.
മനുഷ്യരാശിയുടെ ശാരീരികവും മാനസികവുമായ ക്ഷേമത്തെ പ്രോത്സാഹിപ്പിക്കുന്നതില്‍ യോഗ പ്രധാനമാണെന്ന് പ്രിന്‍സിപ്പല്‍ വി ആര്‍ പളനിസ്വാമി പറഞ്ഞു.
ഫിസിക്കല്‍ എഡ്യൂക്കേഷന്‍ അധ്യാപകന്‍ ആര്‍ ചിന്നസാമി യോഗ മുറകള്‍ കുട്ടികള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചു കായിക വകുപ്പ് മേധാവി സൈക്കത്ത് സര്‍ക്കാറും മറ്റു കായിക അധ്യാപകരും പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..