ക്വാറിയിൽ സൂക്ഷിച്ച സ്പോടക വസ്തു പൊട്ടിത്തെറിച്ചാണ് അപകടം. രാത്രി ഏഴേമുക്കാലോടെയാണ് സംഭവം നടന്നത്. പ്രദേശത്ത് കിലോമീറ്ററുകളോളം വന്‍ശബ്ദത്തില്‍ പ്രകമ്പനം ഉണ്ടായി.
മരണപ്പെട്ട അബ്ദുള്‍ നൗഷാദ് |Samayam Malayalam
ഹൈലൈറ്റ്:
- ഉണ്ടായത് വൻ സ്ഫോടനം
- ഒരാൾ മരിച്ചു
- അഞ്ച് പേർക്ക് പരിക്ക്
രാത്രി ഏഴേമുക്കാലോടെയാണ് അപകടം. പാറ പൊട്ടിക്കാന്‍ ഉപയോഗിക്കുന്ന തോട്ടകള്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്ഫോടനത്തില്‍ സമീപത്തെ നിരവധി വീടുകള്‍ക്കും കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. പ്രദേശത്ത് കിലോമീറ്ററുകളോളം വന്‍ശബ്ദത്തില്‍ പ്രകമ്പനം ഉണ്ടായി. ആറ്റൂര്‍, പെട്ടിക്കാട്ടിരി, ചീക്കം, താഴപ്ര, ഉദുവടി പ്രദേശങ്ങളിലാണ് ഭൂമികുലുക്കംപോലെ അനുഭവം ഉണ്ടായത്.
മുള്ളൂര്‍ക്കര മുന്‍ പഞ്ചായത്ത് പ്രസിഡന്റ് അബ്ദുള്‍ സലാമിന്റെ ഉടമസ്ഥതയി ലുള്ളതാണ് പാറമട. ആറുമാസം മുൻപു വരെ പ്രവർത്തിച്ചിരുന്ന പാറമടക്കതിരെ ജനങ്ങൾ പ്രതിഷേധം ഉയർത്തിയിരുന്നു. ആറുമാസം മുൻപ് പാറമടയുടെ പ്രവർത്തനം അധികൃതർ ഇടപ്പെട്ട് നിർത്തിവെയ്പ്പിച്ചിരുന്നുവെന്നും പറയുന്നു. പരിക്കേറ്റവരെ തൃശൂരിലെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : thrissur quarry blast one death
Malayalam News from malayalam.samayam.com, TIL Network