ഹൈലൈറ്റ്:
- പൂവച്ചൽ ഖാദർ അന്തരിച്ചു.
- തിങ്കളാഴച രാത്രിയോടെയാണ് അന്ത്യം.
- കൊവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്നു.
കൊവിഡ് ബാധയെത്തുടർന്നാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. സംസ്കാരം ഇന്ന് പൂവച്ചൽ ജുമാ മസ്ജിദിൽ നടക്കും. ഭാര്യ – ആമിന, തുഷാര, പ്രസൂന എന്നിവർ മക്കളാണ്.
കൊവിഡിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം; ആരോഗ്യ മന്ത്രി ഉത്തരവിറക്കി
1948 ഡിസംബർ 25ന് തിരുവനന്തപുരത്തെ കാട്ടാക്കടയ്ക്ക് അബൂബക്കർ പിള്ളയുടെയും റാബിയത്തുൽ അദബിയ ബീവിയുടെയും മകനായി പൂവച്ചലിലാണ് മുഹമ്മദ് അബ്ദുൽ ഖാദർ എന്ന പൂവച്ചൽ ഖാദർ ജനിച്ചത്. സ്കൂൾ പഠനകാലത്ത് കയ്യെഴുത്ത് മാസികയിൽ കവിതകളെഴുതിയാണ് സംഗീത രംഗത്തേക്കുള്ള ആദ്യ തുടക്കം.
സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം തൃശൂർ വലപ്പാട് പോളിടെക്നിക്കിൽ നിന്ന് എഞ്ചനീയറിങ് ഡിപ്ലോമയും തിരുവനന്തപുരം അഞ്ചിനീയറിങ് കോളേജിൽ നിന്ന് എഎംഐഇയും പാസായി. പൊതുമരാമത്ത് വകുപ്പിൽ എഞ്ചിനിയറായി ജോലി ചെയ്തു.
1972ൽ ചലച്ചിത്ര ഗാനരചനയിലേക്ക് കടന്ന ഖാദർ സിനിമാ മേഖലയിൽ കൂടുതൽ സജീവമായി. എഴുപതുകളിലും പിന്നീട് എൺപത് കാലഘട്ടത്തിലും സിനിമാ ഗാനരംഗത്ത് സജീവമായിരുന്ന ഖാദർ കെജി ജോർജ്, പി എൻ മേനോൻ, ഐ വി ശശി, ഭരതൻ, പത്മരാജൻ എന്നീ പ്രമുഖർക്കൊപ്പം പ്രവർത്തിച്ചു. മുന്നൂറിലേറെ ചിത്രങ്ങളിലായി രണ്ടായിരത്തോളം ഗാനങ്ങളെഴുതിയ പൂവച്ചൽ ഖദറിനെ തേടി ഫിലിം ക്രിട്ടിക്സ് അവാർഡ്, കേരള സംഗീത നാടക പുരസ്കാരം എന്നിവ തേടിയെത്തി.
പാടത്ത് കാട്ടുപന്നിശല്യം; ഞാറ്റടി ടെറസില്‍ ഒരുക്കി കര്ഷകന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : veteran lyricist poovachal khader passes away
Malayalam News from malayalam.samayam.com, TIL Network