Jibin George | Samayam Malayalam | Updated: 22 Jun 2021, 09:43:00 AM
ഇതുവരെയുള്ള പ്രതിദിന വാക്സിൻ വിതരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണ് ആരോഗ്യ മന്ത്രാലയം പുറത്തുവിട്ടത്. 86,16,373 വാക്സിൻ ഡോസുകളാണ് നൽകിയത്. അഭിനന്ദിച്ച് പ്രധാനമന്ത്രി
പ്രതീകാത്മക ചിത്രം. Photo: THE ECONOMIC TIMES
ഹൈലൈറ്റ്:
- തിങ്കളാഴ്ച 86 ലക്ഷത്തിലധികം പേർക്ക് വാക്സിൻ നൽകി.
- 24 മണിക്കൂറിനുള്ളിലെ കണക്കാണ് പുറത്തുവന്നത്.
- വാക്സിനെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നുവെന്ന് പ്രധാനമന്ത്രി.
നവജാത ശിശുവിന് 5.2 കിലോഗ്രാം ഭാരം; അസമിലെ ഏറ്റവും ഭാരമുള്ള കുഞ്ഞെന്ന് ഡോക്ടർമാർ
ഇതുവരെയുള്ള പ്രതിദിന വാക്സിൻ വിതരണത്തിലെ ഏറ്റവും ഉയർന്ന കണക്കാണിത്. 86,16,373 വാക്സിൻ ഡോസുകൾ നൽകിയെന്ന് കേന്ദ്ര സർക്കാരിൻ്റെ കൊവിൻ വെബ്സൈറ്റിൽ വ്യക്തമാക്കുന്നുണ്ട്. ഒറ്റ ദിവസം 42,65,157 ഡോസുകൾ വിതരണം ചെയ്തതാണ് ഇതിന് മുൻപുള്ള ഏറ്റവും ഉയർന്ന വാക്സിനേഷൻ കണക്ക്.
രാജ്യത്ത് ഏറ്റവുമധികം പേർക്ക് വാക്സിൻ നൽകിയത് ഹരിയാനയിലാണ്. രണ്ട് ലക്ഷം പേർക്കാണ് വാക്സിൻ നൽകിയത്. മധ്യപ്രദേശാണ് ഏറ്റവുമധികം വാക്സിൻ ഡോസുകൾ (16,01,548) വിതരണം ചെയ്തത്. ഉത്തർപ്രദേശ് (6,74,546), രാജസ്ഥാൻ (4,30,439), മഹാരാഷ്ട്ര (3,78,945), പശ്ചിമ ബംഗാൾ (3,17,991) എന്നിങ്ങനെയാണ് മറ്റ് സംസ്ഥാനങ്ങളുടെ കണക്കുകൾ.
800 കിലോ ചാണകം മോഷണം പോയി; കേസെടുത്ത് പോലീസ്
കൂടുതൽ പേർക്ക് വാക്സിൻ നൽകാൻ കഴിഞ്ഞത് സന്തോഷം പകരുന്ന കാര്യമാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തമാക്കി. വാക്സിനെടുത്ത എല്ലാവരെയും അഭിനന്ദിക്കുന്നു. കൊവിഡിനെ ചെറുക്കാനുള്ള ശക്തമായ ആയുധം വാക്സിനേഷനാണെന്നും അദ്ദേഹം പറഞ്ഞു. ഡിസംബർ മാസത്തോടെ രാജ്യത്ത് സമ്പൂർണ വാക്സിനേഷൻ നൽകാനാണ് കേന്ദ്ര സർക്കാർ ശ്രമം നടത്തുന്നത്.
ജമ്മു കശ്മീരിലെ സോപൂരിൽ ഏറ്റമുട്ടൽ; മൂന്ന് ലഷ്കര്‍ ഭീകരരെ കൊലപ്പെടുത്തി സൈന്യം
പുതിയ വാക്സിൻ നയപ്രകാരം 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും വാക്സിൻ ലഭ്യമാകും. വാക്സിൻ വിതരണവും സംഭരണവും കേന്ദ്രീകൃതമാക്കാനാണ് സർക്കാരിൻ്റെ നീക്കം. 75 ശതമാനം വാക്സിൻ കേന്ദ്രം സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുകയും ബാക്കിയുള്ള 25 ശതമാനം വാക്സിൻ സ്വകാര്യ ആശുപത്രികൾക്ക് നേരിട്ട് വാങ്ങുകയും ചെയ്യാം. രോഗ വ്യാപനത്തിൻ്റെ തോത്, ജനസംഖ്യ, കാര്യക്ഷമമായ വാക്സിൻ വിതരണം എന്നീ കാര്യങ്ങൾ അടിസ്ഥാനമാക്കിയാണ് സംസ്ഥാനങ്ങൾക്കുള്ള വാക്സിൻ വിഹിതം നിശ്ചിയിക്കുക. 45 വയസിന് മുകളിൽ പ്രായമുള്ളവർക്കാണ് ഇതുവരെ രാജ്യത്ത് കൊവിഡ് പ്രതിരോധ വാക്സിൻ സൗജന്യമായി ലഭിച്ചിരുന്നത്.
പാടത്ത് കാട്ടുപന്നിശല്യം; ഞാറ്റടി ടെറസില്‍ ഒരുക്കി കര്ഷകന്
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : india vaccinates record 86 lakh people on day 1 of new vaccine policy
Malayalam News from malayalam.samayam.com, TIL Network