Also Read: ടയറിലും ഗ്ലൗസ് പെട്ടിയിലും മയക്കുമരുന്നു കടത്താന്‍ ശ്രമം; സൗദിയില്‍ മൂന്നു പേര് അറസ്റ്റില്‍
HijabisOurRight (ഹിജാബ് ഞങ്ങളുടെ അവകാശം) എന്ന ഹാഷ്ടാഗ് ക്യാംപയിന് ഖത്തറിലെ ട്വിറ്റര്‍ ഉപയോക്താക്കള്‍ക്കിടയില്‍ ട്രെന്‍ഡിംഗായി മാറിയതായി ദോഹ ന്യൂസ് വാര്‍ത്താ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാലയങ്ങളിലെ ഹിജാബ് നിരോധനത്തിനെതിരെ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തെത്തിയിരിക്കുന്നത്. ഖത്തറിലെ അല്‍ ജസീറ ജേണലിസ്റ്റ് ഗദ ഉവൈസ് ഇന്ത്യയില്‍ നടക്കുന്ന ഇസ്ലാം ഭീതിയാണെന്ന് കുറ്റപ്പെടുത്തി. സെമിറ്റിക് വിരോധവും ഇസ്ലാമോഫോബിയയും മറ്റെല്ലാ രീതിയിലുള്ള വംശീയതയും അസഹിഷ്ണുതയും അവസാനിപ്പിക്കണമെന്ന് അവര്‍ ട്വിറ്ററില്‍ കുറിച്ചു.
India Basn The Hijab (ഇന്ത്യയില്‍ ഹിജാബിന് വിലക്ക്) എന്ന ഹാഷ്ടാഗില് മറ്റൊരു ട്വിറ്റര്‍ ക്യാംപയിനും ഗള്‍ഫ് രാജ്യങ്ങളില്‍ സജീവമാണ്. വിദ്യാഭ്യാസം നേടാനുള്ള മുസ്ലിം പെണ്‍കുട്ടികളുടെ അവകാശത്തിനൊപ്പം നില്‍ക്കണമെന്ന് ഒരു ട്വിറ്റര്‍ ഉപയോക്താവ് പറഞ്ഞു. ഇഷ്ടമുള്ള വസ്ത്രം തെരഞ്ഞെടുക്കുവാനുള്ള അവകാശത്തിന് വേണ്ടി ശബ്ദിക്കുന്നവര്‍, സ്ത്രീകള്‍ ഹിജാബ് തെരഞ്ഞെടുക്കുമ്പോള്‍ അതിനെ എതിര്‍ക്കുന്നത് ഇരട്ടത്താപ്പാണെന്ന് മറ്റൊരാള്‍ ട്വിറ്ററില്‍ എഴുതി.
മകളുടെ ഫോട്ടോ കാണിച്ച് യുവാവിനെ പറ്റിച്ചു നഷ്ടമായത് 11 ലക്ഷം
Web Title : hijab controversy in karnataka protests in qatar too
Malayalam News from Samayam Malayalam, TIL Network