ഇന്നെന്റെ ഷുഹൈബിന്റെ ഓർമദിനമാണ് എന്ന തലക്കെട്ടിലാണ് സുധാകരൻ കുറിപ്പ് എഴുതിയിരിക്കുന്നത്. അക്രമിക്കപ്പെട്ടെന്ന വാർത്ത അറിഞ്ഞപ്പോൾ ഒരു തരിമ്പ് ജീവനോടെയെങ്കിലും എന്റെ ഷുഹൈബിനെ തിരിച്ചു കിട്ടണമേയെന്ന് ആഗ്രഹിച്ചു. പക്ഷെ കേരളത്തിലെ അറിയപ്പെടുന്ന രാഷ്ട്രീയ-ഭീകര സംഘടന പരിശീലിപ്പിച്ചെടുത്ത ക്രിമിനലുകളുടെ കൊലക്കത്തിയെ അതിജീവിക്കാൻ അവന് കഴിഞ്ഞില്ല.
Also Read : കൊവിഡ് കുറയുന്നു; കൂടുതൽ ഇളവുകളിലേക്ക് സംസ്ഥാനം; ഉത്സവങ്ങളില്‍ പരമാവധി 1,500 പേർ
ഒരു മനുഷ്യ ശരീരത്തോട് ചെയ്യാവുന്ന എല്ലാ ക്രൂരതകളും ഷുഹൈബിനോട് സിപിഎം ചെയ്തിട്ടുണ്ട്. ഇറച്ചി വെട്ടുന്നത് പോലെ അവന്റെ കാലുകൾ കൊത്തിനുറുക്കിയിട്ട്, ഒടുവിൽ തുടയിൽ നിന്നും ഞരമ്പ് വലിച്ച് കഴുത്തിലിട്ട, ആ ഗുണ്ടാസംഘത്തെ പോറ്റുന്ന സിപിഎമ്മിനെ ഒരു രാഷ്ട്രീയ പ്രസ്ഥാനമായി പരിഗണിക്കാൻ കേരള സമൂഹത്തിന് കഴിയുമോയെന്ന് കെ സുധാകരൻ ചോദിക്കുന്നു.
ഒരു നാടിന് മുഴുവൻ നന്മ ചെയ്തിരുന്നു ഷുബൈ്, നാട്ടുകാർക്കെല്ലാം പ്രിയപ്പെട്ടവനായിരുന്നെന്നും കെപിസിസി പ്രസിഡന്റ് അനുസ്മരിക്കുന്നു. സ്വന്തം വൃക്ക പോലും മറ്റൊരാൾക്ക് ദാനം ചെയ്യാനിരുന്ന അവന്റെ വലിയ മനസിനെയോർത്ത് ഓരോ കോൺഗ്രസുകാരനും ഇന്നും അഭിമാനിക്കുന്നു. രാഷ്ട്രീയ പ്രവർത്തനത്തിന് മുന്നിട്ടിറങ്ങുന്ന ഓരോ ചെറുപ്പക്കാരനും മാതൃകയാണ് ഞങ്ങളുടെ ഷുഹൈബെന്നും അദ്ദേഹം പറഞ്ഞു.
Also Read : മമ്മി ഉറങ്ങിയാൽ അയാൾ എന്നെ തേടിവരും, പോൺ സിനിമകൾ കാണാൻ നിർബന്ധിച്ചു; രണ്ടാനച്ഛനെക്കുറിച്ച് പതിനെട്ടുകാരി
ഒരുപക്ഷേ ഇന്ന് ഞാനിരിക്കുന്ന പാർട്ടി പ്രസിഡന്റ് പദവിയിൽ എന്നെ കാണാൻ ഏറ്റവുമധികം ആഗ്രഹിച്ച ആളാകും ഷുഹൈബ്. കണ്ണൂരിൽ ഓരോ തവണ വന്നിറങ്ങുമ്പോഴും അവന്റെ വിടവ് എന്നെ വല്ലാതെ സ്പർശിക്കുന്നുണ്ടെന്നും കെ സുധാകരൻ പറഞ്ഞു. എത്ര കോടികൾ മുടക്കി ഷുഹൈബിന്റെ കൊലയാളികളെ രക്ഷിച്ചെടുക്കാൻ സിപിഎം ശ്രമിച്ചാലും. ഏതറ്റം വരെ ചെന്നും ഇന്ത്യൻ നാഷണൽ കോൺഗ്രസ് അതിനെ ചെറുക്കും. നീതിപീഠത്തിന്റെ മുന്നിൽ സിപിഎം ക്രിമിനലുകൾ ശിക്ഷിക്കപ്പെടുന്നത് വരെ കോൺഗ്രസ് പിൻവാങ്ങില്ല എന്ന് ഷുഹൈബിന്റെ ഓർമകളെ സാക്ഷി നിർത്തി പറയുകയാണെന്ന് പറഞ്ഞുകൊണ്ടാണ് സുധാകരൻ കുറിപ്പ് അവസാനിപ്പിച്ചുന്നത്.
സംസ്ഥാനത്തെ ഏക സൈനിക സ്കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍
Web Title : kpcc president k sudhakaran facebook post about shuhaib on his death anniversary
Malayalam News from Samayam Malayalam, TIL Network