ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും ഇത് ജനാധിപത്യപരമായാണ് ഇന്ത്യ പരിഹരിക്കുന്നതെന്ന് ഇന്ത്യയെ അറിയാവുന്ന എല്ലാവര്ക്കും അറിയാമെന്നും പ്രസ്താവനയിൽ പറയുന്നു.
പ്രതീകാത്മക ചിത്രം Photo: AP/File
ഹൈലൈറ്റ്:
- പ്രസ്താവനകള്‍ക്കെതിരെ സര്‍ക്കാര്‍
- ജനാധിപത്യപരമായി പരിഹരിക്കുന്നു
- വിഷയം കോടതിയുടെ പരിഗണനയിൽ
ആഭ്യന്തര വിഷയങ്ങളിൽ പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രസ്താവനകൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിൻ്റെ പ്രതികരണം. വിഷയം കര്‍ണാടക ഹൈക്കോടതിയുടെ പരിഗണനയിലാണെന്നും കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി. വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദാം ബാഗ്ചിയാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.
Also Read: ഇന്നെന്റെ ഷുഹൈബിന്റെ ഓർമദിനം; വികാരനിർഭരമായ കുറിപ്പുമായി കെ സുധാകരൻ
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദമുണ്ടായിട്ടുള്ളതെന്നും ഇക്കാര്യം കര്‍ണാടക ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണെന്നും പ്രസ്താവനയിൽ പറയുന്നു. ഭരണഘടനയിലെ ചട്ടങ്ങളും മറ്റ് ഉപാധികളും ജനാധിപത്യമല്യങ്ങളും നയങ്ങളും പരിഗണിച്ചാണ് ഈ വിഷയം പരിഹരിക്കുന്നത്. ഇന്ത്യയെ നന്നായി അറിയാവന്നവര്‍ക്ക് ഈ യാഥാര്‍ഥ്യം പെട്ടെന്നു മനസ്സിലാകും. ആഭ്യന്തര കാര്യങ്ങളിൽ പ്രത്യേക ഉദ്ദേശത്തോടു കൂടിയ പ്രസ്താവനകള്‍ ഒഴിവാക്കണം. ഇങ്ങനെയായിരുന്നു പ്രസ്താവന.
ചിന്തകനും എഴുത്തുകാരനുമായ നോം ചോംസ്കി, നൊബേൽ സമ്മാന ജേതാവ് മലാല യൂസഫ്സായ് തുടങ്ങിയവര്‍ പ്രതിഷേധക്കാര്‍ക്ക് പിന്തുണയുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കേന്ദ്രത്തിൻ്റെ പ്രതികരണം.
Also Read: കൊവിഡ് മരണങ്ങളിൽ നേരിയ വർധനവ്; ആക്ടീവ് കേസുകൾ കുറയുന്നു
കര്‍ണാടകയിലെ ഉഡുപ്പിയിൽ ഒരു സര്‍ക്കാര്‍ കോളേജിൽ ഹിജാബ് ധരിച്ചെത്തിയ പെൺകുട്ടികള്‍ക്കു നേര്‍ക്ക് എതിര്‍വിഭാഗം പ്രതിഷേധിക്കുകയും കാവി ഷാള്‍ ധരിച്ചുകൊണ്ട് കോളേജിലെത്തുകയും ചെയ്തതോടെയാണ് ഹിജാബ് വിവാദം ശക്തിപ്പെട്ടത്. ഡിസംബറിൽ നടന്ന സംഭവത്തെ തുടര്‍ന്ന് സംസ്ഥാനത്തെ പല വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പ്രതിഷേധം നടന്നതോടെ ഇത് രാഷ്ട്രീയ വിവാദമായി. കോളേജ് ക്യാംപസുകളിൽ ഹിജാബ് ധരിക്കാനായി പ്രതിഷേധിക്കുന്ന പെൺകുട്ടികളെ പിന്തുണച്ച് കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളും രംഗത്തെത്തി. പ്രതിഷേധം സംഘര്‍ഷത്തിനു വഴി മാറിയതോടെ സംസ്ഥാനത്തെ സ്കൂളുകളും കോളേജുകളും കര്‍ണാടകയിലെ ബിജെപി സര്‍ക്കാര്‍ അടച്ചിട്ടിരിക്കുകയാണ്.
യൂണിഫോമുള്ള സ്കൂളുകളിലും കോളേജുകളിലും ഹിജാബ് വിലക്കിക്കൊണ്ടുള്ള കര്‍ണാടക സര്‍ക്കാര്‍ ഉത്തരവിനെതിരെയുള്ള ഹര്‍ജിയും കോടതിയുടെ പരിഗണനയിലാണ്. കേസിൽ ഉടൻ വാദം കേള്‍ക്കേണ്ടതില്ലെന്നാണ് സുപ്രീം കോടതിയുടെ നിലപാട്. കേസിൽ അന്തിമ വിധി വരുന്നതു വരെ ഹിജാബ് ഉള്‍പ്പെടെ മതപരമായ ഒരു വസ്ത്രം ധരിച്ചു വരരുതെന്നാണ് കേരള ഹൈക്കോടതി നിര്‍ദേശം.
തലയുയര്ത്തിനില്ക്കാന് കണ്ണൂര്‍ കോര്പറേഷന് ആസ്ഥാനമന്ദിരം യാഥാര്‍ത്ഥ്യമാകുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : mea india statement on foreign responce in hijab controversy in karnataka
Malayalam News from Samayam Malayalam, TIL Network