മലപ്പുറം: മലപ്പുറം വള്ളിക്കുന്നില്‍ യുവതിയുടെ മരണത്തിന് കാരണം സ്ത്രീധന പീഢനമെന്ന് പരാതിയുമായി ബന്ധുക്കള്‍. ഭര്‍ത്താവിനും വീട്ടുകാര്ക്കുമെതിരേയാണ് പരാതി.
വള്ളിക്കുന്ന് അത്താണിക്കലിന് സമീപം ഭര്‍തൃമതിയായ യുവതി തീവണ്ടി തട്ടി മരിച്ച സംഭവത്തിലാണ് ബന്ധുക്കള്‍ ദുരൂഹത ആരോപിക്കുന്നത്. ചാലിയം വട്ടപ്പറമ്പില്‍ ഗംഗാധരന്റെ മകള്‍ ലിജിനയാണ് കഴിഞ്ഞ ദിവസം തീവണ്ടി തട്ടി മരിച്ചത്. അത്താണിക്കല്‍ സ്വദേശി ലാലുമോന്റെ ഭാര്യയാണ് ലിജിന.
ഭര്‍തൃവീട്ടിലെ പീഢനമാണ് മരണത്തിന് കാരണമെന്ന് കാണിച്ച് ലിജിനയുടെ ബന്ധുക്കള്‍ പരപ്പനങ്ങാടി പോലീസിലും മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടിനും പരാതി നല്കി.
ഭര്‍തൃവീട്ടിലെ കടുത്ത പീഡനം ലിജിന വീട്ടുകാരെ അറിയിച്ചിരുന്നുവെന്നും പീഢനം അസഹ്യമാകുമ്പോള്‍ സ്വന്തം വീട്ടിലേക്ക് വരികയായിരുന്നു പതിവെന്നും സഹോദരന് ഹരീഷ് കുമാര്‍ പറഞ്ഞു. പണവും സ്വര്‍ണവും ആവശ്യപ്പെട്ട് ലിജിനയെ ഭര്‍ത്താവും വീട്ടുകാരും നിരന്തരം മര്‍ദ്ദിച്ചിരുന്നുവെന്ന് സഹോദരിയും പറഞ്ഞു.
ഭര്‍ത്താവിന്റെയും വീട്ടുകാരുടെയും കൊടിയപീഢനമാണ് ഏല്‍ക്കേണ്ടി വന്നതെന്നാണ് മരണത്തിന് മുമ്പ് ലിജിന എഴുതിയ കുറിപ്പ്. സംഭവത്തില്‍ പരപ്പനങ്ങാടി പോലീസ് അന്വേഷണം തുടങ്ങി. 18 വര്‍ഷം മുമ്പ് വിവാഹിതയായ ലിജിനയ്ക്ക് രണ്ട് മക്കളുണ്ട്.