സ്കൂളിൽ നിസ്കാര സൗകര്യം ഒരുക്കി നൽകിയത് എന്തിനെന്ന് ചോദിച്ചാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ഉടൻ വിശദീകരണം നൽകണമെന്നാണ് നോട്ടീസിൽ പറയുന്നത്. ഒഴിവുള്ള ക്ലാസിലാണ് നിസ്കാരിക്കാൻ സൗകര്യം നൽകിയതെന്നും ഇതിന്റെ പേരിൽ ക്ലാസുകൾ തടസപ്പെട്ടിട്ടില്ലെന്നും സ്കൂൾ അധികൃതര്‍ പറഞ്ഞു.
സിഎഎ പ്രക്ഷോഭകരുടെ സ്വത്ത് കണ്ടുകെട്ടാനുള്ള യുപി സര്‍ക്കാര്‍ നീക്കത്തിനെതിരെ സുപ്രീം കോടതി
ജില്ലാ വിദ്യാഭ്യാസ വകുപ്പിന്റെ അനുമതി ഇല്ലാതെയാണ് സിസ്കാര സൗകര്യം ഒരുക്കിയതെന്ന് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് പറയുന്നു. വര്‍ഷങ്ങളായി മുസ്ലിം വിദ്യാര്‍ത്ഥികൾക്ക് ഈ സൗകര്യം നൽകുന്നുണ്ടെന്നാണ് സ്കൂൾ അധികൃതര്‍ പറയുന്നത്.
അതേസമയം കര്‍ണാടകയിലെ ഹിജാബ് വിഷയത്തിൽ രാജ്യത്തിനു പുറത്തുള്ളവര്‍ പ്രതികരിക്കേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ആഭ്യന്തര വിഷയങ്ങളിൽ പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രതികരണം വേണ്ടെന്നാണ് ആഭ്യന്തര മന്ത്രാലയം നിലപാടെട്ടുത്തിരിക്കുന്നത്. ഹിജാബ് വിഷയത്തിൽ വിദേശ രാജ്യങ്ങളിൽ നിന്നടക്കം പ്രതികരണം ഉണ്ടായ പശ്ചാത്തലത്തിലാണ് കേന്ദ്രം പ്രതികരിച്ചത്.
ഹിജാബ് വിവാദം ആഭ്യന്തര വിഷയം: വിദേശത്തു നിന്നുള്ള പ്രതികരണങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ചാണ് ഇപ്പോൾ വിവാദം ഉണ്ടായതെന്നും ഇക്കാര്യം കര്‍ണാടക ഹൈക്കോടതി പരിഗണിച്ചുകൊണ്ടിരിക്കുകയാണെന്നും കേന്ദ്രം പ്രസ്താവനയിൽ പറഞ്ഞു. ഭരണഘടനയിലെ ചട്ടങ്ങളും മറ്റ് ഉപാധികളും ജനാധിപത്യ മൂല്യങ്ങളും പരിഗണിച്ചാണ് വിഷയം പരിഹരിക്കുന്നതെന്ന് കേന്ദ്രം വ്യക്തമാക്കി.
വേറിട്ട ലുക്കിൽ ‘മഹാവീര്യര്‍’ ഫസ്റ്റ് ലുക്ക് പോസ്റ്റർ!
Web Title : karnataka education department action against school for providing prayer facilities
Malayalam News from Samayam Malayalam, TIL Network