“സോഷ്യൽ മീഡിയയിൽ അധിക്ഷേപകരമായ പോസ്റ്റിട്ടതിനും കമന്റിട്ടതിനും രണ്ട് പോലീസുകാർക്കെതിരെ വെള്ളിയാഴ്ച നടപടി സ്വീകരിച്ചു. പോലീസ് ഉദ്യോഗസ്ഥർ എന്ന നിലയ്ക്ക് അവർ അത് ചെയ്യാൻ പാടില്ലായിരുന്നു.” ഡെപ്യൂട്ടി പോലീസ് കമ്മീഷ്ണർ അനിൽ പാരിസ് ദേശ്മുഖ് പറഞ്ഞു.
മംഗളുരുവിലെ സർക്കാർ സ്കൂളിൽ നിസ്കാര സൗകര്യം; നടപടിക്കൊരുങ്ങി വിദ്യാഭ്യാസ വകുപ്പ്
അധിക്ഷേപകരമായ പോസ്റ്റ് രമേശാണ് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തത്. സത്വീർ സിങ് പോസ്റ്റ് മറ്റ് ചിലർക്ക് അയച്ചു നൽകി. മനക് ചൗക്ക് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന ഒരു വ്യക്തിയുടെ പക്കൽ പോസ്റ്റ് എത്തുകയും അയാൾ പോലീസിനെ വിവരം അറിയിക്കുകയുമായിരുന്നു- പോലീസ് പറഞ്ഞു. വിവരം ശ്രദ്ധയിൽ പെട്ടയുടൻ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
അതേസമയം കർണാടകയിലെ ഹിജാബ് വിവാദം അന്താരാഷ്ട്ര തലത്തിൽ ചർച്ചയായതിന്റെ പശ്ചാത്തലത്തിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര സർക്കാർ. ആഭ്യന്തര വിഷയങ്ങളിൽ വിദേശത്തു നിന്നുള്ള ഇടപെടൽ വേണ്ടെന്നാണ് കേന്ദ്രത്തിന്റെ നിലപാട്. ഹിജാബ് വിഷയത്തിൽ വിദേശത്തു നിന്നടക്കം പ്രമുഖർ പ്രതികരണം നടത്തിയിരുന്നു. ആഭ്യന്തര വിഷയങ്ങളിൽ പ്രത്യേക ഉദ്ദേശത്തോടെയുള്ള പ്രസ്താവനകൾ പ്രോത്സാഹിപ്പിക്കുന്നില്ല എന്നാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിന്റെ നിലപാട്.
ഹിജാബ് വിവാദം ആഭ്യന്തര വിഷയം: വിദേശത്തു നിന്നുള്ള പ്രതികരണങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍
കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ചാണ് ഇപ്പോള്‍ വിവാദമുണ്ടായിരിക്കുന്നത്. ഇക്കാര്യം കര്‍ണാടക ഹൈക്കോടതി പരിഗണിച്ചു കൊണ്ടിരിക്കുകയാണ്. ഭരണഘടനയിലെ ചട്ടങ്ങളും മറ്റ് ഉപാധികളും ജനാധിപത്യമൂല്യങ്ങളും നയങ്ങളും പരിഗണിച്ചാണ് ഈ വിഷയം പരിഹരിക്കുന്നത്. ഇന്ത്യയെ അറിയുന്നവർക്ക് ഈ യാഥാര്‍ഥ്യം പെട്ടെന്നു മനസ്സിലാകും. ആഭ്യന്തര കാര്യങ്ങളിൽ പ്രത്യേക ഉദ്ദേശത്തോടു കൂടിയ പ്രസ്താവനകള്‍ ഒഴിവാക്കണം- കേന്ദ്രം വ്യക്തമാക്കി.
വിയ്യൂർ ജയിലിലെ തടവുകാരൻ തൂങ്ങി മരിച്ചു
Web Title : two rajasthan cops suspended for sharing objectionable post on hijab
Malayalam News from Samayam Malayalam, TIL Network