ഇനി മുതൽ രാവിലെ ആറ് മുതൽ വൈകിട്ട് പത്ത് വരെ തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾ നടത്താം. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അനുവദിക്കുന്നയത്ര പ്രവർത്തകർക്ക് മാത്രമാണ് പദയാത്രയിൽ പങ്കെടുക്കാൻ സാധിക്കുക.
പ്രതീകാത്മക ചിത്രം | Image: TOI
ഹൈലൈറ്റ്:
- രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ നിയന്ത്രണം തുടരും
- അഞ്ച് സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്
- കൊവിഡിന്റെ പശ്ചാത്തലത്തിലാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയത്
Also Read: ഹിജാബ് വിവാദം ആഭ്യന്തര വിഷയം: വിദേശത്തു നിന്നുള്ള പ്രതികരണങ്ങൾക്കെതിരെ കേന്ദ്രസര്‍ക്കാര്‍
രാത്രി പത്ത് മുതൽ രാവിലെ ആറ് വരെ പ്രചാരണ പ്രവർത്തനങ്ങൾക്കുള്ള വിലക്ക് തുടരും. നേരത്തെ വൈകിട്ട് എട്ട് മുതൽ രാവിലെ എട്ട് വരെയായിരുന്നു ഈ നിയന്ത്രണം. ജില്ലാ അധികൃതരുടെ അനുമതിയോടെ പദയാത്രകൾ നടത്താം. സംസ്ഥാന ദുരന്ത നിവാരണ അതോരിറ്റി അനുവദിക്കുന്നയത്ര പ്രവർത്തകർക്ക് മാത്രമാണ് പദയാത്രയിൽ പങ്കെടുക്കാൻ സാധിക്കുക.
ഗോവ, ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പൂർ എന്നീ സംസ്ഥാനങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടൊപ്പം പദയാത്രകൾ, റോഡ് ഷോകൾ എന്നിവയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ കൊവിഡിന്റെ പശ്ചാത്തലത്തിൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു.
Also Read: 850 കോടിയുടെ രണ്ട് ലക്ഷം കിലോ കഞ്ചാവ് കൂട്ടിയിട്ട് കത്തിച്ച് ആന്ധ്രാ പോലീസ്
ജനുവരി എട്ടിന് അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുമ്പോഴാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചത്. കൊവിഡ് കേസുകൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വർദ്ധിക്കുന്നത് കണക്കിലെടുത്തായിരുന്നു നിയന്ത്രണം. നിലവിൽ രോഗികളുടെ എണ്ണത്തിൽ കുറവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തിലാണ് ഇളവ് നൽകിയിരിക്കുന്നത്.
മാരാമൺ കൺവെൻഷന് പമ്പ തീരം ഒരുങ്ങി
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : election commission reduces campaign ban period
Malayalam News from Samayam Malayalam, TIL Network