Samayam Desk | Lipi | Updated: Feb 12, 2022, 6:47 PM
കൊളസ്ട്രോൾ
ഹൈ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ അല്ലെങ്കിൽ HDL എന്നറിയപ്പെടുന്നത് നല്ല കൊളസ്ട്രോൾ ആണ്. അതായത് കൂടുതൽ പ്രോട്ടീനും കുറവ് കൊഴുപ്പും അടങ്ങിയ കൊളസ്ട്രോൾ. ഇത് ശരീരത്തിന് ആവശ്യമാണ്. LDL കൊളസ്ട്രോളുമായി താരതമ്യപ്പെടുത്തുമ്പോൾ ശരീരത്തിന് ഹാനികരമായ കൊഴുപ്പിൻറെ അളവ് ഈ വിഭാഗത്തിൽ വളരെ കുറവാണ്.കൂടുതൽ അളവിൽ കൊഴുപ്പും കുറഞ്ഞ അളവിൽ പ്രോട്ടീനും അടങ്ങിയതാണ് LDL അല്ലെങ്കിൽ ലോ ഡെൻസിറ്റി ലിപ്പോ പ്രോട്ടീൻ എന്നറിയപ്പെടുന്നത്. ചീത്ത കൊളസ്ട്രോൾ എന്ന ഓമനപ്പേരിലാണ് LDL കൊളസ്ട്രോൾ അറിയപ്പെടുന്നത്. ഇതിൻറെ അളവ് വർധിക്കുന്നത് ആരോഗ്യത്തെ ദോഷകരമായി ബാധിക്കും.LDL കൊളസ്ട്രോളിനേക്കാൾ കൊഴുപ്പ് അടങ്ങിയതിനെയാണ് VLDL കൊളസ്ട്രോൾ എന്നറിയപ്പെടുന്നത്. പ്രോട്ടീൻ അളവ് വളരെ കുറഞ്ഞതും കൊഴുപ്പ് ക്രമാതീതമായി വർധിച്ചതുമായത് VLDL എന്നറിയപ്പെടുന്നു.കൊഴുപ്പ് കൂടുതൽ അടങ്ങിയതാണ് ട്രൈ ഗ്ലിസറൈഡ്സ് കൊളസ്ട്രോൾ. അതുകൊണ്ട് തന്നെ ഇത് ശരീരത്തെ ബാധിക്കുകയും ഗുരുതരമായ രോഗാവസ്ഥകൾക്ക് വഴിവെക്കുകയും ചെയ്യും.
കൊളസ്ട്രോൾ
കൊളസ്ട്രോൾ വർധിക്കുന്നതിന് പിന്നിലെ പ്രധാന കാരണമായി കാണുന്നത് ഭക്ഷണമാണ്. എന്നാൽ പാൽ, മുട്ട, മാംസം എന്നിവ മിതമായ അളവിൽ കഴിക്കുന്നത് വലിയ തോതിൽ കൊളസ്ട്രോൾ വർധിപ്പിക്കാൻ കാരണമാകില്ല എന്നാണ് വിദഗ്ദർ പറയുന്നത്. മുട്ട കഴിക്കുകയാണെങ്കിൽ മുട്ട മുഴുവനായും കഴിക്കണം. മഞ്ഞ ഒഴിവാക്കി കഴിക്കേണ്ടതില്ല. രണ്ടോ മൂന്നോ ആഴ്ചയിൽ ഒരിക്കൽ മാംസാഹാരം കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കാൻ സാധ്യതയില്ല. എന്നാൽ പതിവായി കഴിക്കുമ്പോൾ മാത്രമാണ് ഇവ അപകടം സൃഷ്ടിക്കുന്നത്.
നട്സ്
കൊളസ്ട്രോൾ അല്പം കൂടുതലാണെന്ന് സ്ഥിരീകരിച്ചാൽ ഉടൻ നമ്മുടെ ഭക്ഷണ രീതിയിൽ നിന്ന് ഒഴിവാക്കുന്ന ആഹാര സാധനങ്ങളിൽ ചിലതാണ് അണ്ടിപ്പരിപ്പ്, നിലക്കടല, തേങ്ങ എന്നിവ. എന്നാൽ ഇവ കഴിക്കുന്നതുകൊണ്ട് പ്രത്യേകിച്ച് കുഴപ്പമില്ല എന്നാണ് വിദഗ്ദർ പറയുന്നത്, എന്നാൽ ആൽക്കഹോളിനൊപ്പം ഒരിക്കലും ഇവ ഉപയോഗിക്കരുത്. പായ്ക്കറ്റ് ഭക്ഷണങ്ങൾ പതിവായി കഴിക്കുന്നത് കൊളസ്ട്രോൾ വർധിപ്പിക്കുന്നതിന് കാരണമാകും. അതിനാൽ ചീത്ത കൊളസ്ട്രോൾ വർധിച്ച അളവിലുള്ള ആളുകൾ ഇവ പൂർണമായും ഒഴിവാക്കുകയാണ് നല്ലത്.
കൊളസ്ട്രോൾ ലെവലിനെ
കഴിക്കുന്ന ഭക്ഷണത്തിൻറെ അളവ് മാത്രമല്ല, മറ്റ് പല കാര്യങ്ങളും കൊളസ്ട്രോൾ ലെവലിനെ ബാധിക്കും.വർധിച്ച് വരുന്ന ഫാസ്റ്റ് ഫുഡിന്റെ ഉപയോഗം ഇന്ന് ചെറുപ്പക്കാരെയും രോഗികളാക്കി മാറ്റുകയാണ്. ഇത്തരത്തിലുള്ള ജീവിത ശൈലിയിൽ നിന്ന് ഉണ്ടാകുന്ന ഒരു രോഗമാണ് കൊളസ്ട്രോൾ. പച്ചക്കറികളും പഴങ്ങളും കഴിയ്ക്കാം. ചുവന്ന ഇറച്ചി പോലുള്ളവ ഒഴിവാക്കണം. ഇതു പോലെ എണ്ണപ്പലഹാരങ്ങള്‍, പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നിയന്ത്രിയ്ക്കുക.ഒരാളുടെ പ്രായം, ജനിതക പാരമ്പര്യം , പുകവലി പോലുള്ള ശീലങ്ങൾ, പ്രായം, വ്യായാമം തുടങ്ങി പല കാര്യങ്ങളും അതിൽ ഉൾപ്പെടും. പതിവായി വ്യായാമം ചെയ്യുന്നത് ഒരു പരിധി വരെ കൊളസ്ട്രോൾ നില നിയന്ത്രിച്ച് നിർത്താൻ സാധിക്കും.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : how to control your bad cholesterol
Malayalam News from Samayam Malayalam, TIL Network