ഹൈലൈറ്റ്:
- 2019 ഡിസംബര്‍ 19ന് സ്വര്‍ണമടങ്ങിയ ബാഗ് കൈപ്പറ്റിയതായി സരിത്ത് ചാറ്റുകളില്‍ സ്ഥിരീകരിക്കുന്നുണ്ട്
- 23ന് മറ്റൊരു ബാഗേജും കൈകാര്യം ചെയ്യുന്നുണ്ട്
- ‘സിപിഎം കമ്മിറ്റി’ എന്ന പേരിലായിരുന്നു ടെലിഗ്രാം ഗ്രൂപ്പ് എന്നാണ് കസ്റ്റംസ് ഷോക്കേസ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്
Also Read : ഫാദേഴ്സ് ഡേ സന്ദേശം അയച്ചതിനു ഫോൺ തല്ലിപ്പൊട്ടിച്ചു; തൂങ്ങിമരിച്ചതിന്റെ അടയാളങ്ങളില്ല; വെളിപ്പെടുത്തി വിസ്മയയുടെ അച്ഛൻ
ടെലിഗ്രാം സന്ദേശങ്ങള്‍ അടക്കമുള്ള തെളിവുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. പ്രതികള്‍ക്ക് കസ്റ്റംസ് നൽകിയ ഷോക്കേസ് നോട്ടീസിലാണ് ഈ വിവരങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. കേസിൽ പ്രതികളായ സന്ദീപ്, സരിത്ത്, റമീസ് പങ്കാളിത്തം വ്യക്തമാക്കുന്നതാണ് ഈ സന്ദേശങ്ങള്‍.
‘സിപിഎം കമ്മിറ്റി’ എന്ന പേരിലായിരുന്നു ടെലിഗ്രാം ഗ്രൂപ്പ് എന്നാണ് കസ്റ്റംസ് ഷോക്കേസ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. 2019 ഡിസംബര്‍ ഒന്ന് മുതലുള്ള ചാറ്റുകളാണ് റിപ്പോര്‍ട്ടിലുള്ളത്.
സരിത്തിന്റെ സന്ദേശത്തിലൂടെയാണ് ചാറ്റ് തുടങ്ങുന്നത്. ആദ്യ കൺസൈൻമെന്റിൽ 50 കിലോയുടെ നോട്ടിഫിക്കേഷൻ ഉണ്ടെന്നായിരുന്നു അത്. ഇതിന് പുറമെ, ബാഗേജിന്റെ ഭാരം സംബന്ധിച്ചും തിരുവനന്തപുരത്തേക്ക് വരുന്ന പാഴ്സലിൽ നയതന്ത്ര ബാഗേജ് എന്ന് ഉറപ്പായും രേഖപ്പെടുത്തണം എന്നും ടെലിഗ്രാം സന്ദേശങ്ങളിൽ ചര്‍ച്ച ചെയ്യുന്നു.
2019 ഡിസംബര്‍ 19ന് സ്വര്‍ണമടങ്ങിയ ബാഗ് കൈപ്പറ്റിയതായി സരിത്ത് ചാറ്റുകളില്‍ സ്ഥിരീകരിക്കുന്നുണ്ട്. 23ന് മറ്റൊരു ബാഗേജും കൈകാര്യം ചെയ്യുന്നുണ്ട്. പ്രതിയായ സരിത്തിന്റെ കാറില്‍ സ്വര്‍ണം പുറത്ത് എത്തിച്ചതിന്റെ സന്തോഷവും ഇവര്‍ പങ്കുവയ്ക്കുന്നുണ്ടെന്ന് ഷോക്കേസ് നോട്ടീസിനെ ഉദ്ധരിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.
ജിമ്മുകള്‍ക്ക് പ്രവർത്തനാനുമതി ഇല്ല; മദ്യവില്‍പ്പനശാലയ്ക്ക് മുന്നില്‍ പുഷ് അപ്പ് എടുത്ത് പ്രതിഷേധം
ചാറ്റിന് പുറമെ വോയ്സ് നോട്ടുകളും ഗ്രൂപ്പിലുണ്ടെന്നും മാതൃഭൂമി റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഇതിന് പുറമെ, ബാഗേജ് സ്വീകരിക്കുന്ന കോണ്‍സുല്‍ ജനറല്‍ ജമാല്‍ ഹുസൈന് അല്‍സാബിയുടെ പേര് മാറ്റ് ബംഗാളി പേര് ചേര്‍ക്കണം എന്നും സന്ദേശത്തിൽ ആവശ്യപ്പെടുന്നുണ്ട്. സ്വര്‍ണ്ണക്കടത്ത് കേസിൽ സര്‍ക്കാരിനെതിരെ ഗുരുതര ആരോപണങ്ങളാണ് കസ്റ്റംസ് കഴിഞ്ഞദിവസം ഉന്നയിച്ചിരുന്നു.
ബസ്സുകളുടെ നമ്പർ ക്രമീകരിച്ചുള്ള ഓട്ടം താളം തെറ്റുന്നു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : trivandrum gold smuggling case kerala conspiracy customs show cause notice
Malayalam News from malayalam.samayam.com, TIL Network