മൂക്കടപ്പ് മാറി മൂക്ക് തുറക്കാനും ജലദോഷം അല്ലെങ്കിൽ സൈനസ് അണുബാധയുടെ ലക്ഷണങ്ങളിൽ നിന്ന് മോചനം നേടാനും ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന വീട്ടുവൈദ്യമാണ് ആവി പിടുത്തം.
ആവി പിടിക്കുന്നത് ഈ ഗുണങ്ങൾ ഉറപ്പാക്കും
ഹൈലൈറ്റ്:
- ആവി പിടിക്കുന്നത് വഴി രോഗം പൂർണ്ണമായും ഇല്ലാതാകുമോ?
- എന്തൊക്കെ പ്രശ്നങ്ങളിൽ നിന്ന് ആശ്വാസം ലഭിക്കും?
- ആവി പിടിക്കുമ്പോൾ ശ്രദ്ധിക്കേണ്ടത് എന്തൊക്കെ?
ആവി പിടിക്കുന്നത് ജലദോഷം അല്ലെങ്കിൽ പനി പോലുള്ള ഒരു അണുബാധയെ സുഖപ്പെടുത്തുന്നില്ലെങ്കിലും, നിങ്ങളുടെ ശരീരം അതിനെതിരെ പോരാടുന്നതിന് ആവി പിടിക്കുന്നത് നിങ്ങളെ സഹായിക്കും. ഏതൊരു വീട്ടുവൈദ്യവും പോലെ, ശരിയായ രീതിയിൽ ഇത് ചെയ്യേണ്ടത് വളരെ പ്രധാനമാണ്. അതിനാൽ ഈ പ്രക്രിയയിൽ നിങ്ങൾ സ്വയം പ്രശ്നം വിളിച്ചുവരുത്തരുത്.
ആവി പിടിക്കുന്നതിന്റെ ഗുണങ്ങൾ എന്തൊക്കെയാണ്?
സൈനസുകളുടെ രക്തക്കുഴലുകളിലെ വീക്കം മൂലമാണ് കഫം ഉണ്ടാകുന്നത്. ജലദോഷം അല്ലെങ്കിൽ സൈനസ് അണുബാധ പോലുള്ള ഗുരുതരമായ ശ്വാസകോശ അണുബാധ കാരണം രക്തക്കുഴലുകൾ പ്രകോപിതമാകും.
നനവുള്ളതും ചൂടുള്ളതുമായ നീരാവി ശ്വസിക്കുന്നതിന്റെ പ്രധാന ഗുണം നാസികാദ്വാരം തുറക്കുവാനും വീർത്ത രക്തക്കുഴലുകലുകളുടെ അസ്വസ്ഥത അകറ്റുവാനും സഹായിക്കുന്നു എന്നതാണ്. ഈർപ്പം നിങ്ങളുടെ സൈനസുകളിലെ കഫം നേർത്തതാക്കാൻ സഹായിക്കും, ഇത് കൂടുതൽ എളുപ്പത്തിൽ കഫത്തിനെ ശരീരത്തിൽ നിന്ന് നീക്കാൻ അനുവദിക്കുന്നു. ഇത് ചുരുങ്ങിയ സമയമെങ്കിലും നിങ്ങളുടെ ശ്വസനം സാധാരണ നിലയിലേക്ക് മടങ്ങാനും ഉപകാരപ്പെടുന്നു.
ആവി പിടിക്കുന്നത് ഈ പ്രശ്നങ്ങളിൽ നിന്ന് നിങ്ങൾക്ക് ആശ്വാസം നൽകും:
* ജലദോഷം
* പനി (ഇൻഫ്ലുവൻസ)
* സൈനസ് അണുബാധ ( സൈനസൈറ്റിസ്)
* ബ്രോങ്കൈറ്റിസ്
* മൂക്കിലെ അലർജികൾ
ജലദോഷം, മറ്റ് ശ്വാസകോശ സംബന്ധമായ അണുബാധകൾ എന്നിവയിൽ നിന്ന് ആവി പിടിക്കുന്നത് വേഗം ആശ്വാസം നൽകുമെങ്കിലും, ഇത് നിങ്ങളുടെ അണുബാധയെ വേഗത്തിൽ അകറ്റില്ല.
ആവി പിടിക്കുന്നത് യഥാർത്ഥത്തിൽ അണുബാധയ്ക്ക് കാരണമായ വൈറസിനെ കൊല്ലില്ല. നിങ്ങളുടെ ശരീരം നിങ്ങളുടെ ജലദോഷത്തെ നേരിടുന്നതിനനുസരിച്ച് ആവി ശ്വസിക്കുന്നത് നിങ്ങൾക്ക് അൽപ്പം സുഖം പകരും.
ആവി പിടിക്കുന്നത് ഇനി പറയുന്ന പ്രശ്നങ്ങൾ ലഘൂകരിക്കാൻ സഹായിക്കും:
* തലവേദന
* അടഞ്ഞ മൂക്ക്
* തൊണ്ടയിലെ അസ്വസ്ഥത
* ശ്വാസതടസ്സം മൂലമുണ്ടാകുന്ന ശ്വസന പ്രശ്നങ്ങൾ
* വരണ്ടതോ പ്രകോപിതമോ ആയ മൂക്ക്
* ചുമ
സൈനസൈറ്റിസ് അകറ്റാൻ ഈ കാര്യങ്ങൾ ചെയ്യാം
ആവി എങ്ങനെ പിടിക്കാം?
അതിന് നിങ്ങൾക്ക് ഇനിപ്പറയുന്ന സാധനങ്ങൾ ആവശ്യമാണ്:
* ഒരു വലിയ പാത്രം
* വെള്ളം
* വെള്ളം ചൂടാക്കാൻ ഒരു കെറ്റിൽ, സ്റ്റൗ അല്ലെങ്കിൽ മൈക്രോവേവ്
* ടവ്വൽ
ചെയ്യേണ്ട വിധം ഇതാ:
1. വെള്ളം തിളപ്പിക്കുക.
2. ശ്രദ്ധാപൂർവ്വം ചൂടുവെള്ളം പാത്രത്തിൽ ഒഴിക്കുക.
3. നിങ്ങളുടെ തലയുടെ പിൻഭാഗത്ത് കൂടി ടവ്വൽ ഇട്ട് തല മൂടുക, ഒപ്പം പാത്രവും അതിനുള്ളിൽ ആയിരിക്കണം
4. ഒരു ടൈമർ ഓണാക്കുക.
5. വെള്ളത്തിൽ നിന്ന് 8 മുതൽ 12 ഇഞ്ച് അകലെ വരെ തല പിടിച്ച് നിങ്ങളുടെ കണ്ണുകൾ അടച്ച് ചൂടുവെള്ളത്തിന്റെ അടുത്തേക്ക് നിങ്ങളുടെ തല പതുക്കെ താഴ്ത്തുക. ചൂട് വെള്ളവുമായി നേരിട്ട് സമ്പർക്കം പുലർത്തുന്നത് ഒഴിവാക്കാൻ അതീവ ജാഗ്രത പാലിക്കുക.
6. കുറഞ്ഞത് രണ്ട് മുതൽ അഞ്ച് മിനിറ്റ് വരെ നിങ്ങളുടെ മൂക്കിലൂടെ സാവധാനത്തിലും ആഴത്തിലും ആവി ശ്വസിക്കുക.
ഓരോ തവണ 10 മുതൽ 15 മിനിറ്റിൽ കൂടുതൽ ആവി പിടിക്കരുത്. എന്നിരുന്നാലും, നിങ്ങൾക്ക് ഇപ്പോഴും രോഗലക്ഷണങ്ങളുണ്ടെങ്കിൽ പ്രതിദിനം രണ്ടോ മൂന്നോ തവണ ആവി പിടിക്കുന്നത് ആവർത്തിക്കാം.
കഫം പുറന്തള്ളാൻ ഇങ്ങനെ ആവി പിടിക്കാം
നിങ്ങൾക്ക് ഒരു ഇലക്ട്രിക് സ്റ്റീം ഇൻഹേലർ ( വേപ്പോറൈസർ എന്നും വിളിക്കുന്നു) ഓൺലൈനിലോ ഒരു മരുന്നു കടയിൽ നിന്നോ വാങ്ങാം. ഇവയ്ക്കായി, നിങ്ങൾ അതിന് പ്രകാരം അളവിൽ വെള്ളം ചേർത്ത് കറന്റ് പ്ലഗിൽ ഘടിപ്പിക്കേണ്ടതുണ്ട്. വൈദ്യുതി ഉപയോഗിച്ചാണ് മെഷീനിൽ നിന്ന് അതിനുള്ളിലെ വെള്ളത്തെ ബാഷ്പീകരിച്ച് ആവി പുറത്തേക്ക് വിടുന്നത്. ചില വേപ്പോറൈസറുകളിൽ നിങ്ങളുടെ വായയ്ക്കും മൂക്കിനും യോജിക്കുന്ന ഒരു മാസ്കും ഘടിപ്പിച്ചിട്ടുണ്ടാകാറുണ്ട്.
വേപ്പോറൈസറുകൾ അണുക്കൾ കാരണം വേഗത്തിൽ അഴുക്ക് നിറഞ്ഞതാവും. അതിനാൽ ബാക്ടീരിയ, ഫംഗസ് വളർച്ച തടയുന്നതിന് നിങ്ങൾ ഇത് പലപ്പോഴും കഴുകേണ്ടതുണ്ട്. ഇത് ഉപയോഗിക്കുന്നതിന് മുൻപായി എപ്പോഴും അതിന്റെ ബക്കറ്റ്, ഫിൽട്ടർ സിസ്റ്റം എന്നിവ കഴുകുക.
രാവിലെ ഒരു ഗ്ലാസ് ജീരകവെള്ളം കുടിച്ച് ദിവസം തുടങ്ങാം, കാരണം
ആവി പിടിക്കുന്നതിന്റെ പാർശ്വഫലങ്ങൾ
ശരിയായി ചെയ്താൽ ആവി ശ്വസിക്കുന്നത് സുരക്ഷിതമായ ഒരു വീട്ടുവൈദ്യമായി കണക്കാക്കപ്പെടുന്നു, എന്നാൽ നിങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ മനപ്പൂർവ്വം അപകടം വിളിച്ചുവരുത്താനും സാധ്യതയുണ്ട്.
ചൂടുവെള്ളത്തിൽ നിന്ന് ശരിയായ അകലം പാലിച്ചില്ലെങ്കിൽ പൊള്ളൽ ഏൽക്കാൻ വരെ സാധ്യതയുണ്ട്.
പൊള്ളൽ ഒഴിവാക്കാൻ:
* ചൂടുവെള്ളത്തിന്റെ പാത്രം ഉറപ്പുള്ള പ്രതലത്തിലാണെന്നും ദേഹത്ത് തട്ടാൻ കഴിയില്ലെന്നും ഉറപ്പാക്കുക.
* പാത്രത്തിൽ കുലുക്കുകയോ ചായ്ക്കുകയോ ചെയ്യരുത്.
* നിങ്ങളുടെ കണ്ണുകളിൽ ആവി ഏൽക്കുന്നത് ഒഴിവാക്കുക. നിങ്ങളുടെ കണ്ണുകൾ അടച്ച് വേണം ആവി പിടിക്കുവാൻ.
* ചൂടുവെള്ളത്തിന്റെ പാത്രം കുട്ടികളുടെയോ വളർത്തുമൃഗങ്ങളുടെയോ അകലത്തിൽ വയ്ക്കാതെ സൂക്ഷിക്കുക.
പൊള്ളലേൽക്കാനുള്ള അപകടസാധ്യത കാരണം കുട്ടികൾ ആവി കൊള്ളുന്നത് നിർദ്ദേശിക്കുന്നില്ല. വാസ്തവത്തിൽ, ഒരു പഠനം കണ്ടെത്തിയത് ആവി പിടിക്കുമ്പോൾ പൊള്ളലേറ്റവരിൽ ഭൂരിഭാഗവും കുട്ടികളാണെന്നാണ്.
നിങ്ങൾക്ക് ഓൺലൈനിലോ കടകളിൽ നിന്നോ വാങ്ങാൻ കഴിയുന്ന സ്റ്റീമർ പോലെയുള്ള ആവി പിടിക്കുന്ന ഉപകരണങ്ങൾ പൊതുവെ സുരക്ഷിതമാണ്. കാരണം, ഇതിൽ നിന്ന് ചൂടുള്ള വെള്ളത്തിന് പുറത്തേക്ക് എളുപ്പത്തിൽ ഒഴുകാൻ കഴിയില്ല.
ശ്രദ്ധിക്കാനുണ്ട് ചിലത്
ജലദോഷമോ പനിയോ ഉള്ളപ്പോൾ നിങ്ങളുടെ മൂക്കൊലിപ്പ്, ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുകൾ എന്നിവ കുറയ്ക്കുന്നതിനുള്ള ഒരു ഫലപ്രദമായ മാർഗ്ഗം മാത്രമാണ് ആവി പിടിക്കുക എന്നത്. പക്ഷേ ഇത് യഥാർത്ഥത്തിൽ നിങ്ങളുടെ അണുബാധയെ സുഖപ്പെടുത്തുകയില്ല. നിങ്ങളുടെ രോഗ ലക്ഷണങ്ങളുണ്ടാക്കുന്ന വൈറസിനെ അകറ്റുന്നതിനായി നിങ്ങളുടെ ശരീരത്തിന്റെ രോഗപ്രതിരോധ ശേഷി അപ്പോഴും ജോലിയുടെ ഭൂരിഭാഗവും ചെയ്യുന്നുണ്ടാവും.
പല വീട്ടുവൈദ്യങ്ങളും പോലെ, ഒരു വ്യക്തിക്ക് വേണ്ടി പ്രവർത്തിക്കുന്നവ ചിലപ്പോൾ നിങ്ങൾക്കായി പ്രവർത്തിച്ചേക്കില്ല എന്ന കാര്യം ഓർമ്മിക്കുക
ആവി പിടിക്കുന്ന സമയത്ത് എന്തെങ്കിലും അസ്വസ്ഥതയോ വേദനയോ അനുഭവപ്പെടുകയാണെങ്കിൽ, അത് ഉപയോഗിക്കുന്നത് നിർത്തി നിങ്ങളുടെ രോഗ ലക്ഷണങ്ങളെ ലഘൂകരിക്കാൻ മറ്റ് വഴികൾ നോക്കുക.
നിങ്ങൾക്ക് ഒരാഴ്ചയിലധികം അസുഖം അനുഭവപ്പെടുകയോ കഠിനമായ രോഗ ലക്ഷണങ്ങൾ ഉണ്ടെങ്കിലോ, ഉടൻ തന്നെ ഒരു ഡോക്ടറുമായി കൂടിക്കാഴ്ച നടത്തുക.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്ത്തകള് അറിയാന് ആപ്പ് ഡൗണ്ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : how to do steam inhalation for cold and sinus
Malayalam News from malayalam.samayam.com, TIL Network