ഹൈലൈറ്റ്:
- സംഗീതജ്ഞ ബി പൊന്നമ്മാൾ അന്തരിച്ചു.
- ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അന്ത്യം.
- 2017ൽ രാജ്യം പത്മശ്രീ നൽകി ആദരിച്ചു.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമത്തിൽ കഴിയുന്നതിനിടെയാണ് മരണം സംഭവിച്ചത്. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ വനിത എന്ന ഖ്യാതി പൊന്നമ്മാള്‍ക്കുണ്ട്.
കവിയും ഗാനരചയിതാവുമായ പൂവച്ചൽ ഖാദർ അന്തരിച്ചു
തമിഴ്നാട്ടിലും കേരളത്തിലുമായി നിരവധി കച്ചേരികൾ അവതരിപ്പിച്ച പൊന്നമ്മാൾക്ക് വലിയ ആസ്വാദകരുണ്ടായിരുന്നു. 2006 സെപ്റ്റംബർ 23 ന് തിരുവനന്തപുരത്തെ നവരാത്രി മണ്ഡപത്തിൽ അവർ പാടിയിരുന്നു. കോട്ടയ്ക്കകം നവരാത്രി മണ്ഡപത്തില്‍ ആദ്യമായി പാടിയ പൊന്നമ്മാൾ സ്ത്രീകളെ വിലക്കിയിരുന്ന 300 വർഷത്തെ പാരമ്പര്യത്തിന് അവസാനമുണ്ടാക്കിയത്.
അധ്യാപകനായ മഹാദേവ അയ്യരുടെയും ഭഗവതി അമ്മാളുടെയും മകളായി 1924ൽ ജനിച്ച പൊന്നമ്മാൾ ഏഴാം വയസ് മുതലാണ് സംഗീതം അഭ്യസിച്ച് തുടങ്ങിയത്. തിരുവനന്തപുരം സ്വാതിതിരുനാൾ സംഗീത അക്കാദമിയിലെ ആദ്യബാച്ചിൽ ഗാന പ്രവീണയും പിന്നീട് ഗാനഭൂഷണും ഒന്നാം റാങ്കോടെ പാസായി.
ജംബോ കമ്മിറ്റികളില്ല; പാർട്ടിയെ ശക്തിപ്പെടുത്താൻ കുടുംബ യൂണിറ്റുകൾ; സുധാകരൻ്റെ ആശയങ്ങൾ ഇങ്ങനെ
പതിനെട്ടാം വയസിൽ തിരുവനന്തപുരം കോട്ടൺഹിൽ ഗേൾസ് സ്കൂളിൽ സംഗീതാധ്യാപകയായി ജോലി ആരംഭിച്ച പൊന്നമ്മാൾ സ്വാതിതിരുനാള്‍ സംഗീത അക്കാദമിയില്‍ ലക്ചററായും പ്രൊഫസറായും സേവനമനുഷ്ഠിച്ചു. തൃപ്പൂണിത്തുറ ആര് എല്‍ വി സംഗീത കോളേജിൻ്റെ പ്രിന്‍സിപ്പലായാണ് ഔദ്യോഗിക ജീവിതത്തില്‍നിന്ന് വിരമിച്ചത്.
തലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ടകൾ പിടിയിൽ
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : musician parassala b ponnammal passed away
Malayalam News from malayalam.samayam.com, TIL Network