ഹൈലൈറ്റ്:
- കാനം രാജേന്ദ്രന് കൊവിഡ് 19
- കൊച്ചിയിലെ ആസുപത്രിയിൽ പ്രവേശിപ്പിച്ചു
- വാർത്ത പുറത്ത് വിട്ടത് ഫേസ്ബുക്കിലൂടെ
കഴിഞ്ഞ ദിവസങ്ങളില്‍ താനുമായി സമ്പര്‍ക്കം പുലര്‍ത്തിയവര്‍ നിരീക്ഷണത്തില്‍ പോവണമെന്ന് കാനം അറിയിച്ചു.
Also Read : പാലാ സീറ്റിനെക്കുറിച്ച് മാത്രം മുഖ്യമന്ത്രി സംസാരിച്ചില്ല; ഇടതുമുന്നണിയിൽ സംഭവിച്ചതെന്തെന്ന് മാണി സി കാപ്പൻ
‘കൊവിഡ് – 19 സ്ഥിരീകരിച്ചു, ആശുപത്രിയിൽ അഡ്മിറ്റായി. അടുത്ത ദിവസങ്ങളിൽ ഞാനുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണ്.’ കാനം ഫേസ്ബുക്കിൽ കുറിച്ചു.
Also Read : ‘ജോസ് പക്ഷം ഇനി ആ പഴയ പാർട്ടിയല്ല, അടിമുടി മാറും’: കേഡർ സംവിധാനത്തിലേക്ക്, പ്രധാന മാറ്റങ്ങൾ
അതേസമയം സംസ്ഥാനത്ത് കൊവിഡ് രണ്ടാം തരംഗത്തിലെ രോഗബാധ കുറഞ്ഞ് വരികയാണ്. ഇന്നലെ 7,499 പേര്‍ക്കായിരുന്നു കൊവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം, എറണാകുളം, തൃശൂർ, കൊല്ലം ജില്ലകളിലാണ് കൂടുതൽ കേസുകൾ തിങ്കളാഴ്ച റിപ്പോർട്ട് ചെയ്തത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 13,596 പേര് രോഗമുക്തി നേടിയിരുന്നു. ഇതോടെ 99,693 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 27,04,554 പേര് ഇതുവരെ കൊവിഡില്‍ നിന്നും മുക്തി നേടി.
സംസ്ഥാനത്ത് ഇന്ന് കൂടുതൽ ഇളവുകൾ പ്രഖ്യാപിക്കാൻ സാധ്യത
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : cpi state secretary kanam rajendran hospitalised after testing positive for covid-19
Malayalam News from malayalam.samayam.com, TIL Network