രാജ്യത്ത് 18 വയസ്സിനു മുകളിൽ പ്രായമുള്ള എല്ലാവര്ക്കും സൗജന്യ വാക്സിൻ നല്‍കാനുള്ള സര്‍ക്കാര്‍ നീക്കത്തിനു പിന്നാലെയാണ് യുജിസി സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും നിര്‍ദേശം നല്‍കിയത്.
പ്രധാനമന്ത്രി മോദി Photo: Agencies/File
ഹൈലൈറ്റ്:
- സോഷ്യൽ മീഡിയ വഴി പോസ്റ്റര്‍ പങ്കുവെച്ച് സര്‍വകലാശാലകള്‍
- എതിര്‍പ്പുമായി സംഘടനകള്‍
- വാക്സിൻ നല്‍കുന്നത് നികുതിപ്പണം കൊണ്ടെന്ന് വിമര്‍ശകര്‍
പുതുക്കിയ കേന്ദ്ര വാക്സിനേഷൻ പ്രകാരം കേന്ദ്രസര്‍ക്കാര്‍ സൗജന്യമായി നല്കുന്ന കൊവിഡ് 19 വാക്സിൻ ജൂൺ 21 മുതലാണ് 18 വയസ്സു മുതൽ പ്രായമുള്ളവര്‍ക്ക് ലഭിച്ചു തുടങ്ങിയത്. ഇതിനു പിന്നാലെയാണ് സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും മറ്റു സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇത്തരത്തിൽ നിര്‍ദേശം ലഭിച്ചതെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍. കോളേജുകളുടെയും സര്‍വകലാശാലകളുടെയും സോഷ്യൽ മീഡിയ പേജുകളിലും പോസ്റ്ററുകള്‍ പങ്കുവെക്കാൻ യുജിസി സെക്രട്ടറി രജനീഷ് ജെയിൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.
Also Read: കർണാടക സംഗീതജ്ഞ പാറശ്ശാല ബി പൊന്നമ്മാൾ അന്തരിച്ചു
കേന്ദ്രസര്‍ക്കാര്‍ 18 വയസ്സിനു മുകളിൽ പ്രായമുള്ളവര്‍ക്ക് സൗജന്യ വാക്സിൻ നല്കുന്ന സാഹചര്യത്തിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെല്ലാം ഇതു സംബന്ധിച്ച ബാനറോ ഹോര്ഡിങോ സ്ഥാപിക്കണമെന്നാണ് നിര്‍ദേശം. ഹിന്ദിയിലും ഇംഗ്ലീഷിലുള്ള പോസ്റ്ററിൻ്റെ രൂപവും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്. നന്ദി മോദി എന്ന് എഴുത്തുള്ള പോസ്റ്ററുകളാണ് കോളേജുകളിൽ സ്ഥാപിക്കാനായി വിതരണം ചെയ്തിട്ടുള്ളത്.
Also Read: വായിച്ചുള്ള അറിവ് മാത്രം; യുഡിഎഫ് കൺവീനർ സ്ഥാനത്തുനിന്നു മാറ്റുമെന്ന് ആരും പറഞ്ഞിട്ടില്ല: എംഎം ഹസൻ
ഇതിനോടകം ഡൽഹി സര്‍വകലാശാല, ഹൈദരാബാദ് സര്‍വകലാശാല തുടങ്ങിയ സര്‍വകലാശാലകളും നിരവധി സ്വകാര്യ സ്ഥാപനങ്ങളും പ്രധാനമന്ത്രിയ്ക്ക് നന്ദി പറുയന്ന പോസ്റ്ററുകള്‍ സോഷ്യൽ മീഡിയ വഴി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ സൗജന്യ വാക്സിനു പ്രധാനമന്ത്രിയ്ക്ക് നന്ദി പറയിക്കാനുള്ള യുജിസി നീക്കത്തിനെതിരെ പല കോണുകളിലേയ്ക്കും രൂക്ഷവിമര്‍ശനം ഉയരുന്നുണ്ട്.
സര്‍ക്കാര്‍ പ്രചാരണത്തിനായി സര്‍വകലാശാലകളെ ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് ഡൽഹി സര്‍വകലാശാല പ്രൊഫസര്‍ രാജേഷ് ഝാ പ്രതികരിച്ചത്. ഒരു മുൻ യുജിസി അംഗമെന്ന നിലയിൽ താൻ ഞെട്ടിയെന്നാണഅ സ്വരാജ് ഇന്ത്യ അധ്യക്ഷൻ യോഗേന്ദ്ര യാദവിൻ്റെ പ്രതികരണം. സൗജന്യ വാക്സിനേഷൻ ജനങ്ങളുടെ അവകാശമാണെന്നും ഇതിന് ഉപയോഗിക്കുന്നത് നികുതിപ്പണമാണെന്നുമാണ് ഡൽഹി സര്‍വകലാശാലയിലെ ചില അധ്യാപകര്‍ ചൂണ്ടിക്കാണിക്കുന്നത്. വാക്സിൻ നല്കുന്നതിൽ വരുത്തുന്ന കാലതാമസത്തിൽ കേന്ദ്രസര്‍ക്കാരിനെ കുറ്റപ്പെടുത്താതിരിക്കാൻ കഴിയില്ലെന്നും അവര്‍ വ്യക്തമാക്കി.
7 വയസ്സുകാരനെ അമ്മയും സഹോദരിമാരും മർദിച്ചു കൊന്നു!
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : ugc instructs colleges and universities to display hoardings to thank pm modi for free vaccines for above 18 years
Malayalam News from malayalam.samayam.com, TIL Network