തിരുവന്തപുരം: സംസ്ഥാനത്ത് നിലവിലുള്ള ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഒരാഴ്ച കൂടി തുടരാന്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടിയ മേഖലകളില്‍ നിയന്ത്രണം ശക്തമാക്കാനും ഇന്നുചേര്‍ന്ന കോവിഡ് അവലോകന യോഗത്തില്‍ തീരുമാനമായി. ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ ആറ് മണിക്ക് നടക്കുന്ന വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വിശദീകരിക്കും.
സംസ്ഥാനത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കഴിഞ്ഞ ദിവസം 10 ശതമാനത്തില്‍ താഴെയായി കുറഞ്ഞെങ്കിലും ജാഗ്രത തുടരണം. കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ചാല്‍ വീണ്ടും രോഗവ്യാപനത്തിനുള്ള സാധ്യതയുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്. ഈ സാഹചര്യത്തിലാണ് കൂടുതല്‍ ഇളവുകള്‍ നല്‍കേണ്ടെന്ന തീരുമാനത്തിലേക്ക് സര്‍ക്കാര്‍ എത്തിയത്.
ആരാധനാലയങ്ങള്‍ പരിമിതമായി തുറക്കാനും തീരുമാനമായി. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16 ശതമാനത്തിന് താഴെയുള്ള സ്ഥലങ്ങളില്‍ ആരാധനാലയങ്ങള്‍ തുറക്കാനാണ് തീരുമാനം. പരമാവധി 15 പേര്‍ക്കാണ് പ്രവേശനത്തിന് അനുമതിയുണ്ടാവുക.
content highlights: no concessions on lockdown, restrictions will continue for another one week