Mary T | Samayam Malayalam | Updated: Feb 19, 2022, 9:05 AM
‘ഫെബ്രുവരി 20 ഞായറാഴ്ച മുതല്‍ ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധനയോ ക്വാറന്റൈനോ ആവശ്യമില്ല’, ബഹ്റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം അതോറിറ്റി അറിയിച്ചു.
ഹൈലൈറ്റ്:
- ബഹ്റൈനിലെ നാഷണല്‍ മെഡിക്കല്‍ ടാസ്ക്ഫോഴ്സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകള്‍
- ബഹ്റൈനില്‍ 4,64,000 കേസുകളും 1,427 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
- ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് എയര്‍പേര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി
Also Read: യുഎഇയിലെ സ്വകാര്യമേഖലയില്‍ വര്‍ക് പെര്‍മിറ്റ് നല്കുന്നതില് 53 ശതമാനം വര്‍ധന
‘ഫെബ്രുവരി 20 ഞായറാഴ്ച മുതല്‍ ബഹ്റൈന്‍ രാജ്യാന്തര വിമാനത്താവളം വഴി രാജ്യത്തെത്തുന്ന എല്ലാ യാത്രക്കാര്‍ക്കും പിസിആര്‍ പരിശോധനയോ ക്വാറന്റൈനോ ആവശ്യമില്ല’, ബഹ്റൈന്‍ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് പ്രകാരം അതോറിറ്റി അറിയിച്ചു. കൊറോണവൈറസിനെ പ്രതിരോധിക്കുന്നതിനുള്ള ബഹ്റൈനിലെ നാഷണല്‍ മെഡിക്കല്‍ ടാസ്ക്ഫോഴ്സിന്റെ ശുപാര്‍ശകളുടെ അടിസ്ഥാനത്തിലാണ് പുതിയ നിബന്ധനകള്‍.
രാജ്യത്തിന്റെ BeAware ആപ്പില്‍ ഗ്രീന്‍ പാസ് കൈവശം വയ്ക്കാത്തവര്‍ ഉള്‍പ്പെടെ, സജീവ കൊവിഡ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്ന ആളുകള്‍ക്ക് ഇനി മുന്‍കരുതല്‍ ഐസൊലേഷനില്‍ കഴിയേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു. കൊവിഡ് ലക്ഷണങ്ങളുള്ള ആളുകള്‍ക്ക് മാത്രമേ പിസിആര്‍ പരിശോധന നടത്തേണ്ടി വരൂ. റാപ്പിഡ് ആന്റിജന്‍ ടെസ്റ്റ് അല്ലെങ്കില്‍ ഒരു സ്വകാര്യ ആശുപത്രിയില്‍ പിസിആര്‍ ടെസ്റ്റ് വഴിയോ അല്ലൈങ്കില്‍ BeAware ആപ്പ് വഴി ബുക്ക് ചെയ്തോ പരിശോധന നടത്താം. ബഹ്റൈനില്‍ 4,64,000 കേസുകളും 1,427 മരണങ്ങളും ഉണ്ടായതായി റോയിറ്റേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.
ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് എയര്‍പേര്‍ട്ടില്‍ ഏര്‍പ്പെടുത്തിയിരുന്ന കൊവിഡ് പരിശോധന ഒഴിവാക്കി. ഫെബ്രവരി 20 മുതല്‍ പിസിആര്‍ പരിശോധന ആവശ്യമില്ല. മലയാളികള്‍ ഉള്‍പ്പടെ നിരവധി പേര്‍ക്ക് ആണ് ഇതിന്റെ ഗുണം ലഭിക്കുന്നത്. ബഹ്റൈന്‍ ദേശീയ കൊവിഡ് പ്രതിരോധ സമിതിയുടെ നിര്‍ദേശപ്രകാരം സിവില്‍ ഏവിയേഷന്‍ അഫയേഴ്സാണ് തീരുമാനം പ്രഖ്യാപിച്ചിരിക്കുന്നത്.
Also Read: പാക് ഏജന്റിന്റെ ട്വീറ്റ് പങ്കുവച്ചു; ശശി തരൂരിനെ വിമര്‍ശിച്ച് കുവൈറ്റ് എംബസി
കൊവിഡ് കേസുകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ ആയിരുന്നു ബഹ്റൈനിലേക്ക് വരുന്നവര്‍ക്ക് എയര്‍പോര്‍ട്ടില്‍ കൊവിഡ് പരിശോധന നടത്തിയിരുന്നത്. മൂന്ന് തവണയായി ആയിരുന്നു കൊവിഡ് പരിശോധന നടത്തിയിരുന്നത്. പിന്നീട് ഇത് ചുരുക്കി ഒരു തവണ ആക്കി. മാധ്യമം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നത്. കൂടാതെ ബഹ്റൈനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇനിമുതല്‍ ക്വാറന്റൈനും ആവശ്യമില്ല.
കൊവിഡ് കേസുകൾ രാജ്യത്ത് കുറഞ്ഞതിന്റെ പശ്ചാത്തലത്തില്‍ രാജ്യം ഗ്രീൻ ലെവലിലേക്ക് പ്രവേശിക്കുന്നതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി വലിയ മാറ്റങ്ങൾ ആണ് രാജ്യത്ത് നടപ്പിലാക്കിയിരുന്നത്.
ഫെബ്രുവരി 15 മുതൽ ആണ് രാജ്യം ഗ്രീൻ ലെവലിലേക്ക് മാറുന്നതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കൊവിഡ് പ്രതിരോധത്തിന് വേണ്ടി ജനങ്ങളുടെ ഭാഗത്ത് നിന്നും വലിയ സഹകരണം ആണ് ലഭിച്ചത്. ഇത് നന്ദി പറയുന്നതായും മന്ത്രാലയം അറിയിച്ചു.
രാജ്യം ഗ്രീൻ ലെവലിലേക്ക് മാറിയെങ്കിലും മാസ്ക് ധരിക്കുന്നതിൽ വീഴ്ച വരുത്തരുതെന്ന് ആരോഗ്യ മന്ത്രാലയം ജനങ്ങളെ ഓർമ്മിച്ചിച്ചു. സാമൂഹ്യ അകലം പാലിക്കുന്ന ഘട്ടങ്ങലിൽ അത് ശക്തമായി അനുസരിക്കണമെന്നും അരോഗ്യ മന്ത്രാലയം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ബൂസ്റ്റർ ഡോസടക്കമുള്ള വാക്സിനേഷൻ രാജ്യത്ത് വിതരണം ചെയ്യുന്നുണ്ട്. രണ്ട് ഡോസ് വാക്സിൻ സ്വീകരിച്ചവർ ബൂസ്റ്റർ ഡോസ് സ്വീകരിക്കണമെന്നും മന്ത്രാലയം ജനങ്ങളോട് പറഞ്ഞു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : no pcr test or quarantine required on arrival in bahrain from sunday
Malayalam News from Samayam Malayalam, TIL Network