Mary T | Samayam Malayalam | Updated: Feb 19, 2022, 8:34 AM
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നാല് ലക്ഷത്തിലധികം തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കാനായത് എടുത്തുപറയേണ്ടതാണ്. ഈ സമയത്ത് 2020 നേക്കാള്‍ ആറ് ശതമാനം വിസ വിതരണത്തില്‍ വര്‍ധനവ് ഉണ്ടായി.
ഹൈലൈറ്റ്:
- 2020 ല്‍ പതിനൊന്നര ലക്ഷം വര്‍ക് പെര്‍മിറ്റുകളാണ് നല്‍കാനായത്
- സെന്‍ട്രല്‍ ബാങ്ക് ആവിഷ്കരിച്ച പദ്ധതിയും തൊഴില്‍ മേഖലയ്ക്ക് ഗുണമായി
- 2020 നേക്കാള്‍ 53 ശതമാനത്തിന്റെ വര്‍ധനവാണ് 2021 ല്‍ തൊഴില്‍ വിസയിലുണ്ടായത്
Also Read: പാക് ഏജന്റിന്റെ ട്വീറ്റ് പങ്കുവച്ചു; ശശി തരൂരിനെ വിമര്‍ശിച്ച് കുവൈറ്റ് എംബസി
ഇതിലൂടെ സ്വദേശികള്‍ക്കും വിദേശികള്‍ക്കും കൂടുതല്‍ തൊഴില്‍ അവസരങ്ങള്‍ സ്വകാര്യ മേഖലയില്‍ സൃഷ്ടിക്കാനായി. 2020 ല്‍ പതിനൊന്നര ലക്ഷം വര്‍ക് പെര്‍മിറ്റുകളാണ് നല്‍കാനായത്. ദേശീയ സാമ്പത്തിക സ്ഥിതി ശാക്തീകരിക്കുന്നതിന് സെന്‍ട്രല്‍ ബാങ്ക് ആവിഷ്കരിച്ച പദ്ധതിയും തൊഴില്‍ മേഖലയ്ക്ക് ഗുണമായി.
സ്വകാര്യ മേഖലകളില്‍ വിദഗ്ധ തൊഴിലാളികളെ ആകര്‍ഷിക്കുന്ന പദ്ധതികളുടെ ഭാഗമായാണ് വിസ വിതരണത്തില്‍ വര്‍ധനവുണ്ടായതെന്നാണ് വിലയിരുത്തല്‍. കൊവിഡ് മഹാമാരി വില്ലനായ 2020 നേക്കാള്‍ 53 ശതമാനത്തിന്റെ വര്‍ധനവാണ് 2021 ല്‍ തൊഴില്‍ വിസയിലുണ്ടായത്.
Also Read: കുവൈറ്റ് പ്രവാസികള്‍ക്ക് നിരാശ; നിയന്ത്രണങ്ങളിലെ പുതിയ ഇളവുകള്‍ സ്വദേശികള്‍ക്ക് മാത്രം
കഴിഞ്ഞ വര്‍ഷം ആദ്യ പാദത്തില്‍ തന്നെ നാല് ലക്ഷത്തിലധികം തൊഴില്‍ പെര്‍മിറ്റുകള്‍ നല്‍കാനായത് എടുത്തുപറയേണ്ടതാണ്. ഈ സമയത്ത് 2020 നേക്കാള്‍ ആറ് ശതമാനം വിസ വിതരണത്തില്‍ വര്‍ധനവ് ഉണ്ടായി. 2021 ലെ ഓരോ മാസത്തിലും പുതിയ വിസകള്‍ വിതരണം ചെയ്തതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : uae records 53% increase in work permits in 2021
Malayalam News from Samayam Malayalam, TIL Network