കണ്ണു തുടിയ്ക്കുന്നതിന് കാരണങ്ങള്‍ പലതുമുണ്ട്. ഇതിനു പുറകില്‍ ചില മെഡിക്കല്‍ കാരണങ്ങളുമുണ്ട്. ഇതെക്കുറിച്ചറിയൂ.
മയോകൈമിയ
കണ്ണു തുടിയ്ക്കുന്നതിന് സ്‌ട്രെസ്, ടെന്‍ഷന്‍, തളര്‍ച്ച തുടങ്ങിയ കാര്യങ്ങള്‍ അടിസ്ഥാനമായി വരുന്നുണ്ട്.ഇത് അല്‍പസമയത്തേക്ക് നീണ്ടുനിന്ന ശേഷം തനിയെത്തന്നെ മാറുകയാണ് പതിവ്. എന്നാല്‍ ചിലരില്‍ ഇത് ദീര്‍ഘമായ സമയത്തേക്ക്, ഒരുപക്ഷേ രണ്ടോ മൂന്നോ ദിവസങ്ങളോ ഒരാഴ്ചയോ വരോ തുടര്‍ച്ചയായി കണ്ടേക്കാം. മയോകൈമിയ എന്നാണ് ഈ അവസ്ഥ അറിയപ്പെടുന്നത്.അത്തരം സാഹചര്യങ്ങളില്‍ തീര്‍ച്ചയായും ഡോക്ടറെ കാണേണ്ടതുണ്ട്.
വൈറ്റമിന്‍ ബി 12
പ്രധാനമായും വിറ്റാമിന്‍ ബി12ന്റെ കുറവ് കാരണമാണ് മയോകൈമിയ എന്ന് വിളിക്കപ്പെടുന്ന ഈ അവസ്ഥ ഉണ്ടാകുന്നത്. നാഡീ സംബന്ധമായ പ്രശ്‌നങ്ങളാണ് പ്രധാനമായും മയോകൈമിയക്കു കാരണമാകുന്നത്.വെജിറ്റേറിയന്‍ ഡയറ്റ് പിന്തുടരുന്നവരിലാണ് വിറ്റാമിന്‍ ബി12 കുറവ് ഏറെയും കാണുന്നത്. കാരണം, പ്രധാനമായും മാംസാഹാരത്തിലൂടെയാണ് വിറ്റാമിന്‍ ബി12 നമ്മുടെ ശരീരത്തിലെത്തുന്നത്. നാഡീ ടിഷ്യൂവിന്റെ ആരോഗ്യത്തിനും തലച്ചോറിന്റെ സുഗമമായ പ്രവര്‍ത്തനത്തിനും ചുവന്ന രക്താണുക്കളുടെ ഉത്പാദനത്തിനുമെല്ലാം വൈറ്റമിന്‍ ബി 12 ഏറെ അത്യാവശ്യമായ ഘടകമാണ്. അതിനാല്‍ തന്നെ വൈറ്റമിന്‍ ബി 12 കുറയുമ്പോള്‍ അത് നെര്‍വ് പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും. ഇതാണ് കണ്ണു തുടിയ്ക്കാന്‍ കാരണമാകുന്നത്.
അതുപോലെ തന്നെ
അതുപോലെ തന്നെ വൈറ്റമിന്‍ ഡിയുടെ കുറവും പരോക്ഷമായി കണ്ണില്‍ ഈ പ്രശ്‌നമുണ്ടാക്കുന്നുണ്ട്. ഇലക്ട്രോളൈറ്റുകളും ശാരീരിക പ്രവര്‍ത്തനങ്ങള്‍ക്ക് പ്രധാനമാണ്. സോഡിയം, പൊട്ടാസ്യം, മഗ്നീഷ്യം, കാത്സ്യം, ക്ലോറിന്‍, ഫോസ്‌ഫേറ്റ് എന്നിവയെല്ലാം ഇലക്ട്രോളൈറ്റുകളാണ്.നമ്മുടെ ശരീരത്തില്‍ കാണപ്പെടുന്ന ഇലക്ട്രോളൈറ്റുകളുടെ അസന്തുലിതാവസ്ഥയും പേശികളില്‍ തുടിപ്പും വേദനയും ഉണ്ടാകാന്‍ കാരണമാകാറുണ്ട്. ഇക്കാര്യം കണ്ണിന്റെ ആരോഗ്യത്തിനും പ്രധാനമാണ്. ഇവയുടെ കുറവും ഇതിനാല്‍ തന്നെ കണ്ണു തുടിയ്ക്കാന്‍ ഇടയാക്കുന്നു.
മെഡിക്കല്‍ സഹായം
അമിതമായി മദ്യം കഴിയ്ക്കുക, കഫീന്‍ ഉപയോഗം കൂടുക എന്നിവയെല്ലാം തന്നെ മയോകൈമിയ എന്ന ഈ അവസ്ഥയ്ക്ക് കാരണമാകുന്നുണ്ട്.അസാധാരണമായ തരത്തില്‍ കണ്ണില്‍ തുടിപ്പ് അനുഭവപ്പെടുന്ന പക്ഷം മെഡിക്കല്‍ സഹായം തേടുന്നതാണ് നല്ലത്. കാരണം ഇതു വഴി കണ്ണിലെ തുടിപ്പിനു പുറകിലെ വ്യക്തമായ കാരണം, ഇത് ആരോഗ്യകരമാണോ എന്നതു സംബന്ധമായി കണ്ടെത്താന്‍ സാധിയ്ക്കും. ബെഡ്‌റൂമില്‍ ചെറുനാരങ്ങ മുറിച്ചു വയ്ക്കൂ, കാരണം…
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : why your eyes twitching constanltly
Malayalam News from malayalam.samayam.com, TIL Network