ഹൈലൈറ്റ്:
- ഇതുവരെ റിപ്പോർട്ട് ചെയ്തത് 79 കേസുകൾ
- 15 മരണങ്ങൾ
- പുതിയ മൂന്ന് കേസുകൾ
“പുതുതായി 3 ബ്ളാക് ഫംഗസ് അഥവാ മ്യൂകർ മൈകോസിസ് കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഇതുവരെ റിപ്പോർട്ട് ചെയ്തത് 79 കേസുകളാണ്. അതിൽ 55 പേർ ഇപ്പോളും ചികിത്സയിലാണ്. 9 പേർ രോഗവിമുക്തരാവുകയും 15 പേർ മരണപ്പെടുകയും ചെയ്തു.” മുഖ്യമന്ത്രി പറഞ്ഞു.
‘വിസ്മയ’ ഇനി ആവർത്തിക്കരുത്; പുതിയ സംവിധാനം പ്രഖ്യാപിച്ച് മുഖ്യമന്ത്രി
അതേസമയം, ആരാധനാലയങ്ങളുടെ കാര്യത്തിൽ നിയന്ത്രണങ്ങൾക്കു വിധേയമായി പ്രവേശനം അനുവദിക്കുന്നത് ആലോചിക്കും. പതിനഞ്ചിൽ അധികാരിക്കാതെ അനുവദിക്കാനാണ് ആലോചിക്കുന്നത്. കോവിഡ് രോഗികൾക്ക് മാനസിക പിൻതുണ ഉറപ്പാക്കുന്ന പ്രവർത്തനങ്ങൾ ശക്തിപ്പെടുത്താൻ നിർദ്ദേശം നൽകി.
വാക്സിന് സ്ലോട്ട് കിട്ടുവാൻ ബുദ്ധിമുട്ട് അനുഭവിക്കുന്നുവോ? എങ്കിൽ ഇതാ ഒരു പരിഹാരം
പൊതുജനങ്ങളുമായുള്ള സമ്പർക്കം പൂർണ്ണമായും ഒഴിവാക്കി, കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച്, അംഗങ്ങളുടെ എണ്ണം പരമാവധി കുറച്ച് കർശന നിയന്ത്രണങ്ങളോടെ ടെലിവിഷൻ പരമ്പര ചിത്രീകരണത്തിന് അനുമതി നൽകുന്നതും ആലോചിച്ചിട്ടുണ്ട്. ഇൻഡോർ ചിത്രീകരണമാണനുവദിക്കുക.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്തെ പ്രധാന ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ അനുമതിനൽകുന്ന കാര്യം ആലോചിക്കും. വാക്സിൻ രണ്ടു ഡോസും എടുത്തവരെ അനുവദിക്കുന്ന കാര്യമാണ് പരിഗണിക്കുന്നത്, മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
വിസ്മയക്ക് പിന്നാലെ അര്‍ച്ചനയും; ഭര്‍ത്താവിനെ ഓടിച്ചിട്ട് പിടിച്ചു
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : three more black fungus cases in kerala 15 death cm pinarayi vijayan in press meet
Malayalam News from malayalam.samayam.com, TIL Network