ജൂൺ 24 വൈകുന്നേരം അഞ്ചു മണിക്കാണ് ഫോണിന്റെ ലോഞ്ച് വിവോ പ്രഖ്യാപിച്ചിരിക്കുന്നത്
വിവോയുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണായ വിവോ വി21ഇ ജൂൺ 24 ഇന്ത്യയിൽ ലഭ്യമാകും. ഫോൺ പുറത്തിറങ്ങുന്നതിന് മുൻപായി ആമസോൺ ഫോണിന്റെ ഡിസൈനും സവിശേഷതകളും പുറത്തുവിട്ടു. ഫ്ലിപ്കാർട്ടും ഫോണിന്റെ സവിശേഷതകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അതായത് ആമസോണിലും ഫ്ലിപ്കാർട്ടിലും വിവോ വി21ഇ ലഭ്യമാകും. ജൂൺ 24 വൈകുന്നേരം അഞ്ചു മണിക്കാണ് ഫോണിന്റെ ലോഞ്ച് വിവോ പ്രഖ്യാപിച്ചിരിക്കുന്നത്.
Vivo V21e 5G വിലയും പ്രതീക്ഷിക്കുന്ന സവിശേഷതകളും
വിവോ വി21ഇക്ക് 25000 രൂപയിൽ താഴെയാണ് വില പ്രതീക്ഷിക്കുന്നത്. 8ജിബി റാമും 128മെമ്മറിയും വരുന്ന ഫോണിനാണ് ഈ വില പ്രതീക്ഷിക്കുന്നത്. നേരത്തെ ഇറങ്ങിയ വിവോ വി21 ന്റെ മെച്ചപ്പെടുത്തിയ പതിപ്പായിരിക്കും പുതിയത് എന്നാണ് കരുതുന്നത്.
വിവോ വി21ഇ 5ജി ഇന്ത്യക്ക് പുറത്തുള്ള രാജ്യങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. അതുകൊണ്ട് തന്നെ ആ ഫോണുകളുടെ സവിശേഷതകൾ തന്നെയാണ് ഇന്ത്യയിൽ ഇറങ്ങുന്നതിലും പ്രതീക്ഷിക്കുന്നത്. എന്നാൽ മലേഷ്യയിൽ വിൽക്കുന്നത് 4ജി മോഡലും ഇന്ത്യയിൽ ലഭ്യമാകാൻ പോകുന്നത് 5ജി മോഡലുമാണ്. 4ജി ഫോണിൽ ക്വാൽകോം സ്നാപ്ഡ്രാഗൺ 720ജി പ്രോസസറാണ് നൽകിയിരിക്കുന്നത്. എന്നാൽ പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം 5ജി ഫോണിൽ മീഡിയടെക് ഡിമെൻസിറ്റി 700 എസ്ഒസി പ്രോസസറാണ് പ്രതീക്ഷിക്കുന്നത്.
ആമസോണിലെയും ഫ്ലിപ്കാർട്ടിലേയും ലിസ്റ്റിംഗ്സ് പ്രകാരം ട്രിപ്പിൾ ക്യാമറയാണ് വിവോ വി21ഇ 5ജിയിൽ വരുന്നത്. പിന്നിൽ 64 എംപിയുടെ പ്രധാന ക്യാമറയും മറ്റു രണ്ടു സെൻസറുകളും വരുന്നു. മുന്നിൽ 32എംപി യുടെ സെൽഫി ക്യാമറയാണ് കമ്പനി നല്കിയിരിക്കുന്നത്.
Read Also: Best smartphones under 15000: 15,000 രൂപയിൽ താഴെ ഇപ്പോൾ വാങ്ങാവുന്ന സ്മാർട്ട്ഫോണുകൾ
8 ജിബി റാമുമായാകും ഫോൺ എത്തുക. മൂന്ന് ജിബി കൂടി വർദ്ധിപ്പിക്കാവുന്ന റാം ആയിരിക്കും ഇത്. 44 വാട്ടിന്റെ ഫാസ്റ്റ് ചാർജർ ആയിരിക്കും ഫോണിനൊപ്പം വരിക. രണ്ടു കളറുകളിൽ ഫോൺ ലഭിക്കും. 4000 എംഎഎച് ബാറ്ററിയാണ് ഫോണിൽ വരിക എന്നാണ് റിപോർട്ടുകൾ. ഈ മിഡ് റേഞ്ച് ഫോണിന് സ്ലിം ആൻഡ് ട്രെൻഡി ഡിസൈൻ ആണെന്ന് വിവോ പറയുന്നു.