കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലുമാണ് ഡെൽറ്റാ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടായത് ഡെൽറ്റാ വൈറസിൽ സംഭവിച്ച നേരിയ മാറ്റത്തിന്റെ ഭാഗമായ വകഭേദമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- മൂന്ന് സംസ്ഥാനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം
- തീവ്ര വ്യാപന ശേഷിയുള്ള വൈറസ് വകഭേദമാണ് ഡെൽറ്റാ പ്ലസ്
- കേരളത്തിൽ രണ്ടിടങ്ങളിലാണ് സാന്നിധ്യം കണ്ടെത്തിയത്
കേരളത്തിൽ പാലക്കാടും പത്തനംതിട്ടയിലുമാണ് ഡെൽറ്റാ വൈറസ് വകഭേദം കണ്ടെത്തിയിരിക്കുന്നത്. പരിശോധന കൂട്ടി ക്വാറന്റൈൻ കർശനമാക്കി വൈറസ് വ്യാപനം നിയന്ത്രിക്കാനാണ് കേന്ദ്രം ചീഫ് സെക്രട്ടറിമാർക്ക് നൽകിയിരിക്കുന്ന നിർദ്ദേശം.
അടിയന്തര ഘട്ടങ്ങളില്‍ ആയുര്‍വേദ ഡോക്ടര്‍മാര്‍ക്കും അലോപ്പതി മരുന്നുകള്‍ കുറിക്കാം; അനുമതിയുമായി ഉത്തരാഖണ്ഡ്
അതേസമയം, കോവിഡ് വൈറസിലുണ്ടായ ഒരു പുതിയ ആൽഫാ വകഭേദം പുതിയ ചർച്ചകൾക്ക് തുടക്കമിട്ടിട്ടുണ്ടെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കോവിഡിനു കാരണമായ വൈറസ് നിരന്തരമായ ജനിതകവ്യതിയാനങ്ങൾക്ക് വിധേയമാവുകയാണ്. ഇതിനകം 40,000 ത്തിനു അടുത്ത് വകഭേദങ്ങൾ ഉണ്ടായിട്ടുണ്ട് എന്നാണ് പറയുന്നത്. അതിൽ പ്രസക്തമായ വകഭേദങ്ങൾ ഏതാണെന്ന് കണ്ടെത്തുക എന്നതാണ് പ്രധാനം. വ്യാപന നിരക്ക്, തീവ്രത, രോഗപ്രതിരോധശേഷിയെ മറികടക്കാനുള്ള കഴിവ് തുടങ്ങിയ കാര്യങ്ങളെല്ലാം പരിശോധനകൾക്ക് വിധേയമാക്കും.
സൗജന്യ വാക്സിന് ‘നന്ദി മോദിജി’; കോളേജുകളിൽ പ്രധാനമന്ത്രിയുടെ ഫ്ലക്സ് വെക്കാൻ യുജിസി നിർദേശം
ഇപ്പോൾ സംസ്ഥാനത്ത് ഉണ്ടായത് ഡെൽറ്റാ വൈറസിൽ സംഭവിച്ച നേരിയ മാറ്റത്തിന്റെ ഭാഗമായ വകഭേദമാണ്. അതു വൈറസുണ്ടാക്കുന്ന രോഗബാധയുടെ തീവ്രതയെ വർദ്ധിപ്പിക്കും എന്ന് ഭയപ്പെടേണ്ടതില്ല എന്നാണ് പഠനങ്ങൾ പറയുന്നത്.
സംസ്ഥാനത്ത് നിലവിൽ മൂന്നു രോഗികളിൽ മാത്രമാണിത് കണ്ടിട്ടുള്ളത്. അവരിൽ ഉണ്ടായ രോഗബാധ പഠന വിധേയമാക്കിയപ്പോൾ മൂന്നാമത്തെ തരംഗത്തിനുള്ള കാരണമായി ഇൗ ആൽഫാ വകഭേദം മാറില്ല എന്നാണ് മനസ്സിലാക്കാൻ കഴിയുന്നത്. നിരന്തരമായ ജനിതക സീക്വൻസിംഗ് നടത്തി ജനിതകവ്യതിയാനങ്ങളെ കണ്ടെത്താനും പഠിക്കാനും ഉള്ള ശ്രമങ്ങൾ കാര്യക്ഷമമായി നടക്കുന്നുണ്ട്. രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ബയോടെക്നോളജിയും കോഴിക്കോട് മെഡിക്കൽ കോളേജും ആ പഠനങ്ങൾക്ക് നേതൃത്വം നൽകുന്നു. അതിനു പുറമേ, രാജ്യത്ത് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജീനോമിക്സ് ആന്റ് ഇന്റഗ്രേറ്റഡ് ബയോളജി എന്ന സ്ഥാപനം ഈ പഠനങ്ങൾ നടത്തുന്നുണ്ട്, മുഖ്യമന്ത്രി വ്യക്തമാക്കി.
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : covid delta plus variant center issues guideline for three states including kerala
Malayalam News from malayalam.samayam.com, TIL Network