ഇസ്ലാം മതവിശ്വാസപ്രകാരം ഹിജാബ് ധരിക്കുന്നത് നിര്‍ബന്ധമുള്ള കാര്യമല്ലെന്നും ഹര്‍ജിക്കാരുടെ ആവശ്യം അംഗീകരിച്ചാലും താത്പര്യമില്ലാത്ത സ്ത്രീകള്‍ക്ക് ഹിജാബ് ധരിക്കാതെ വരാമെന്നും കോടതി വ്യക്തമാക്കി.
ഹിജാബ് ധരിച്ച് സ്കൂളിലെത്തുന്ന കർണാടകയിലെ സ്കൂൾ കുട്ടികൾ Photo: PTI/File
ഹൈലൈറ്റ്:
- നിലപാടറിയിച്ച് എജി
- പ്രതികരണം മുസ്ലീം വിദ്യാര്‍ഥിനികളുടെ ഹര്‍ജിയിൽ
- വിലക്ക് ആകാമെന്ന് സര്‍ക്കാര്‍
ഹിജാബ് ധരിക്കുന്നത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. ഇത് സ്ഥാപനത്തിലെ അച്ചടക്കത്തിൻ്റെ ഭാഗമാണ്. ഭരണഘടന ഉറപ്പു നൽകുന്ന മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യത്തിൻ്റെ ഭാഗമല്ലെന്ന് അഡ്വക്കേറ്റ് ജനറൽ പ്രഭുലിംഗ് നവാദ്ഗി വ്യക്തമാക്കി. ഹൈക്കോടതി ചീഫ് ജസ്റ്റിസ് ഋതുരാജ് അവാസ്തി, ജസ്റ്റിസ് കൃഷ്ണ ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിച്ചത്. ഹിജാബ് ധരിക്കുക എന്നത് ഇസ്ലാം മതത്തിൽ നിര്‍ബന്ധമുള്ള കാര്യമല്ലെന്നും അതുകൊണ്ടുതന്നെ നിര്‍ബന്ധപൂര്‍വം പാലിക്കേണ്ട മതവിശ്വാസത്തിൻ്റെ പരിധിയിൽ ഇതു വരില്ലെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.
കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ യൂണിഫോമിനൊപ്പം ഹിജാബ് ധരിക്കാനുള്ള അവകാശത്തിനായി മുസ്ലീം വിദ്യാര്‍ഥിനികള്‍ പ്രതിഷേധവുമായി മുന്നോട്ടു പോകുന്നതിനിടെയാണ് പുതിയ നീക്കം. ചില കോളേജുകള്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ വിദ്യാര്‍ഥികള്‍ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിനു വഴിമാറിയിരുന്നു. എന്നാൽ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നിഷ്കര്‍ഷിക്കുന്ന ഡ്രസ് കോഡ് പാലിക്കാൻ വിദ്യാര്‍ഥികള്‍ തയ്യാറാകണമെന്നാണ് സംസ്ഥാന സര്‍ക്കാരിൻ്റെയും ബിജെപി നേതാക്കളുടെയും നിലപാട്.
“ഭരണഘടനയിലെ അനുച്ഛേദം 19 (1) (എ) പ്രകാരം ആവിഷ്കാര സ്വാതന്ത്ര്യം പ്രകടിപ്പിക്കുന്നതിൻ്റെ ഭാഗമായി ഒരു വസ്ത്രം ധരിക്കണമെന്നാണ് ഹര്‍ജിക്കാരുടെ ആവശ്യം. ഈ വാദം ഓരേ സമയം ദോഷകരവുമാണ്, കൂടാതെ ഹിജാബ് മതവിശ്വാസപ്രകാരം നിര്‍ബന്ധവുമല്ല. ഇവരുടെ വാദം അംഗീകരിക്കപ്പെട്ടാലും ഹിജാബ് ധരിക്കണമെന്ന് താത്പര്യമില്ലാത്തവര്‍ക്ക് ഹിജാബ് വേണ്ടെന്നു തീരുമാനിക്കാനാകും.” എജി കോടതിയോടു പറഞ്ഞതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. ഇത് അനുച്ഛേദം 25 (1) പ്രകാരം മതസ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണോ അതോ അനുച്ഛേദം 19 (1) (എ) പ്രകാരം ആവിഷ്കാര സ്വാതന്ത്ര്യത്തിൻ്റെ ഭാഗമാണോ എന്നു സര്‍ക്കാര്‍ ചോദിച്ചു.”ഇത് രണ്ടും ഒരേ സമയം നടക്കില്ല. സ്ക്രീകള്‍ക്ക് ഹിജാബ് ധരിക്കാനുളള ഓപ്ഷൻ ഉണ്ടെങ്കിൽ അത് ആവിഷ്കാര സ്വാതന്ത്ര്യമാണ്. അതുകൊണ്ട് അനുച്ഛേദം 25 പ്രകാരം ഇത് മതവിശ്വാസത്തിനുള്ള സ്വാതന്ത്ര്യമല്ല.” എ ജി കോടതിയെ ബോധിപ്പിച്ചു.
Also Read: സാംസ്കാരിക കേരളത്തിന് നികത്താനാകാത്ത നഷ്ടം; പുരോഗമന പ്രസ്ഥാനത്തോട് ഹൃദയബന്ധം പുലർത്തി: കോടിയേരി
“അതുകൊണ്ട് എനിക്ക് ബോധിപ്പിക്കാനുള്ളത് ഓപ്ഷണൽ ആയ ഒരു കാര്യം ഉറപ്പായും പാലിക്കേണ്ടതല്ല. ഉറപ്പായും പാലിക്കേണ്ടാത്ത കാര്യം നിര്‍ബന്ധവുമല്ല. നിര്‍ബന്ധമില്ലാത്ത കാര്യം ഒഴിവാക്കാൻ പറ്റാത്തതുമല്ല. അതുകൊണ്ടു തന്നെ ഇത് ഒഴിവാക്കാൻ പറ്റാത്ത മതാചാരത്തിൻ്റെ ഭാഗമായി കാണാനാകില്ല.” എ ജി കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് ഹിജാബ് ധരിക്കുന്നതിൽ ഒരു നിരോധനവുമില്ലെന്നും ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിൻറെ ഭാഗമാണെന്നും സര്‍ക്കാര്‍ പറഞ്ഞു. എന്നാൽ ധാര്‍മികത, പൊതുമര്യാദ, മാന്യത തുടങ്ങിയവയുടെ ഭാഗമായി സര്‍ക്കാരിന് ഇതിൽ നിയന്ത്രണങ്ങള്‍ കൊണ്ടുവരാൻ കഴിയുമെന്നും അദ്ദേഹം അറിയിച്ചു. പല നിയന്ത്രണങ്ങളുമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് ധരിക്കുന്നതാണ് തര്‍ക്കവിഷയമെന്നും ഇത് സംസ്ഥാനത്തെ വിദ്യാഭ്യാസ നിയമങ്ങളുടെ കീഴിൽ വരുന്നതാണെന്നും എജി വ്യകതമാക്കി. ഹിജാബിനുള്ള വിലക്ക് സ്ഥാപനങ്ങളിലെ അച്ചടക്കത്തിൻ്റെ ഭാഗമാണെന്നും യൂണിഫോമിനു പുറമെ മതത്തി്റെയും സമുദായത്തിൻ്റെയും പേരിൽ ഒരു വസ്ത്രവും ക്ലാസ് മുറികളിൽ അനുവദിക്കാൻ സാധിക്കില്ലെന്നും അഡ്വക്കേറ്റ് ജനറൽ ഹൈക്കോടതിയിൽ നിലപാട് വ്യക്തമാക്കി.
കൈയ്യില്‍ രണ്ടരകോടിയുടെ ആംബര്‍ഗ്രീസ് കാര്‍ വളഞ്ഞ് വനപാലകര്‍
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : state government submission in karnataka high court division bench on hijab ban
Malayalam News from Samayam Malayalam, TIL Network