മക്ഡൊണാള്‍ഡ് സ്റ്റോറിന് പുറത്ത് നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മക്കൾക്കൊപ്പം കാറിലെത്തിയ വ്യക്തി പ്രശ്നം സൃഷ്ടിച്ചതോടെയാണ് സ്ഥലത്തേക്ക് പോലീസ് എത്തുന്നത്
പ്രതീകാത്മക ചിത്രം
ഹൈലൈറ്റ്:
- പോലീസുകാർക്ക് നേരെ വെടിവെയ്പ്പ്
- നിറയൊഴിച്ചത് നാലുവയസുകാരൻ
- പിതാവ് പോലീസ് കസ്റ്റഡിയിൽ
മക്ഡൊണാള്‍ഡ് സ്റ്റോറിന് പുറത്ത് നിന്നാണ് പ്രശ്നങ്ങൾ ആരംഭിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മക്കൾക്കൊപ്പം കാറിലെത്തിയ വ്യക്തി ഇവിടെ നിന്നും ഭക്ഷണം ഓര്‍ഡര്‍ ചെയ്തു. എന്നാൽ കൈയ്യിൽ ലഭിച്ചത് ഓർഡർ ചെയ്ത സാധനമല്ലെന്ന് പറഞ്ഞ് ഇയാൾ ജീവനക്കാരനോട് തർക്കിക്കുകയും അയാൾക്ക് നേരെ തോക്ക് ചൂണ്ടുകയുമായിരുന്നു. ഇതോടെ ഓർഡർ ചെയ്ത ഭക്ഷണം തന്നെ നൽകാമെന്നും അൽപ്പനേരം കാത്തിരിക്കണമെന്നും ജീവനക്കാരൻ ഇയാളോട് പറഞ്ഞു. തുടർന്ന് ഇയാൾ പോലീസിനെ വിളിക്കുകയായിരുന്നു.
Also Read : രാജ്യത്തിനു പുറത്ത് സൈന്യത്തെ വിന്യസിക്കാൻ റഷ്യൻ പാര്‍ലമെന്റ് അനുമതി; പിന്നോട്ടില്ലെന്ന് യുഎസ്; യുദ്ധഭീതിയിൽ ലോകം
സ്ഥലത്തെത്തിയ ഗ്രേറ്റർ സാൾട്ട് ലേക്ക് പോലീസ് വാഹനത്തിൽ നിന്ന് ഇറങ്ങാൻ ഇയാളോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം അനുസരിച്ചില്ല. ഒടുവിൽ ബലംപ്രയോഗിച്ച് പോലീസ് ഇയളെ പുറത്തെത്തിക്കുകയായിരുന്നു. ഈ സമയത്താണ് വാഹനത്തിനുള്ളിൽ നിന്ന് ഒരാൾ തോക്ക് ചൂണ്ടുന്നത് ഒരു ഉദ്യോഗസ്ഥന്റെ ശ്രദ്ധയിൽപ്പെടുന്നത്. ഉദ്യോഗസ്ഥൻ ഇക്കാര്യം മറ്റുള്ളവരോട് പറയുകയും തോക്ക് പിടിച്ചെടുക്കാൻ ശ്രമിക്കുകയും ചെയ്തപ്പോഴേക്ക് വെടിപൊട്ടുകയായിരുന്നു. ഒഴിഞ്ഞുമാറാൻ ശ്രമിച്ചെങ്കിലും ഉദ്യോഗസ്ഥന്റെ കൈയ്യിൽ ചെറിയ പരിക്ക് പറ്റി.
Also Read : പ്രതിപക്ഷത്തിന്റെ രാഷ്ട്രപതി സ്ഥാനാർഥി ഈ മുഖ്യമന്ത്രിയോ? നീക്കങ്ങളുമായി കെസിആർ
പിതാവിന്റെ നിർദേശപ്രകാരമാണ് കുട്ടി പോലീസിന് നേരെ നിറയൊഴിച്ചതെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇക്കാര്യം സാധൂകരിക്കുന്ന തെളിവുകളൊന്നും അധികൃതർ പുറത്ത് വിട്ടിട്ടില്ല. കാറിന്റെ പിൻസീറ്റിൽ നാല് വയസുകാരന് പുറമെ, മൂന്ന് വയസുള്ള മറ്റൊരു കുട്ടിയും ഉണ്ടായിരുന്നെന്നും പോലീസ് പറയുന്നു.
‘ആർഎസ്എസ് ക്യാമ്പ് നടത്തുന്നത് ആളെ കൊല്ലാൻ’
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
Web Title : father faces charges for encouraging son to shoot at police
Malayalam News from Samayam Malayalam, TIL Network