ചർമത്തിന് പരിപോഷണ ഗുണങ്ങൾ നൽകാനും നിറം മെച്ചപ്പെടുത്താനും നിങ്ങളുടെ സൗന്ദര്യ പ്രശ്നങ്ങൾ പരിഹരിക്കാനുമെല്ലാം ഓട്‌സ് ഉപയോഗിക്കാം. കാരണം ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകളും മറ്റും നിങ്ങൾ സ്വപ്നം കാണുന്നതിനേക്കാൾ മികച്ച ചർമ്മ സൗന്ദര്യഗുണങ്ങളെ നൽകും. ആരോഗ്യമുള്ള തിളങ്ങുന്ന ചർമ്മം നേടിയെടുക്കുന്നതിന് നിങ്ങളെ സഹായിക്കുന്ന മികച്ച ചില ഓട്‌സ് ഫെയ്സ് പാക്കുകൾ ഇന്നിവിടെ പരിചയപ്പെടാം.
ഓട്സ് തേൻ ഫേസ് പാക്ക്
ചർമ്മത്തിന് തിളക്കം, പോഷണം എന്നിവ നൽകിക്കൊണ്ട് അധിക എണ്ണമയം നീക്കം ചെയ്യൽ, ടാൻ നീക്കം ചെയ്യൽ, എന്നിവയ്ക്ക് പേരുകേട്ടതാണ് ഈ പായ്ക്ക്. ഇത് സ്വാഭാവികമായും നിങ്ങൾക്ക് തിളങ്ങുന്ന ചർമ്മസ്ഥിതി സമ്മാനിക്കും. ഓട്‌സ് ചർമ്മത്തെ ശാന്തമാക്കികൊണ്ട് ചൊറിച്ചിലും വീക്കവും കുറയ്ക്കുന്നു. ഈ ഓട്‌സ് ഫെയ്‌സ് പായ്ക്ക് പതിവായി ഉപയോഗിച്ചാൽ ചർമത്തിൽ ഉണ്ടാകുന്ന വരൾച്ചയെ പ്രതിരോധിക്കാനാവും. ചർമ്മത്തെ മോയ്‌സ്ചറൈസ് ചെയ്യുന്ന മികച്ച ഒരു ഫേസ് പായ്ക്കാണിത്.
2 ടേബിൾസ്പൂൺ ഓട്സ്, 1 ടേബിൾസ്പൂൺ തേൻ, എന്നിവ ഒരു പാത്രത്തിലിട്ട് ഏറ്റവും നന്നായി മിക്സ് ചെയ്തെടുക്കുക. ഈ ഫെയ്സ് പായ്ക്ക് ചർമ്മത്തിൽ പുരട്ടി 15 മിനിറ്റ് കാത്തിരിക്കാം. ഇത് കഴുകി കളയുമ്പോൾ തന്നെ മൃദുവായതും ഈർപ്പമുള്ളതുമായ ചർമ്മം ലഭിക്കുന്നത് നിങ്ങൾക്ക് തിരിച്ചറിയാനാകും.
ഓട്സ്, നാരങ്ങ ഫേസ് പായ്ക്ക്
വരണ്ടതും ചൊറിച്ചിലുള്ളതുമായ ചർമ്മത്തെ സുഖപ്പെടുത്താൻ ഓട്സ് ഏറ്റവും ഫലപ്രദമായ ഒന്നാണെന്ന് തെളിയിക്കപ്പെട്ടിട്ടുള്ളതാണ്. ഈ പായ്ക്ക് ചർമത്തിന് തെളിമ നൽകുന്നതിനും മോയ്‌സ്ചറൈസ് ചെയ്യുന്നതിനും ആഴത്തിൽ പോഷണം നൽകുന്നതിനും സഹായകമാണ്. ഓട്‌സ് പെട്ടെന്ന് ആഗിരണം ചെയ്യപ്പെടുന്ന ഒന്നാണ്. അതുകൊണ്ടുതന്നെ ഇത് എല്ലാ തരം ചർമ്മമുള്ളവർക്കും ഉപയോഗിക്കാൻ അനുയോജ്യമാണ്. ഇതിന്റെ കൂടെ പോഷകങ്ങൾ നിരവധി അടങ്ങിയ നാരങ്ങാനീരും കൂടിച്ചേരുമ്പോൾ നിങ്ങൾക്ക് എറ്റവും മികച്ച ഫലങ്ങൾ ലഭിക്കുന്നു.
ഈ ഫേസ്പാക്ക് തയ്യാറാക്കാനായി നിങ്ങൾക്ക് 2 ടീസ്പൂൺ അസംസ്കൃത പാൽ, 2 ടീസ്പൂൺ വേവിച്ച ഓട്‌സ്, 4 ടീസ്പൂൺ നാരങ്ങ നീര് എന്നിവ ആവശ്യമാണ്. എല്ലാ ചേരുവകളും ഒരു പാത്രത്തിൽ നന്നായി കൂട്ടിക്കലർത്തിയ ശേഷം നിങ്ങളുടെ മുഖത്ത് പുരട്ടി 20-25 മിനിറ്റ് സൂക്ഷിക്കുക. ഇളംചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകി വൃത്തിയാക്കാം. എണ്ണമയമുള്ള ചർമ്മമുള്ളവരുടെ കാര്യത്തിലാണ് ഈ ഫെയ്സ് പായ്ക്ക് ഏറ്റവും ഫലപ്രദമായത്.
ഓട്സ് തൈര് ഫേസ്പാക്ക്
തൈരും ഓട്സും ചേർത്ത് നിങ്ങൾക്ക് ഈ ലോകത്തിലെ ഏറ്റവും മികച്ച ഫേസ് പാക്ക് തയ്യാറാക്കി എടുക്കാനാവും. ചർമ്മത്തിൽ ഉണ്ടാവുന്ന നിറവ്യത്യാസങ്ങളെല്ലാം പരിഹരിക്കാൻ തൈര് നിങ്ങളെ സഹായിക്കും. ഇതുകൂടാതെ ഈ പായ്ക്ക് ചർമ്മത്തെ ശാന്തമാക്കുകയും അമിതമായ എണ്ണമയം കുറയ്ക്കുകയും വ്യക്തവും തിളക്കമുള്ളതുമായ ചർമ്മസ്ഥിതി നൽകുകയും ചെയ്യും.
1/3 കപ്പ് ഓട്‌സ് വേവിച്ചെടുത്ത ശേഷം ഇത് ഒരു പാത്രത്തിലേക്ക് ചേർത്ത് 2 ടീസ്പൂൺ തൈര്, 2 ടീസ്പൂൺ തേൻ എന്നീ ചേരുവകളും ചേർത്ത് നേർത്ത പേസ്റ്റാതാകുന്നതു വരെ മിക്സ് ചെയ്യുക. മുഖചർമ്മത്തിൽ മുഴുവനും ഈ പേസ്റ്റ് തേച്ചുപിടിപ്പിക്കുക. 15-20 മിനിറ്റ് കാത്തിരിക്കുമ്പോൾ ഇത് മുഖത്തിരുന്ന് വരണ്ടുണങ്ങും. കഴുകി കളയാനായി തണുത്ത വെള്ളം ഉപയോഗിക്കണം. വലിയ ചർമ്മസുഷിരങ്ങൾ ഉള്ളവർക്കാണ് ഈ ഫേസ് പാക്ക് ഏറ്റവും അനുയോജ്യം. എങ്കിലും മറ്റുള്ളവരുടെ കാര്യത്തിലും ഈ ഫേസ് പാക്ക് നല്ല ഗുണങ്ങൾ നൽകുക തന്നെ ചെയ്യും.
ആപ്പിൾ ഓട്സ് ഫെയ്സ് മാസ്ക്
ചർമ്മത്തിലുണ്ടാകുന്ന ചുളിവുകൾക്കെതിരെ പോരാടാനും ചർമ്മത്തിലെ പ്രകോപിപ്പിക്കൽ ലക്ഷണങ്ങളെ പ്രതിരോധിക്കാനും ഈ ഫേസ്പാക്ക് സഹായിക്കുന്നു. ഈ ഫെയ്സ് മാസ്ക് എല്ലാ ചർമ്മ തരങ്ങൾക്കും അനുയോജ്യമാണ്. അതുകൊണ്ടുതന്നെ സൗന്ദര്യമാർന്ന മുഖചർമ്മം നേടിയെടുക്കാനായി ഏതൊരാൾക്കും ഇത് പരീക്ഷിക്കാം. ഇതിന് ആവശ്യമായ ചേരുവകൾ 2 ടേബിൾസ്പൂൺ ആപ്പിൾ സോസ്, 1 ടേബിൾ സ്പൂൺ തേൻ, 2 ടേബിൾസ്പൂൺ ഓട്സ്, റോസ് വാട്ടറിന്റെ കുറച്ച് തുള്ളികൾ എന്നിവയാണ്. എല്ലാ ചേരുവകളും ഒരുമിച്ച് ചേർത്ത് മിക്സ് ചെയ്ത് കട്ടിയുള്ള പേസ്റ്റ് ഉണ്ടാക്കുക.ഇത് മുഖത്തും കഴുത്തിലും ഇത് പുരട്ടി 15 മിനിറ്റ് സൂക്ഷിക്കുന്നതു വഴി ചർമ്മത്തെ പരിപോഷിപ്പിക്കുന്നതിന് ആവശ്യമായ പോഷകങ്ങളെ ലഭിക്കും. തുടർന്ന് ഇളം ചൂടുള്ള വെള്ളത്തിൽ മുഖം കഴുകുക.
മുൾട്ടാണിമിട്ടി ഓട്സ് ഫേസ് പാക്ക്
സൗന്ദര്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ ഒഴിച്ച് കൂടാനാവാത്ത ചേരുവകളിലൊന്നാണ് മുൾട്ടാണി മിട്ടി. ഇത് ഏതൊരാളുടെയും ചർമത്തിൽ മികച്ച ഒരു ക്ലെൻസറായി പ്രവർത്തിച്ചുകൊണ്ട് അധികമുള്ള എണ്ണമയത്തെയും അഴുക്കിനെയും നീക്കം ചെയ്യുന്നതിനും മുഖക്കുരു അടക്കമുള്ള ചർമപ്രശ്നങ്ങൾ പരിഹരിക്കുന്നതിനും സഹായം ചെയ്യുന്നു. ഇത് ചർമ്മത്തെ കൂടുതൽ വ്യക്തവും മൃദുത്വമുള്ളതുമാക്കി മാറ്റിയെടുക്കാൻ സഹായിക്കും. 2 ടേബിൾസ്പൂൺ ഓട്സ്, 4 ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ റോസ് വാട്ടർ 2 ടേബിൾസ്പൂൺ മുൾൾട്ടാനി മിട്ടി, പകുതി നാരങ്ങയുടെ നീര് എന്നിവ ചേർത്ത് മിക്സ് ചെയ്ത് നേർത്തെ പേസ്റ്റ് രൂപപ്പെടുത്തുക. ഇത് മുഖത്ത് തേച്ച് പിടിപ്പിച്ച് 20 മിനിറ്റ് കാത്തിരിക്കുക. മാസ്ക് മുഖത്തിരുന്ന് വരണ്ടുണങ്ങിയ ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് മുഖം കഴുകാം. തുടർന്ന് ഏതെങ്കിലും നല്ല മോയ്‌സ്ചുറൈസർ ഉപയോഗിക്കുകയും ചെയ്യാം
മഞ്ഞൾ ഓട്സ് ഫേസ്പാക്ക്
സൗന്ദര്യ സംരക്ഷണത്തിൻ്റെ കാര്യത്തിൽ പണ്ടുമുതലേ ഉയർന്ന സ്ഥാനമുണ്ട് മഞ്ഞളിന്. ചർമത്തിന് സ്വാഭാവിക തിളക്കം പകരാൻ ഇതിനേക്കാൾ നല്ല മറ്റൊരു ചേരുവ ഇല്ലെന്നാണ് ആയുർവേദം ശുപാർശ ചെയ്യുന്നത്. മുഖക്കുരു ഉണ്ടാകുന്നത് തടയാനും അതുമൂലമുള്ള പാടുകൾ അകറ്റാനും മഞ്ഞളിനോടൊപ്പം ഓട്സും ചേർത്ത് തയ്യാറാക്കുന്ന ഫേസ്പാക്ക് ഫലപ്രദമാണ്.
ഈ പായ്ക്ക് തയ്യാറാക്കാനായി 2 ടേബിൾസ്പൂൺ ഓട്സും ഒന്നോ രണ്ടോ നുള്ള് മഞ്ഞളും റോസ് വാട്ടറും ആവശ്യമാണ്. ചേരുവകളെല്ലാം കൂട്ടി കലർത്തി നന്നായി മിക്സ് ചെയ്തെടുക്കുക. ഇത് മുഖത്ത് തേച്ചുപിടിപ്പിച്ച് ഒന്നോ രണ്ടോ മിനിറ്റ് സൗമ്യമായി മുഖത്ത് സ്‌ക്രബ് ചെയ്യുക. 10 മിനിറ്റ് നേരം ഇത് മുഖത്ത് സൂക്ഷിച്ച ശേഷം നല്ല തണുത്ത വെള്ളത്തിൽ കഴുകിക്കളയാം. മഞ്ഞൾ പോലെ നിങ്ങളുടെ മുഖം തിളങ്ങുന്നത് നിങ്ങൾക്ക് തിരിച്ചറിയാം.
Also read: മുഖം തിളങ്ങാനൊരു മൂന്നിന കൂട്ട്!
ബദാം ഓട്സ് ഫേസ്പാക്ക്
ചർമ്മത്തിന് നഷ്ടപ്പെടുന്ന സ്വാഭാവിക ഈർപ്പത്തെ പുനഃസ്ഥാപിക്കുന്ന ഒരു മികച്ച എമോലിയന്റായി പ്രവർത്തിക്കാൻ ശേഷിയുള്ള ബദാം ഒരു മികച്ച എക്സ്ഫോളിയേറ്ററും കൂടിയാണ്. പാടുകൾ ഒഴിവാക്കിക്കൊണ്ട് ചർമ്മത്തിന് മികച്ച തിളക്കം നല്കാനായി ഇത് ഓട്സിനോടൊപ്പം ചേർത്ത് ഫേസ്പാക്ക് തയ്യാറാക്കി ഉപയോഗിക്കാം. 5 ബദാം ചതച്ചെടുത്ത് അതിലേക്ക് 2 ടേബിൾസ്പൂൺ പാൽ അല്ലെങ്കിൽ തൈര് ചേർക്കുക. ഇതിലേക്ക് 1 ടേബിൾ സ്പൂൺ ഓട്സ് കൂടി ചേർത്ത് നന്നായി മിക്സ് ചെയ്യുക. ഒരു ടേബിൾസ്പൂൺ തേനും കൂട്ടി ചേർത്ത് നന്നായി കലർത്തിയ ഫെയ്‌സ് പായ്ക്ക് മുഖത്ത് പുരട്ടി 10-15 മിനിറ്റ് കാത്തിരിക്കാം. ശേഷം തണുത്ത വെള്ളം ഉപയോഗിച്ച് കഴുകുക. എല്ലാ തരം ചർമമുള്ളവർക്കും ഈ പാക്ക് അനുയോജ്യമാണ്.
Also read: ഓറഞ്ച് തൊലി ഇങ്ങനെ ഉപയോഗിച്ചാൽ സൗന്ദര്യ ഗുണങ്ങൾ പലതാണ്!
പപ്പായ, ഓട്സ് ഫേസ് പായ്ക്ക്
ചർമ സുഷിരങ്ങളിൽ അടഞ്ഞു കിടക്കുന്ന എല്ലാ മാലിന്യങ്ങളും നീക്കം ചെയ്തുകൊണ്ട് ചർമ്മത്തെ കൂടുതൽ മൃദുലവും തിളക്കമുള്ളതുമാക്കി മാറ്റാൻ ശേഷിയുള്ള ഒന്നാണ് ഈ പപ്പായ, ഓട്സ് ഫേസ് പായ്ക്ക്. ചർമത്തിൻ്റെ PH ലെവൽ സന്തുലിതമാക്കി നിലനിർത്തുന്നതിനും ഫലപ്രദമാണ് ഇത്. എല്ലാത്തരം ചർമ്മസ്ഥിതി ഉള്ളവർക്കും ഇത് ഫലപ്രദമായി ഉപയോഗിക്കാം. ഒരു പഴുത്ത പപ്പായയുടെ ചെറിയ കഷണം മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. ഇതിലേക്ക് 2 ടേബിൾസ്പൂൺ ഓട്സ്, 1 ടീസ്പൂൺ ബദാം ഓയിൽ എന്നിവ ചേർത്ത് മിക്സ് ചെയ്തെടുക്കുക. മുഖത്തും കഴുത്തിൻ്റെ ഭാഗങ്ങളിലും ഈ പേസ്റ്റ് പുരട്ടി 15 മിനിറ്റ് കാത്തിരുന്ന ശേഷം തണുത്ത വെള്ളത്തിൽ കഴുകിക്കളയാം
Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക് പേജ് ലൈക്ക് ചെയ്യൂ
Web Title : 8 ways to use oatmeal to get a soft and glowing skin
Malayalam News from malayalam.samayam.com, TIL Network