അഞ്ചാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്
WTC Final 2021: സതാംപ്ടണ്: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന്റെ അവസാന ദിനം ആവശ്യമായ റണ്‍സ് കണ്ടെത്തിയതിന് ശേഷം മാത്രമെ ന്യൂസിലന്‍ഡിനായി ഒരു വിജയലക്ഷ്യം സ്ഥാപിക്കു എന്ന് മുതിര്‍ന്ന പേസ് ബോളര്‍ മുഹമ്മദ് ഷമി. ഇന്ത്യ ഒരു സുരക്ഷിതമായ നിലയാണ് ലക്ഷ്യമാക്കുന്നതെന്ന സൂചനയാണ് ഷമി നല്‍കുന്നത്.
അഞ്ചാം ദിനം കളിയവസാനിപ്പിക്കുമ്പോള്‍ ഇന്ത്യ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 64 റണ്‍സ് എന്ന നിലയിലാണ്. 32 റണ്‍സിന്റെ ലീഡാണ് ഉള്ളത്. നായകന് വിരാട് കോഹ്ലിയും ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.
“മഴ മൂലം ഒരുപാട് സമയം ഞങ്ങള്‍ക്ക് നഷ്ടമായി. ഒരു സ്കോറിനെ പറ്റിയുള്ള ചര്‍ച്ചകള്‍ നടന്നിട്ടില്ല. ആവശ്യമായ റണ്‍സ് കണ്ടെത്തുകയാണ് ലക്ഷ്യം,” ഷമി വ്യക്തമാക്കി.
“ഇംഗ്ലണ്ടിലെ സാഹചര്യങ്ങളില്‍ എന്തും സംഭവിക്കാന്‍ സാധ്യതയുണ്ട്. അതിനാല്‍ എതിരാളികളെ ഇത്ര ഓവറിനുള്ളില്‍ പുറത്താക്കാം എന്ന് മുന്‍കൂട്ടി പദ്ധതി തയാറാക്കാന്‍ സാധിക്കില്ല. പത്ത് വിക്കറ്റ് നേടാനുള്ള സമയവും പ്രത്യേക പദ്ധതികളും ഉണ്ടാകണം. പക്ഷെ അതിനെല്ലാം മുന്‍പ് ആവശ്യമായ റണ്‍സ് ഉണ്ടാകണം,” ഷമി കൂട്ടിച്ചേര്‍ത്തു.
അഞ്ചാം ദിനത്തില്‍ ഇന്ത്യന്‍ ബോളര്‍മാരില്‍ മികച്ച് നിന്നത് ഷമിയായിരുന്നു. “പ്രത്യേകിച്ച് ടെസ്റ്റ് മത്സരം കളിക്കുമ്പോള്‍ ഒരു പദ്ധതിയില്‍ മാത്രം അഞ്ച് ദിവസവും ഉറച്ചു നില്‍ക്കാനാകില്ല. മികച്ച ലൈനില്‍ പന്തെറിയേണ്ടതുണ്ട്. ന്യൂസിലന്‍ഡിനെ പരമാവധി കുറച്ച് റണ്‍സില്‍ ഒതുക്കേണ്ടതുണ്ട്. എതിരാളികള്‍ക്ക് സമ്മര്‍ദമുണ്ടായി,” കൃത്യമായി വിക്കറ്റുകളും ലഭിച്ചു ഷമി പറഞ്ഞു.
Also Read: WTC Final: ഫൈനൽ വേദിയായി ഇംഗ്ലണ്ട്; ഐസിസിക്കെതിരെ വിമർശനവുമായി മുൻ താരങ്ങൾ